Flash News
റിപ്പോര്‍ട്ടറെ ആക്രമിച്ചതിന് ഉറഞ്ഞുതുള്ളി അര്‍ണബ് ഗോസ്വാമി രാഹുല്‍ ഈശ്വറിനോട്; സ്ത്രീകളെ ആക്രമിക്കുന്നവരാണോ ദൈവത്തിന്റെ അടുത്തേക്ക് പോകുന്നതെന്ന്   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖിക സുഹാസിനി രാജ് കോബ്ര പോസ്റ്റിന്റെ പ്രധാന പങ്കാളി; ആരുടേയും ശ്രദ്ധയില്‍ പെടാതെ ശബരിമലയിലെത്തിയത് വിവിധ ലക്ഷ്യങ്ങളോടെ   ****    ഫാന്‍സ് അസ്സോസിയേഷനുകള്‍ ഗുണ്ടാ സംഘങ്ങളെപ്പോലെ; ഏതു നിമിഷവും ആക്രമിക്കപ്പെട്ടേക്കാമെന്ന് പാര്‍‌വ്വതി   ****    ന്യൂയോര്‍ക്ക് ടൈംസ് ലേഖികയെ പത്തനം‌തിട്ടയിലേക്ക് മാറ്റി; പ്രതിഷേധക്കാര്‍ തനിക്കെതിരെ അസഭ്യങ്ങള്‍ പറഞ്ഞുവെന്ന്   ****    ശബരിമല കര്‍മ്മസമിതി ഹര്‍ത്താല്‍ അക്രമാസക്തമായി   ****   

ഓണാശംസകള്‍ (രാജു മൈലപ്ര)

September 20, 2016

onam-2016-sized

image-1“തെരുവു നായ്ക്കളെ പോലീസില്‍ എടുക്കുന്ന കാര്യം പരിഗണനയില്‍” – പറഞ്ഞതു മറ്റാരുമല്ല, കേരളാ പോലീസിന്റെ ചുമതലയുള്ള ഉന്നതനായ ഉദ്യോഗസ്ഥന്‍.

“ഇപ്പോള്‍ തന്നെ ആ സ്വഭാവമുള്ളവര്‍ ആവശ്യത്തില്‍ കൂടുതല്‍ പോലീസിലുണ്ടല്ലോ?” എന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

ഒന്നു രണ്ടെണ്ണത്തിനെ മന്ത്രിസഭയില്‍ കൂടി എടുത്തിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. കാരണം സര്‍ക്കാര്‍, പോലീസ്, ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്നുള്ള കാര്യം കാലാകാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണ്.

തെളിവു നശിപ്പിക്കല്‍ മുതല്‍ ലോക്കപ്പ് മരണം വരെ ഏതു ഹീനകൃത്യവും ചെയ്യാന്‍ തയ്യാറുള്ളവര്‍ പോലീസ് സേനയിലുണ്ട്. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ മാറി മാറി വന്നാലും, ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു പോറലും ഏല്‍ക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ആരോപണ വിധേയരായ പലരും പ്രമോഷനോടു കൂടി പിണറായിയുടെ പോലീസില്‍ തുടരുന്നുണ്ട്.

വീണ്ടും പട്ടി പ്രശ്‌നത്തിലേക്ക് വരട്ടെ! തെരുവു നായ ശല്ല്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. പരസ്പരം പഴി ചാരുന്നതല്ലാതെ, ഇതിനൊരു പരിഹാരം ആരും നിര്‍ദ്ദേശിക്കുന്നില്ല.

കഴിഞ്ഞ ദിവസം കൊടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസംഗം ടെലിവിഷനില്‍ കണ്ടു (കേട്ടു). ആവേശഭരിതനായി തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ അദ്ദേഹം ചെയ്ത ആ പ്രസംഗത്തിന്റെ ഒരു ഭാഗം യാതൊരു തിരുത്തലും ഇല്ലാതെ താഴെ ചേര്‍ക്കുന്നു:

