Flash News

വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യാപാര സ്ഥാപനങ്ങളെ ജി.എസ്.ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കും

September 23, 2016

jaitly-gstന്യൂഡല്‍ഹി: വാര്‍ഷിക വിറ്റുവരവ് 20 ലക്ഷം രൂപയില്‍ താഴെയുള്ള വ്യാപാര സ്ഥാപനങ്ങളെ ചരക്കു-സേവന നികുതി സമ്പ്രദായമായ ജി.എസ്.ടിയുടെ പരിധിയില്‍നിന്ന് ഒഴിവാക്കാന്‍ ധാരണ. ഒന്നരക്കോടിയില്‍ താഴെ വരുമാനമുള്ള സ്ഥാപനങ്ങളുടെ നികുതി കണക്കാക്കുന്ന ചുമതല സംസ്ഥാനങ്ങള്‍ക്കായിരിക്കും. വരുമാനം അതിനു മുകളിലാണെങ്കില്‍ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നികുതിനിര്‍ണയം നടത്തും. ജി.എസ്.ടി വരുമാനത്തിന്‍െറ പങ്ക് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതിനും നഷ്ടപരിഹാരം കണക്കാക്കുന്നതിനും 2015-16 അടിസ്ഥാന വര്‍ഷമായി നിശ്ചയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തെ വരുമാന വര്‍ധന കണക്കാക്കുന്ന രീതി ഈ യോഗം രൂപപ്പെടുത്തും. അഞ്ചു വര്‍ഷത്തേക്കുമായി നിശ്ചിത നിരക്ക് നിര്‍ണയിക്കാം എന്നതാണ് ഒരു നിര്‍ദേശം.

കഴിഞ്ഞ അഞ്ചു വര്‍ഷത്തില്‍ ഏറ്റവും മെച്ചപ്പെട്ട വരുമാനമുള്ള മൂന്നു വര്‍ഷമെടുക്കാം. അഞ്ചില്‍ ആദ്യ, അവസാന വര്‍ഷങ്ങള്‍ കഴിച്ചുള്ളതിന്‍െറ ശരാശരിയെടുക്കാമെന്നും നിര്‍ദേശമുണ്ട്. ആറു വര്‍ഷത്തിനിടയില്‍ ഏറ്റവും നല്ല നികുതി വളര്‍ച്ചയുണ്ടായി ഏറ്റവും നല്ല മൂന്നു വര്‍ഷത്തെ ശരാശരി എടുക്കണമെന്ന് കേരളം നിര്‍ദേശിച്ചു.

നികുതിനിരക്കും സ്ളാബും നിശ്ചയിക്കുന്നതിന് ജി.എസ്.ടി കൗണ്‍സിലിന്‍െറ അടുത്ത യോഗം അടുത്ത മാസം 17,18,19 തീയതികളില്‍ ഡല്‍ഹിയില്‍ ചേരും. ജി.എസ്.ടി കൗണ്‍സില്‍ ഉപാധ്യക്ഷനെ സമവായത്തിലൂടെ നിശ്ചയിക്കാന്‍ തീരുമാനിച്ചു.

ജി.എസ്.ടി സമ്പ്രദായം നടപ്പാക്കുമ്പോള്‍ അടിസ്ഥാന നികുതിനിരക്ക് 20 ശതമാനമാക്കണമെന്നാണ് കേരളത്തിന്‍െറ നിലപാടെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ആഡംബര വസ്തുക്കള്‍ക്ക് 24 മുതല്‍ 26 ശതമാനം വരെയാകാം.

ഉയര്‍ന്ന നികുതിനിരക്ക് ഈടാക്കുന്നതുവഴിയുള്ള ലാഭം വിലക്കയറ്റ സാഹചര്യത്തില്‍ ഉപയോക്താവിന് ലഭ്യമാക്കണമെന്ന് കേരളം ആവശ്യപ്പെടും. ജി.എസ്.ടി നടപ്പാക്കുമ്പോള്‍ പരമാവധി ചില്ലറ വില്‍പന വില താഴ്ത്തി നിശ്ചയിക്കണം. സ്വര്‍ണത്തിന് നാലു ശതമാനം നികുതിയെന്ന മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍െറ നിര്‍ദേശം ആരും എതിര്‍ത്തിട്ടില്ളെന്ന് തോമസ് ഐസക് പറഞ്ഞു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top