Flash News

“ഞാനും ഒബാമയും..”; ഒബാമയെ അനുകരിച്ചും വൈറ്റ് ഹൗസ് ജീവിതത്തെക്കുറിച്ചും പ്രഥമ വനിത മിഷേല്‍ ഒബാമ മനസ്സു തുറക്കുന്നു

September 23, 2016

obamaവാഷിംഗ്ടണ്‍: അമേരിക്കയുടെ പ്രഥമ വനിത മിഷേല്‍ ഒബാമ അനുകരണ കലയിലും പ്രാവീണ്യം തെളിയിച്ചിരിക്കുകയാണ്. താരങ്ങളെയൊന്നുമല്ല, ഭര്‍ത്താവും പ്രസിഡന്റുമായ ബരാക് ഒബാമയെയാണ് മിഷേല്‍ അനുകരിച്ചത്. സ്റ്റീഫന്‍ കോള്‍ബര്‍ട്ട് അവതരിപ്പിക്കുന്ന ദ ലേറ്റ് ഷോ ഒരു ടിവി ഷോയിലായിരുന്നു മിഷേലിന്റെ അനുകരണം. സംഭവം എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

ആഗോളതാപനത്തെക്കുറിച്ചുള്ള ഒബാമയുടെ പ്രതികരണമാണ് മിഷേല്‍ അനുകരിച്ചത്. അഭിമുഖത്തില്‍ വൈറ്റ് ഹൗസിലെ താമസം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും മിഷേല്‍ പറഞ്ഞു. കഴിഞ്ഞ ദിവസം യു ട്യൂബിലിട്ട വീഡിയോ പത്തുലക്ഷത്തിലധികം പേര്‍ കണ്ടുകഴിഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top