Flash News

യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; മന്ത്രി രാജുവിന്‍െറ കാര്‍ തടഞ്ഞു

September 24, 2016

imageതിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ നിരാഹാരസമരം നടത്തുന്ന നേതാക്കള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ കരിങ്കൊടി, മന്ത്രി രാജുവിന്‍െറ വാഹനം വഴിയില്‍ തടഞ്ഞു, സമരക്കാരെ നേരിടാന്‍ പൊലീസിന്‍െറ ലാത്തിച്ചാര്‍ജ്. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു.

പ്രതിഷേധം തുടരുന്നതിനിടെ ഉച്ചക്ക് ഒന്നോടെയാണ് സെക്രട്ടേറിയറ്റില്‍നിന്ന് പുറത്തേക്കു പോയ മുഖ്യമന്ത്രി പിണറായി വിജയന്‍െറ വാഹനത്തിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. സ്വാശ്രയ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനും വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷനും പിന്തുണ പ്രഖ്യാപിച്ച് രാവിലെ മുതല്‍തന്നെ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നിലെ സമരപ്പന്തലില്‍ എത്തിയിരുന്നു. ഈ സമയം മന്ത്രി കെ. രാജുവിന്‍െറ കാര്‍ ഗതാഗതക്കുരുക്കില്‍പെട്ട് സമരപ്പന്തിലിനു സമീപം വേഗം കുറച്ച തക്കം നോക്കി യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുന്നിലേക്ക് ചാടി വീണു.

കരിങ്കൊടിയുമായെത്തിയ പ്രവര്‍ത്തകര്‍ കാറിന് മുന്നില്‍ കുത്തിയിരുന്നത്തോടെ കൂടുതല്‍ പേര്‍ പ്രതിഷേധത്തിനെത്തി. വാഹനം മുന്നോട്ടെടുക്കാനാവാത്തവണ്ണം പ്രവര്‍ത്തകര്‍ ചുറ്റുംകൂടിയതോടെയാണ് പൊലീസ് ഇടപെട്ടത്. വലിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും കൂട്ടാക്കാതായതോടെ പൊലീസ് ലാത്തിവീശി. ഇതിനിടെ സമരപ്പന്തലില്‍നിന്ന് പൊലീസിനുനേരെ കസേരയേറുമുണ്ടായി. ഇതോടെ ലാത്തിച്ചാര്‍ജ് ശക്തമായി. കസേരയെറിഞ്ഞവരെ പന്തലില്‍ കയറി പൊലീസ് അടിച്ചു. 10 മിനിറ്റിന് ശേഷമാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്. ലാത്തിച്ചാര്‍ജില്‍ സംസ്ഥാന സെക്രട്ടറി ഷോണ്‍ പല്ലിശ്ശേരിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തുടര്‍ന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം സുധീരന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കം നേതാക്കള്‍ പന്തലിലത്തെി. നേതാക്കള്‍ വേദി വിട്ടതിന് പിന്നാലെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. 10 മിനിറ്റോളം റോഡില്‍ കുത്തിയിരുന്ന പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടാണ് പിന്തിരിപ്പിച്ചത്. ഇതിനിടെ 11.30 ഓടെ 30 ഓളം പേരടങ്ങുന്ന സംഘം പ്രതിഷേധവുമായത്തെി. ഇവരുടെ മാര്‍ച്ച് കടന്നുപോകുന്നതിനിടെ മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ഫ്ളക്സ്ബോര്‍ഡുകള്‍ തകര്‍ത്തു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top