Flash News

“പാമ്പുകള്‍ക്ക് മാളമല്ല ഒരു ദ്വീപ് തന്നെ സ്വന്തം” – സ്‌നെയ്‌ക്ക് ഐലന്റ് എന്ന ഇല്‍‌ഹ ക്വ‌യ്‌മദ ദ്വീപ്

September 16, 2016

snake-island-aerial-1മനോഹരമായ ഒരു ദ്വീപ്. പ്രക്യതിയുടെ എല്ലാ സൗന്ദ്യര്യവും ഒത്തിണങ്ങി നില്‍ക്കുന്ന ചുറ്റുപാടുകള്‍. എന്നാല്‍ അവിടെ നിറയെ വിഷം ചീറ്റുന്ന പാമ്പുകളാണെങ്കിലോ? ബ്രസീലിലെ സാവോ പോളോയില്‍ നിന്നു ഏതാണ്ടു മുപ്പത്തിരണ്ടു കിലോമീറ്റര്‍ ദൂരം യാത്ര ചെയ്താല്‍ നമുക്കിവിടെ എത്തിച്ചേരാം. ഇല്‍ഹ ദി ക്വയ്മദ ഗ്രാന്റ് എന്ന പ്രദേശമാണ് ചുറ്റും പാമ്പുകളാല്‍ നിറഞ്ഞിരിക്കുന്നത്. സ്‌നെയ്ക്ക് ഐലെന്‍ഡ് എന്നും ഈ ദ്വീപ് അറിയപ്പെടുന്നുണ്ട്.

വിഷം കുത്തുന്ന ഉരുള്‍പ്പല്ലുകളുള്ള വിഷപ്പാമ്പുകളായ ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് വൈപ്പറുകള്‍ എന്ന ഇനത്തില്‍പ്പെട്ട പാമ്പുകളാണു ദ്വീപില്‍ ഏറെയും. ഈ വിഷ പാമ്പുകളുടെ താഴ്വാരത്തിലേക്ക് ആരെയും പ്രവേശിപ്പിക്കാറില്ല. നിയമം കൊണ്ടു ബ്രസീലിയന്‍ സര്‍ക്കാര്‍ ഈ ദ്വീപിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഓരോ വര്‍ഷവും വളരെ കുറച്ചു ശാസ്ത്രജ്ഞര്‍ ദ്വീപിലെത്താറുണ്ട്. പാമ്പുകളെ കുറിച്ചു പഠനം നടത്തുന്നതിനു വേണ്ടിയാണിത്. അപൂര്‍വമായി ബ്രസീലിലെ നേവിക്കാരും ഇവിടെ സന്ദര്‍ശിക്കാറുണ്ട്.

4600000 സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ വിശാലമായ ദ്വീപാണിത്. സ്വര്‍ണനിറവും കറുപ്പും നിറവും കലര്‍ന്ന ലാന്‍സ്‌ഹെഡ് പാമ്പുകള്‍ (Bothrops insularis) കാണപ്പെടുന്ന ഭൂമിയിലെ ഒരേയൊരിടമാണിത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷമുള്ള പാമ്പുകളുടെ കൂട്ടത്തില്‍പ്പെട്ടതാണിതെന്ന പ്രത്യേകതയുമുണ്ട് ലാന്‍സ്‌ഹെഡിന്. സാധാരണ പാമ്പുകളെക്കാള്‍ അഞ്ചിരട്ടി വിഷമാണു ഇവയ്ക്കുള്ളത്. ലാന്‍സ്‌ഹെഡ് മനുഷ്യനെ കടിച്ചാല്‍ മരണമുറപ്പാണ്.

കൊടും വിഷമുള്ള പാമ്പുകള്‍ മാത്രം അധിവസിക്കുന്ന ഈ ദ്വീപിലേക്കു അനധികൃതമായും ചിലരെത്തുന്നുണ്ട്. അധികൃതരുടെ കണ്ണുവെട്ടിച്ചാണു പലപ്പോഴും ഇവിടേക്കു ആളുകളെത്തുന്നത്. ഗോള്‍ഡന്‍ ലാന്‍സ്‌ഹെഡ് പാമ്പുകളുടെ വിഷത്തിനു വിപണിയില്‍ നല്ല വിലയാണ്. കരിഞ്ചന്തയില്‍ ഇരുപതു ലക്ഷം വരെ ഇതിനു വില ലഭിക്കും. വിഷപാമ്പുകളുടെ ഉപദ്രവത്തെ പോലും അവഗണിച്ചാണ് മോഷ്ടാക്കള്‍ പാമ്പുകളെ കൊന്നു വിഷമെടുക്കാനെത്തുന്നത്.

snake-3 snake7-joaomarcosrosa-640x424snake-2

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top