“………ഈ കഴിഞ്ഞ ദിവസം 60 കഴിഞ്ഞ ഒരു വൃദ്ധ, വെളുപ്പാന്‍കാത്ത് കടല്‍തീരത്ത് മലമൂത്ര വിസര്‍ജനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു തെരുവ് നായ്ക്കള്‍ കൂടി അവരുടെ ചന്തി കടിച്ചു പറിച്ചു, അതും അവരുടെ മകന്റെ കണ്‍മുന്‍പില്‍ വച്ച്. ആ മകന്റെ മനോവ്യഥ ഒന്നാലോചിച്ചു നോക്കൂ, കേന്ദ്ര ഗവര്‍മെന്റിന്റെ തെറ്റായ നയം മൂലമാണിത്…”

തിരുവനന്തപുരത്ത് ഒരു പെണ്ണുംപിള്ളയുടെ ചന്തി പട്ടി കടിച്ച് പറിച്ചത് കേന്ദ്ര ഗവര്‍മെന്റിന്റെ കുറ്റം കൊണ്ടാണെന്ന് ഭരണ കക്ഷിയുടെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതു കേട്ടപ്പോള്‍. ചിരിക്കണോ കരയണോ എന്നറിയാതെ പോയി. സത്യം പറഞ്ഞാല്‍ എനിക്ക് ഓക്കാനമാണ് വന്നത്.

ആ സാധു സ്ത്രീ മാംസം കൈയ്യില്‍ കൊണ്ടുനടന്നതിനാലാണ് പട്ടി കടിച്ചതെന്നാണ് മനേകാ മാഡത്തിന്റെ കണ്ടുപിടിത്തം. ചന്തിയും മുലയുമെല്ലാം മാംസ നിര്‍മ്മിതമാണെന്ന് കണ്ടു പിടിച്ച മനേകാ മാഡത്തിന് ഏതെങ്കിലും ഒരു അവാര്‍ഡ് ആരെങ്കിലും കൊടുക്കണം.

“ഇപ്പം ശരിയാക്കിത്തരാം” എന്ന കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗ് പോലെ, നായ ശല്ല്യം “ഇപ്പം ശരിയാക്കിത്തരാം” എന്ന് മന്ത്രിമാര്‍ മുതല്‍ പഞ്ചായത്തു മെമ്പര്‍മാര്‍ വരെ ദിവസം തോറും വീമ്പിളക്കുന്നുണ്ട്. ഒരു പുല്ലും നടക്കുന്നില്ല എന്നതാണ് സത്യം.

നായ്ക്കളെ വന്ധ്യംകരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നുള്ളതാണ് ഒരു പരിഹാര മാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്നത്. വന്ധ്യംകരിച്ച നായകളുടെ കഴുത്തില്‍ “എന്നെ വന്ധ്യംകരിച്ചതാണെന്ന്” ഒരു ബോര്‍ഡും കെട്ടിത്തൂക്കുമത്രെ! ഇത് കാണുമ്പോള്‍ പെണ്‍‌പട്ടികള്‍ ആണ്‍‌പട്ടികളോട് “പോടാ പട്ടി” എന്നു പറയുമായിരിക്കും. അല്ലെങ്കില്‍ “നാണക്കേടായല്ലോ, മാനക്കേടായല്ലോ” എന്ന പാട്ടും പാടി ആണ്‍‌പട്ടികള്‍ ആത്മഹത്യ ചെയ്യുമായിരിക്കും. ഏതായാലും അപാര ബുദ്ധി തന്നെ !

തെരുവു നായകളുടെ കടിയേറ്റ് ഇതിനോടകം അനേകമാളുകള്‍ മരിച്ചു കഴിഞ്ഞു. ധാരാളം പേര്‍ക്ക് ഗുരുതരമായ പരിക്കുകളുമുണ്ട് എന്നിട്ടും അധികാരികള്‍ക്ക് ഒരു അനക്കവുമില്ല.

ഓണം ആഘോഷിക്കുന്നത് വാമനനു വേണ്ടിയാണോ അതോ മഹാബലിക്ക് വേണ്ടിയാണോ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന വിഷയം, സംഗതികളെല്ലാം ഞെരിപ്പായിത്തന്നെ നടക്കട്ടെ!

ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി, അമേരിക്കയിലെ ഓണം ഇനി രണ്ടു മാസം കൂടി കാണും അതുകൊണ്ടുതന്നെ “എല്ലാവര്‍ക്കും എന്റെ തിരുവോണാശംസകള്‍” എന്ന ആശംസക്ക് വലിയ അനൗചിത്യമില്ലായെന്നു കരുതുന്നു!

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top