Flash News

പി. ഭാസ്കരന്‍ പുരസ്കാരം ഒ.എന്‍.വിക്കുവേണ്ടി ഭാര്യ സരോജിനി ഏറ്റുവാങ്ങി

September 24, 2016

award-to-onvതിരുവനന്തപുരം: പി. ഭാസ്കരന്‍ ഫൗണ്ടേഷന്‍െറ ആഭിമുഖ്യത്തിലുള്ള പി. ഭാസ്കരന്‍ പുരസ്കാരം ഒ.എന്‍.വി കുറുപ്പിന് മരണാനന്തര ബഹുമതിയായി സമര്‍പ്പിച്ചു. ചടങ്ങ് നടന്‍ മധു ഉദ്ഘാടനം ചെയ്തു.

ഭാസ്കരന്‍ മാഷ് എല്ലാ തരത്തിലും ഗുരുസ്ഥാനീയനായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഗുരുവായിരുന്നു അദ്ദേഹം. ഒരേ മേഖലയില്‍ പ്രവര്‍ത്തിച്ച രണ്ട് പ്രതിഭകളായിരുന്നു ഭാസ്കരന്‍ മാഷും ഒ.എന്‍.വിയുമെന്നും മധു പറഞ്ഞു. പുരസ്കാരം ഒ.എന്‍.വി. കുറുപ്പിന്‍െറ ഭാര്യ സരോജിനി ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പിയില്‍നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
50,000 രൂപയും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്.

യൂനിവേഴ്സിറ്റി സെന്‍റിനറി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ തിരക്കഥാകൃത്ത് ജോണ്‍പോള്‍ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ലെനിന്‍ രാജേന്ദ്രന്‍ പി. ഭാസ്കരന്‍ അനുസ്മരണം നടത്തി.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top