Flash News

ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 3.90 കോടി ഹവാലപണം തട്ടിയ സംഭവത്തില്‍ എസ്.ഐയും ഹെഡ്കോണ്‍സ്റ്റബിളും അറസ്റ്റില്‍

September 22, 2016

hawala-money-thattippu-prathikal2കോയമ്പത്തൂര്‍: ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന 3.90 കോടി ഹവാല പണം തട്ടിയെടുത്ത കേസില്‍ തമിഴ്നാട് പൊലീസിലെ രണ്ട് ഉദ്യോഗസ്ഥര്‍ കൂടി അറസ്റ്റില്‍. കരൂരിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന കുളിത്തല എസ്.ഐ ശരവണന്‍ (42), ഹെഡ്കോണ്‍സ്റ്റബിളും പൊലീസ് ജീപ്പ് ഡ്രൈവറുമായ ധര്‍മേന്ദ്രന്‍ (38) എന്നിവരാണ് പിടിയിലായത്. മധുര ഹൈകോടതി ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ച ഇവര്‍ ചെന്നൈയിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് കുടുങ്ങിയത്. ഇവരുടെ പക്കല്‍നിന്ന് 45 ലക്ഷം രൂപ പിടികൂടി.

hawala-money-thattippu-prathikalബുധനാഴ്ച അറസ്റ്റിലായ തൃശൂര്‍ സ്വദേശി സുഭാഷ് (42), ഗുരുവായൂര്‍ സ്വദേശി സുധീര്‍ (33), മലപ്പുറം സ്വദേശി ശഫീഖ് (28) എന്നിവരില്‍നിന്ന് 20 ലക്ഷം രൂപയും പിടിച്ചെടുത്തു. ഇവരോടൊപ്പം കരൂര്‍ പരമത്തി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ മുത്തുകുമാറിനെയും (40) അറസ്റ്റ് ചെയ്തിരുന്നു.

പ്രതികള്‍ ഉപയോഗിച്ച ‘പൊലീസ്’ സ്റ്റിക്കറൊട്ടിച്ച ബൊലോറോ ജീപ്പും ഹവാല പണം കടത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ ആറു പ്രതികളെയും കോയമ്പത്തൂര്‍ പേരൂര്‍ വേടപട്ടിയിലെ സ്വകാര്യ ബംഗ്ളാവില്‍വെച്ചാണ് പൊലീസ് ചോദ്യം ചെയ്തത്.

ആഗസ്റ്റ് 25നാണ് മധുക്കര എല്‍.ആന്‍ഡ്.ടി ബൈപാസ് റോഡില്‍വെച്ച് പ്രതികള്‍ 3.90 കോടിയുടെ ഹവാലപണവും കാറും കൊള്ളയടിച്ചത്. അടുത്ത ദിവസം പാലക്കാട് ജില്ലയിലെ കുഴല്‍മന്ദത്തിന് സമീപം കാര്‍ ഉപേക്ഷിച്ചു. മലപ്പുറം സ്വദേശിയും സ്വര്‍ണ-ഫര്‍ണിച്ചര്‍ വ്യാപാരിയുമായ അന്‍വര്‍ സാദത്തിന്‍െറ കാറാണിത്. ഇദ്ദേഹത്തിന്‍െറ ജീവനക്കാരായ നാലുപേരാണ് കാറിലുണ്ടായിരുന്നത്. ഇവരെ ബന്ദികളാക്കിയ സംഘം പിന്നീട് പൊള്ളാച്ചിക്ക് സമീപം ഇറക്കിവിടുകയായിരുന്നു.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top