Flash News

യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മുന്നോടിയായ തത്സമയ സം‌വാദങ്ങള്‍ക്ക് ഇന്ന് തുടക്കം; ട്രം‌പും ഹില്ലരിയും നേര്‍ക്കുനേര്‍ സംവദിക്കും

September 26, 2016

2016-us-presidential-debates-hillary-clinton-donald-trumpവാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘട്ടമായ തത്സമയ സംവാദങ്ങള്‍ക്ക് ഇന്ന് തുടക്കം. ന്യൂയോര്‍ക്കിലെ ഹാംപ്‌സ്റ്റെഡില്‍ ആണ് ആദ്യ ടെലിവിഷന്‍ സംവാദം നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കുന്ന ഘട്ടമാണിത്.

ഹിലരി ക്ലിന്റന്റെയും ഡൊണാള്‍ഡ് ട്രംപിന്റെയും വാഗ്വാദങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ ന്യൂയോര്‍ക്കിലെ ഹാംപ്‌സ്റ്റെഡില്‍ ഹോഫ്‌സ്ത്ര യൂണിവേഴ്‌സിറ്റി ഒരുങ്ങിക്കഴിഞ്ഞു. തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി ഒന്‍പത് മണി മുതല്‍ വാശിയേറിയ പോരാട്ടം നടക്കും. രാജ്യത്തിന്റെ മുന്നോട്ടുള്ള വഴി, പുരോഗതി, സുരക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് ആദ്യ സംവാദം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആരംഭം മുതല്‍ വിവാദ പ്രസ്താവനകള്‍ നടത്തുന്ന റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ പ്രതികരണം തന്നെയാണ് ഏവരും ഉറ്റുനോക്കുന്നത്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ഹിലരിയുടെ പ്രകടനവും നിര്‍ണായകമാകും.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെയും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികള്‍ ഒരേ വേദിയില്‍ മുഖാമുഖം വാദപ്രതിവാദം നടത്തി വോട്ട് നേടാന്‍ ശ്രമിക്കുന്ന ടിവി സംവാദങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ നിര്‍ണായക ഘട്ടമാണ്. പ്രമുഖ വാര്‍ത്താ അവതാരകര്‍ ഉള്‍പ്പെടെയുള്ളവരായിരിക്കും മോഡറേററര്‍മാര്‍. ആകെ നാല് സംവാദങ്ങളാണ് ഉളളത്. ഇതില്‍ ഒന്ന് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളായ ടിം കെയ്‌നും മൈക് പെന്‍സും തമ്മിലാണ്. ഒക്ടോബര്‍ 19 ന് സംവാദങ്ങള്‍ അവസാനിക്കും. നവംബര്‍ എട്ടിനാണ് തെരഞ്ഞെടുപ്പ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top