Flash News

കാവേരി നദിയില്‍നിന്ന് വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക; കോടതിയക്ഷ്യമെന്ന് തമിഴ്നാട്

September 26, 2016

maxresdefaultന്യൂഡല്‍ഹി: കാവേരി നദിയില്‍നിന്ന് ഡിസംബര്‍വരെ തമിഴ്നാടിന് വെള്ളം നല്‍കാനാവില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. തമിഴ്നാടിന് പ്രതിദിനം 6000 ഘനയടി വെള്ളം വിട്ടുനല്‍കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാന്‍ റിസര്‍വോയറില്‍ ആവശ്യത്തിന് വെള്ളമില്ലെന്നും കര്‍ണാടക വ്യക്തമാക്കി. കര്‍ണാടക നല്‍കിയ പ്രത്യേക അപേക്ഷ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാടും സുപ്രീംകോടതിയില്‍ മറ്റൊരു ഹരജി നല്‍കി.

സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത കര്‍ണാടക സര്‍ക്കാറിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും തമിഴ്നാട് ആവശ്യപ്പെടുന്നു. സെപ്റ്റംബര്‍ 20നാണ് സുപ്രീംകോടതി കേസ് അടുത്ത തവണ പരിഗണിക്കുന്ന സെപ്റ്റംബര്‍ 27 വരെ തമിഴ്നാടിന് 6000 ഘനയടി വെള്ളം നല്‍കണമെന്ന് കര്‍ണാടകയോട് നിര്‍ദേശിച്ചത്. തമിഴ്നാടിനു 3000 ഘനയടി വെള്ളം സെപ്റ്റംബര്‍ 31 വരെ വിട്ടുനല്‍കണമെന്ന കാവേരി തര്‍ക്കപരിഹാര ട്രൈബ്യൂണലിന്‍െറ ഉത്തരവ് ഭേദഗതി ചെയ്തായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഇതു നടപ്പാക്കാതെയാണ് ഡിസംബര്‍വരെ വെള്ളം വിട്ടുനല്‍കാനാവില്ലെന്ന നിലപാടുമായി കര്‍ണാടക വീണ്ടും സുപ്രീം കോടതിയിലത്തെിയിരിക്കുന്നത്.

ബംഗളൂരു അടക്കമുള്ള പ്രധാന നഗരങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള കുടിവെള്ളം പോലും കാവേരി നദിയിലും റിസര്‍വോയറിലും ഇല്ല. ഇതു കണക്കിലെടുക്കാതെയാണ് സുപ്രീംകോടതിയുടെ ഉത്തരവ്. സംസ്ഥാനത്തെ ഗുരുതരമായ സാഹചര്യം പരിഗണിച്ച് ആവശ്യമായ മഴ ലഭിക്കുന്നതുവരെ തമിഴ്നാടിനു വെള്ളം നല്‍കണമെന്ന ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നും കര്‍ണാടകയുടെ ഹരജിയില്‍ പറയുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top