Flash News

ബാര്‍ കോഴക്കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, എസ്പി ആര്‍.സുകേശന്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ബാര്‍ കോഴക്കേസ് അട്ടിമറിച്ചിട്ടില്ലെന്ന് ശങ്കര്‍ റെഡ്ഡി

September 23, 2016

shankar-reddyതിരുവനന്തപുരം: ബാര്‍ കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, എസ്പി ആര്‍.സുകേശന്‍ എന്നിവര്‍ക്കെതിരെ പ്രാഥമിക അന്വേഷണത്തിന് കോടതി ഉത്തരവ്. മുന്‍ മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. 45 ദിവസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ബാര്‍ കോഴക്കേസ് അട്ടിമറിച്ചുവെന്നും മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ശങ്കര്‍ റെഡ്ഢി, മുന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ എസ്പി ആര്‍. സുകേശന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പായിച്ചിറ നവാസാണ് കോടതിയെ സമീപിച്ചത്. കേസ് ഡയറിയില്‍ കൃത്രിമം നടത്തിയെന്ന ഹര്‍ജിക്കാരന്റെ വാദം അംഗീകരിച്ചാണ് വിശദമായി പരിശോധിക്കാനുള്ള കോടതി തീരുമാനം.

യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമ ബിജു രമേശില്‍നിന്ന് ഒരു കോടി രൂപ കെ.എം.മാണി കോഴ വാങ്ങിയെന്ന ആരോപണമാണ് കേസിനാധാരം. കോഴ വാങ്ങിയതിന് തെളിവില്ലെന്നായിരുന്നു വിജിലന്‍സിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട്. പരാതിക്കാര്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയാല്‍ വീണ്ടും അന്വേഷണം നടത്തുമെന്നും വിജിലന്‍സ് നിലപാടെടുത്തു.

ഇതിനിടെ, നേരത്തേ കേസന്വേഷിച്ച എസ്പി ആര്‍.സുകേശന്റെ ഹര്‍ജി അംഗീകരിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണം ശരിയായ ദിശയില്‍ നടന്നില്ല എന്നു വ്യക്തമാക്കിയായിരുന്നു സുകേശന്റെ ഹര്‍ജി. സുകേശന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാരന്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍, മുന്‍മന്ത്രി കെ.എം. മാണിക്കെതിരായ ബാര്‍ കോഴക്കേസ് താന്‍ അട്ടിമറിച്ചിട്ടില്ലെന്ന് ഡി.ജി.പി എന്‍. ശങ്കര്‍ റെഡ്ഡി. അന്വേഷണ ഉദ്യോഗസ്ഥന്‍ ഉന്നയിച്ച വാദങ്ങളിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തത്. ബാര്‍ ഹോട്ടല്‍ ഓണേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് ബിജു രമേശിന്‍െറ ഡ്രൈവര്‍ അമ്പിളിയുടെ മൊഴി വിശ്വസനീയമല്ലാത്ത സാഹചര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് നിര്‍ദേശിച്ചു. പഴുതടച്ച റിപ്പോര്‍ട്ട് തയാറാക്കിയില്ലെങ്കില്‍ കോടതിയില്‍ തിരിച്ചടി നേരിടും. ഈ സാഹചര്യത്തില്‍ വിജിലന്‍സ് ഉന്നയിക്കുന്ന വാദങ്ങളുടെ സാധുതയും നിലനില്‍പ്പും പരിശോധിച്ച് റിപ്പോര്‍ട്ട് തയാറാക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടത്. കേസ് കുറ്റമറ്റ രീതിയില്‍ കൊണ്ടുപോകാന്‍ വേണ്ടിയായിരുന്നു തന്‍െറ ശ്രമങ്ങള്‍. ആരെയും സ്വാധീനിക്കാനോ അട്ടിമറിക്കാനോ ശ്രമിച്ചിട്ടില്ല.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top