Flash News

കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം തെരച്ചില്‍ ഊര്‍ജിതമാക്കി

September 21, 2016

351668-indian-army-borderശ്രീനഗര്‍: കാശ്മീര്‍ അതിര്‍ത്തിയായ ഉറിയിലും നൗഗം മേഖലയിലും ഇന്ത്യന്‍ സൈന്യത്തിന്‍െറ തെരച്ചില്‍ ഊര്‍ജിതമാക്കി. നിയന്ത്രണരേഖയിലെ ഉയര്‍ന്ന വനപ്രദേശത്തടക്കം സൈനികരുടെ പരിശോധന നടക്കുന്നുണ്ട്.

അതേസമയം, നുഴഞ്ഞുകയറ്റ ശ്രമം തകര്‍ക്കുന്നതിനിടെ കൊല്ലപ്പെട്ടവരുടെ മൃതദേഹം കണ്ടെത്താനുള്ള സാധ്യത വിദൂരമാണെന്ന് സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയില്‍നിന്ന് 300 മീറ്റര്‍ മാറിയാണ് മൃതദേഹങ്ങള്‍ കിടക്കുന്നതെന്നും അവിടേക്ക് സൈന്യത്തെ അയച്ചാല്‍ ശത്രുവിന്‍െറ ആക്രമണ പരിധിയില്‍പ്പെടുമെന്നുമാണ് വിശദീകരണം. പുതിയ നുഴഞ്ഞുകയറ്റമുണ്ടാകാതിരിക്കാന്‍ സൈന്യം കനത്ത ജാഗ്രതയിലാണ്. അതിനിടെ, പുല്‍വാമ ജില്ലയിലെ ത്രാലില്‍ ഭീകരരുടെ ഒളിത്താവളം സൈന്യം തകര്‍ത്തു. ഇവിടെനിന്ന് ആയുധങ്ങളും വെടിക്കോപ്പുകളുടെ വന്‍ ശേഖരവും കണ്ടെടുത്തതായി സൈനിക വക്താവ് അറിയിച്ചു. സൈന്യവും പൊലീസും സി.ആര്‍.പി.എഫും സംയുക്തമായി നടത്തിയ ഓപറേഷനിലാണ് ഒളിത്താവളം തകര്‍ത്തത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് ത്രാലിലെ കംല വനത്തില്‍ തെരച്ചില്‍ നടത്തിയത്.

ഒരു എ.കെ 56 അടക്കം പലവിധ തോക്കുകള്‍, ഗ്രനേഡ് വിക്ഷേപിണി, വെടിക്കോപ്പുകളുടെ വന്‍ശേഖരം എന്നവയാണ് കണ്ടെടുത്തത്. ഞായറാഴ്ചയിലെ ഭീകരാക്രമണത്തിനു പിന്നാലെ 15ഓളം ഭീകരരാണ് നിയന്ത്രണരേഖ കടക്കാന്‍ ശ്രമിച്ചതെന്ന് സൈനിക വക്താവ് പറഞ്ഞു. അതേസമയം, നുഴഞ്ഞുകയറ്റം തകര്‍ക്കാനുള്ള നീക്കത്തിനിടെ എത്ര ഭീകരരെയാണ് കൊലപ്പെടുത്തിയത് എന്നതു സംബന്ധിച്ച് സൈന്യം കൃത്യമായ വിവരം നല്‍കിയിട്ടില്ല. ഓപറേഷന്‍ തുടരുന്നതിനാലാണ് ഇതെന്നാണ് സൈന്യത്തിന്‍െറ മറുപടി. ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top