Flash News
സംഘ്പരിവാറിനേയും ആര്‍‌എസ്‌എസ്സിനേയും പിന്തുടര്‍ന്ന് കോണ്‍ഗ്രസും ശബരിമലയിലേക്ക്; നിരോധനാജ്ഞ ലംഘിച്ചിട്ടേ മടങ്ങൂ എന്ന് ഉമ്മന്‍‌ചാണ്ടിയും രമേശ് ചെന്നിത്തലയും   ****    കറുത്ത കൊടി കാണുമ്പോള്‍ വിരണ്ടോടാന്‍ ഞാന്‍ പാണക്കാട് തറവാട്ടില്‍ നിന്നല്ല മന്ത്രിയായത്, എകെജി സെന്ററില്‍ നിന്നാണ്; മുസ്ലീം ലീഗിനെതിരെ ആഞ്ഞടിച്ച് ജലീല്‍   ****    വിദേശരാജ്യങ്ങളിലിരുന്ന് സോഷ്യല്‍ മീഡിയകള്‍ വഴി ശബരിമലയില്‍ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ട് റദ്ദാക്കി തിരികെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു   ****    ശബരിമലയില്‍ തുടര്‍ന്നും അപകടമണി മുഴങ്ങുന്നു: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തരംഗം സൃഷ്ടിക്കാന്‍ രംഗീലയിലൂടെ ബോളിവുഡ് തരംഗം സണ്ണി ലിയോണ്‍   ****   

തോമസ് ഉതുപ്പ് സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതനായി

September 22, 2016

untitled

സ്റ്റാറ്റന്‍ ഐലന്റ് (ന്യൂയോര്‍ക്ക്): മുളന്തുരുത്തി മങ്കുടിയില്‍ വീട്ടില്‍ പരേതരായ ഉതുപ്പ് ഇട്ടന്റേയും അന്നമ്മ ഉതുപ്പിന്റേയും മകനായ തോമസ് ഉതുപ്പ് (71) സെപ്തംബര്‍ 21 ബുധനാഴ്ച സ്റ്റാറ്റന്‍ ഐലന്റില്‍ നിര്യാതനായി.

ആറ് സഹോദരിമാരുടെ ഏറ്റവും ഇളയ സഹോദരനായിരുന്നു കുടുംബത്തിലെ ഏക മകനായ തോമസ്. മേരി തോമസ് ഭാര്യയും, ബിന്ദു ആന്‍ തോമസ് ഏക മകളുമാണ്.

പൊതുദര്‍ശനം: സെപ്തംബര്‍ 25 ഞായറാഴ്ച വൈകിട്ട് 4 മണിമുതല്‍ 8 മണി വരെ സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (28 സണ്‍‌സെറ്റ് അവന്യൂ, സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക് 10314).

സംസ്ക്കാര ശുശ്രൂഷ: സെപ്തംബര്‍ 26 തിങ്കളാഴ്ച രാവിലെ 9:00 മണിക്ക് സെന്റ് ജോര്‍ജ്ജ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ (28 സണ്‍‌സെറ്റ് അവന്യൂ, സ്റ്റാറ്റന്‍ ഐലന്റ്, ന്യൂയോര്‍ക്ക് 10314). പള്ളിയിലെ ശുശ്രൂഷകള്‍ക്കു ശേഷം സ്റ്റാറ്റന്‍ ഐലന്റ് ഫെയര്‍‌വ്യൂ സെമിത്തേരിയില്‍ (1852 Victory Blvd., Staten Island) മൃതദേഹം സംസ്ക്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിന്ദു 718 290 4129 (Text preferred).

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top