Flash News

ഉറി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ കൂടി മരിച്ചു

September 25, 2016

uri-jawan-diedഭുവനേശ്വര്‍: ഉറി സൈനിക താവളത്തിലുണ്ടായ ഭീകരാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ബി.എസ്.എഫ് ജവാന്‍ കൂടി മരിച്ചു. പീതാബസ് മാജ്ഹി എന്ന മുപ്പതുകാരനാണ് മരിച്ചത്. ഉറി ആക്രമണത്തി്ല്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ ഉറി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി.

2008ല്‍ അതിര്‍ത്തി രക്ഷാസേനയില്‍ ചേര്‍ന്ന മാജ്ഹി, നുവാപാഡ ജില്ലയിലെ ധനഝോല സ്വദേശിയാണ്. സൈന്യം തീവ്രവാദികളുമായി നടത്തിയ പ്രത്യാക്രമണത്തിനിടെ മാജ്ഹിയ്ക്കു ദാരുണമായി പരിക്കേറ്റിരുന്നു.

നുവാപാഡ ജില്ലയിലെ ദനഝോള ഗ്രാമക്കാരനാണ് പിതാബാസ്. 2008ലാണ് ഇദ്ദേഹം ബി.എസ്.എഫില്‍ ചേര്‍ന്നത്. ഭാര്യയുടെ ആദ്യ പ്രസവത്തിന് ദസറ അവധിക്ക് നാട്ടില്‍ വരാനിരുന്നതാണ്. ആഗസ്റ്റ് 26ന് രഥയാത്ര സമയത്താണ് അവസാനമായി നാട്ടില്‍വന്നത്. സെപ്റ്റംബര്‍ 22ന് ആശുപത്രിക്കിടക്കയില്‍നിന്ന് ഇദ്ദേഹം ഭാര്യയുമായി സംസാരിച്ചിരുന്നു. ഉടന്‍ വീട്ടിലത്തെുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. പിതാബാസ് മാജിയുടെ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കായി നാട്ടിലേക്ക് കൊണ്ടുപോയി. സെപ്റ്റംബര്‍ 18ന് നടന്ന ആക്രമണത്തില്‍ 18 ജവാന്മാര്‍ മരിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top