Flash News

പശുവിന്‍െറ ജഡം നീക്കാന്‍ വിസമ്മതിച്ചതിന് ലിത് കുടുംബത്തിന് ക്രൂരമര്‍ദനം

September 26, 2016

gujarat-dalit-woman_650x400_51474776017അഹ്മദാബാദ്: പശുവിന്‍െറ ജഡം സംസ്കരിക്കാന്‍ വിസമ്മതിച്ചതിന് ദലിത് കുടുംബത്തെ മേല്‍ജാതിക്കാര്‍ ക്രൂരമായി മര്‍ദിച്ചു.

തന്‍െറ വയലില്‍ ചത്ത പശുവിന്‍െറ ജഡം നീക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ബര്‍ സമുദായാംഗമായ ഭട്വര്‍ സിന്‍ഹ നീലേഷ് റാണവാസിയയുടെ വീട്ടിലത്തെി. പശുവിന്‍െറ ജഡം നീക്കുന്ന ജോലി നിര്‍ത്തിയെന്ന വീട്ടുകാരുടെ മറുപടിയില്‍ ക്ഷുഭിതരായ ഭട്വര്‍ സിന്‍ഹയും കൂടെയുള്ളവരും വീടിനകത്ത് കയറി കുടുംബത്തെ മര്‍ദിക്കുകയായിരുന്നു.

ജഡം നീക്കാത്തതെന്തെന്ന് ആക്രോശിച്ച അക്രമികള്‍ അഞ്ചു മാസം ഗര്‍ഭിണിയായ നീലേഷിന്‍െറ ഭാര്യ സംഗീതയുടെ വയറിലിടിക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബട്വര്‍സിന്‍ ചൗഹാന്‍, മന്‍കുന്‍സിന്‍ ചൗഹാന്‍, യോഗിസിന്‍ ചൗഹാന്‍, ബാബര്‍ സിങ് ചൗഹാന്‍, ദിവിര്‍സിങ് ചൗഹാന്‍, നരേന്ദ്ര സിന്‍ ചൗഹാന്‍ എന്നിവരാണ് അറസ്റ്റിലായത്.

പശുവിന്‍െറ തോലുരിച്ചതിന്‍െറ പേരില്‍ ദലിത് യുവാക്കളെ നഗ്നരാക്കി പൊതുജനമധ്യത്തില്‍ മര്‍ദിച്ച ഉന സംഭവത്തിനെതിരായ പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് പുതിയ ആക്രമണം.

പശുവിന്‍െറ ജഡം സംസ്കരിക്കുന്ന ജോലി ഉപേക്ഷിക്കുമെന്ന് ആഗസ്റ്റ് 15ന് സമാപിച്ച ദലിത് പ്രതിഷേധറാലിയില്‍ ദലിതുകള്‍ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനുശേഷം പശുവിന്‍െറ ജഡം സംസ്കരിക്കാത്തതിന്‍െറ പേരില്‍ അഹ്മദാബാദ്, അമ്രേലി എന്നിവിടങ്ങളില്‍ ദലിതുകള്‍ ആക്രമണത്തിന് ഇരയായി.

പശുവിനെ കൊന്നെന്ന് ആരോപിച്ച് ആര്‍.എസ്.എസ് സംഘര്‍ഷം

ന്യൂഡല്‍ഹി: പാര്‍ക്കില്‍ മൃഗത്തിന്‍െറ ശരീരഭാഗങ്ങള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് ഡല്‍ഹി കരോള്‍ബാഗ് പ്രദേശത്ത് സംഘര്‍ഷാവസ്ഥ. ആര്‍.എസ്.എസ്, വി.എച്ച്.പി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

കിഷന്‍ഗഞ്ച് റെയില്‍വേ കോളനിക്ക് സമീപത്തെ പാര്‍ക്കിലാണ് മൃഗത്തിന്‍െറ അവശിഷ്ടങ്ങള്‍ കണ്ടത്തെിയത്. പാര്‍ക്കില്‍ ശാഖ നടത്താനത്തെിയ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് അവശിഷ്ടങ്ങള്‍ ആദ്യം കണ്ടതത്രെ. പശുവിനെ കൊന്ന് പാര്‍ക്കില്‍ തള്ളിയിരിക്കുകയാണെന്ന് ആരോപിച്ച് പ്രതിഷേധിച്ച ആര്‍.എസ്.എസുകാര്‍ റാണി ഝാന്‍സി റോഡ് ഉപരോധിച്ചു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top