Flash News

മന്ത്രി കെ.കെ. ശൈലജക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി

September 24, 2016

police-newകണ്ണൂര്‍: സ്വാശ്രയപ്രവേശം അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് മന്ത്രി കെ.കെ. ശൈലജക്കുനേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടികാട്ടി. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്‍റ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ നൂറുദിന ആഘോഷപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കാന്‍ മുനിസിപ്പല്‍ സ്കൂളില്‍ എത്തിയപ്പോഴാണ് മന്ത്രിക്കുനേരെ പ്രതിഷേധം അരങ്ങേറിയത്.

സ്കൂള്‍ ഹാളില്‍ പത്രഫോട്ടോഗ്രാഫര്‍മാര്‍ സംഘടിപ്പിച്ച ചിത്രപ്രദര്‍ശനം സന്ദര്‍ശിക്കുന്നതിനിടയിലാണ് മുദ്രാവാക്യം വിളികളുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാടിവീണത്. പ്രവര്‍ത്തകര്‍ മന്ത്രിക്കുനേരെ ഇരച്ചുകയറിയതോടെ പൊലീസുകാര്‍ ബലംപ്രയോഗിച്ച് സമരക്കാരെ നീക്കി. ചിലര്‍ക്കുനേരെ ലാത്തി പ്രയോഗിക്കുകയും ചെയ്തു. ടൗണ്‍ സ്റ്റേഷനില്‍നിന്ന് കൂടുതല്‍ പൊലീസുകാരത്തെി സമരക്കാരെ സ്റ്റേഷനിലേക്ക് മാറ്റി. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, ജെയിംസ് മാത്യു എം.എല്‍.എ, കോര്‍പറേഷന്‍ മേയര്‍ ഇ.പി. ലത, ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. സുമേഷ് എന്നിവരും കെ.കെ. ശൈലജക്കൊപ്പമുണ്ടായിരുന്നു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top