Flash News

വിവാദ പ്രസ്താവനയുമായി വീണ്ടും ട്രം‌പ്; അംഗരക്ഷകര്‍ ആയുധം താഴെവെച്ചാല്‍ ഹില്ലരിക്ക് എന്തു സംഭവിക്കുമെന്ന് കാണാമെന്ന്

September 18, 2016

A combination photo shows U.S. Democratic presidential candidate Hillary Clinton (L) and Republican U.S. presidential candidate Donald Trump (R) in Los Angeles, California on May 5, 2016 and in Eugene, Oregon, U.S. on May 6, 2016 respectively. REUTERS/Lucy Nicholson (L) and Jim Urquhart/File Photos

മയാമി: ഓരോ ദിവസവും പുതിയ പ്രസ്താവനകള്‍കൊണ്ട് വിവാദം സൃഷ്ടിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥരുടെ തണലിലാണ് എതിര്‍ സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റന്‍ ജീവനോടെ നില്‍ക്കുന്നതെന്നും സുരക്ഷാ ഉദ്യോഗസ്ഥരെ നിരായുധരാക്കാമെങ്കില്‍ ഹിലരിക്ക് എന്താണ് സംഭവിക്കുന്നതെന്ന് കാണാമെന്നുമാണ് ട്രംപിന്റെ പ്രസ്താവന.

വെള്ളിയാഴ്ച മയാമിയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ ട്രംപ് നടത്തിയ പ്രസ്താവന അക്രമത്തിനുള്ള ആഹ്വാനമാണെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ചുറ്റും ആയുധധാരികളായി ബോഡി ഗാര്‍ഡുകളാണ് ഹിലരിയെ സംരക്ഷിക്കുന്നതെന്നും ഹിലരി ഭീത്തികള്‍ക്ക് പിന്നിലാണ് ജീവിക്കുന്നതെന്നും ഇതിന്റെ മറവില്‍ ഹെഡ്ജ്ഫണ്ടില്‍ നിന്നും പണമുണ്ടാക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

സുരക്ഷാ ഉദ്യോഗസ്ഥര്‍ ആയുധം താഴെ വെച്ചു കാണണമെന്ന് നിങ്ങളും ആഗ്രഹിക്കുന്നില്ലെ എന്ന് ചോദിച്ച ട്രംപ് അക്കാര്യം ഹിലരി ക്ലിന്റന്‍ ഒരിക്കലും ആഗ്രഹിക്കുന്ന കാര്യം അല്ലെന്നും, അങ്ങിനെ വന്നാല്‍ അത് അപകടകരമായിരിക്കുമെന്നും ട്രംപ് പറഞ്ഞു.

മാസങ്ങളായി ഹിലരിയും ട്രംപും സുരക്ഷാവിഭാഗത്തിന്റെ സംരക്ഷണ വലയത്തിലാണ്. അതേസമയം മുമ്പും പുറകും നോക്കാതെയുള്ള ഇത്തരം പ്രസതാവനകള്‍ ട്രംപ് എതിര്‍ സ്ഥാനാര്‍ത്ഥിയ്ക്ക് എതിരേ അക്രമത്തിന് പ്രേരിപ്പിക്കുകയാണെന്ന് ഹിലരിയുടെ പക്ഷക്കാര്‍ പറയുന്നു. ഹിലരിക്ക് നേരെയുണ്ടായേക്കാവുന്ന ആക്രമണ ഭീഷണിയെക്കുറിച്ചുള്ള ട്രംപിന്റെ വെളിപ്പെടുത്തലാണ് ഇതെന്നും രഹസ്യാന്വേഷണ വിഭാഗം ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് ഹിലരിയുടെ മാധ്യമവിഭാഗം പറയുന്നത്.

hqdefault


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top