Flash News

യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗത്തിലെ വരികള്‍ മോഷ്ടിച്ചതിന് നൈജീരിയന്‍ പ്രസിഡന്റ് മാപ്പു പറഞ്ഞു

September 18, 2016

rtx1l2li-1024x579യു.എസ്. പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസംഗത്തിലെ വരികള്‍ അടിച്ചു മാറ്റിയ നൈജീരിയയുടെ പ്രസിഡന്റ് മുഹമ്മദ് ബുഹാരി മാപ്പു പറഞ്ഞു. 2008ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഒബാമ നടത്തിയ പ്രസംഗത്തിലെ പല വരികളും മുഹമ്മദ് ബുഹാരിയുടെ പ്രസംഗത്തില്‍ ചേര്‍ത്തിരുന്നു.

പ്രസിഡന്റായ ശേഷം ഒബാമ നടത്തിയ പ്രസംഗത്തിലെ ഒരു വരി ഇങ്ങനെയാണ്, “ദീര്‍ഘകാലം നമ്മുടെ രാഷ്ട്രീയത്തെ വിഷപൂര്‍ണ്ണമാക്കിയ ചീത്ത കൂട്ടുകെട്ടിലേക്കും അല്‍പത്വത്തിലേക്കും അപക്വതയിലേക്കും തിരിച്ചു പോകാനുള്ള പ്രലോഭനം നാം ചെറുക്കണം” ഇതേ വാക്യം ബുഹാരിയുടെ പ്രസംഗത്തിലെത്തിയപ്പോള്‍ “ദീര്‍ഘകാലം നമ്മുടെ രാജ്യത്തെ വിഷപൂര്‍ണ്ണമാക്കിയ അതേ ചീത്ത കൂട്ടുകെട്ടിലേക്കും അല്‍പത്വത്തിലേക്കും അപക്വതയിലേക്കും തിരിച്ചു പോകാനുള്ള പ്രലോഭനം നാം ചെറുക്കണം” എന്നായിരുന്നു.

പ്രസിഡന്റിന് പ്രസംഗം എഴുതി കൊടുത്തവരാണ് ഈ പണി പറ്റിച്ചത്. പ്രസംഗ മോഷണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ബുഹാരി പറഞ്ഞു. യുഎന്‍ സമ്മേളനത്തിനിടെ ഒബാമയും ബുഹാരിയും കൂടിക്കാഴ്ച നടത്താനിരിക്കെയാണ് നൈജീരിയന്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയ സംഭവം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top