Flash News

ഐക്യരാഷ്‌ട്ര സഭയില്‍ പാക്കിസ്ഥാന് ഇന്ത്യയുടെ തിരിച്ചടി; ബലൂച് വിഷയം ഇന്ത്യ അവതരിപ്പിച്ചു

September 15, 2016

Members of the United Nations Security Council raise their hands as they vote unanimously to approve a resolution eradicating Syria's chemical arsenal during a Security Council meeting during the 68th United Nations General Assembly in New York on September 27, 2013. REUTERS/Keith Bedford (UNITED STATES - Tags: POLITICS)

Members of the United Nations Security Council raise their hands as they vote unanimously to approve a resolution eradicating Syria’s chemical arsenal during a Security Council meeting during the 68th United Nations General Assembly in New York on September 27, 2013. REUTERS/Keith Bedford (UNITED STATES – Tags: POLITICS)

യുഎന്‍ വേദിയില്‍ കശ്മീര്‍ വിഷയം ഉന്നയിച്ച പാകിസ്താന് അതേ നാണയത്തില്‍ ഇന്ത്യയുടെ തിരിച്ചടി. ബലൂച്ചിസ്ഥാനില്‍ മനുഷ്യാവകാശങ്ങളെ മാനിക്കാന്‍ പാക്ക് ഭരണകൂടവും സൈന്യവും തയാറാകണമെന്ന് ഇന്ത്യ യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 33ാം സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം, ബലൂച്ചിസ്ഥാനേക്കുറിച്ചോ കശ്മീരിനേക്കുറിച്ചോ പ്രതിപാദിക്കാതെയായിരുന്നു ഇതിനുള്ള പാക്ക് പ്രതിനിധിയുടെ മറുപടി.

യുഎന്നിലെ ഇന്ത്യന്‍ അംബാസിഡര്‍ അജിത് കുമാറാണ് വിഷയം ഉന്നയിച്ചത്. തീവ്രവാദം ആഗോളതലത്തില്‍ കയറ്റുമതി ചെയ്യുന്നതിന്റെ പ്രധാന കേന്ദ്രം പാകിസ്താനാണെന്ന് അജിത് കുമാര്‍ പറഞ്ഞു. കശ്മീരിലെ പ്രശ്‌നങ്ങള്‍ക്ക് പ്രധാനകാരണം പാക് പിന്തുണയോടെ നടക്കുന്ന അതിര്‍ത്തികടന്നുള്ള തീവ്രവാദമാണ്. 1989 മുതല്‍ വിഘടനവാദികള്‍ക്ക് പാകിസ്താന്‍ പിന്തുണ നല്‍കിവരുകയാണ്. തീവ്രവാദം ഒരു നയമായി എടുത്തിരിക്കുകയാണ് പാകിസ്താന്‍. ഏകാധിപത്യ പ്രവണതകളും ജനാധിപത്യ മൂല്യങ്ങളുടെ ശോഷണവും ബലൂച്ചിസ്ഥാനിലുള്‍പ്പെടെ രാജ്യവ്യാപകമായുള്ള മനുഷ്യാവകാശ ലംഘനങ്ങളുമാണ് പാകിസ്താന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഇന്ത്യന്‍ പ്രതിനിധി ചൂണ്ടിക്കാട്ടി. ജമ്മു കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമാണ്. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള കശ്മീര്‍ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീര്‍ രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളേയും പ്രതിനിധീകരിക്കുന്നതാണ്. പാക്ക് അധിനിവേശ കശ്മീര്‍ പോലെയല്ല അതെന്നും അജിത് കുമാര്‍ ചൂണ്ടിക്കാട്ടി.

അതിര്‍ത്തി വഴി കശ്മീരിലേക്ക് ഭീകരരെ കയറ്റിഅയയ്ക്കുകയാണ് പാകിസ്താനെന്നും അദ്ദേഹം ആരോപിച്ചു. അവര്‍ കശ്മീരിലെ ജനങ്ങളുമായി സമ്പര്‍ക്കം സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. ഇതു തടയാനാണ് കശ്മീരില്‍ ഇന്ത്യ ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അജിത് കുമാര്‍ വിശദീകരിച്ചു.

ബലൂച്ചിസ്ഥാന്‍ വിഷയം രാജ്യാന്തര വേദികളില്‍ ഉന്നയിക്കാനുള്ള ഇന്ത്യയുടെ തീരുമാനം, ചുവപ്പുകോട്ടയില്‍ നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമാക്കിയിരുന്നു. കശ്മീര്‍ വിഷയത്തില്‍ പാകിസ്താന്‍ കൈക്കൊണ്ടിരിക്കുന്ന നിലപാടിനുള്ള മറുപടിയെന്ന നിലയിലാണ് ബലൂച്ചിസ്ഥാന്‍ വിഷയം ഇന്ത്യ രാജ്യാന്തര വേദികളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top