Flash News

ക്രോമും ആന്‍ഡ്രോയിഡും ഒന്നിക്കുന്നു; പുതിയ ഏകീകൃത ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുന്നു

September 27, 2016

ap_resizeന്യൂയോര്‍ക്ക്: ആന്‍ഡ്രോയിഡും ക്രോമും ഒന്നിപ്പിച്ച് പുതിയ ഏകീകൃത ഓപ്പറേറ്റിങ്ങ് സിസ്റ്റം നിര്‍മ്മിക്കാന്‍ ഗൂഗിള്‍ തയ്യാറെടുക്കുകയാണെന്ന് പ്രമുഖ ടെക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘ആന്‍ഡ്രോമെഡ; എന്നാണ് ഗൂഗിളിനുള്ളില്‍ ഒഎസിന് നല്‍കിയിരിക്കുന്ന പേര്. ഒഎസ് അടുത്തവര്‍ഷം പുറത്തിറക്കാനാണ് ഗൂഗിളിന്റെ നീക്കം.

ഏതെങ്കിലും ഡിവൈസിനൊപ്പമായിരിക്കും ഒഎസിന്റെ ഔദ്യോഗിക ലോഞ്ചിങ്ങ്. ആന്‍ഡ്രോമെഡയില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ലാപ്‌ടോപ്പും ഗൂഗിള്‍ നിര്‍മ്മിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിസണ്‍ എന്നാണ് ആന്‍ഡ്രോമെഡ അധിഷ്ഠിത ലാപ്‌ടോപ്പിന് ഗൂഗിള്‍ നല്‍കിയിരിക്കുന്ന പേര്. വിപണിയില്‍ പിക്‌സല്‍ 3 എന്ന് പുനര്‍നാമകരണം ചെയ്യും.

പിക്‌സല്‍ 3യെ ഒരു ക്രോംബുക്ക് ആയി വിപണിയില്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ ഉദ്ദേശിക്കുന്നില്ല. ഇന്റലിന്റെ കോര്‍ എം സീരീസ് പ്രൊസസര്‍ ആണ് ലാപ്‌ടോപ്പിന് ഉള്‍ക്കരുത്തേകുക. 32 അഥവാ 128 ജിബികളില്‍ 8/16 ജിബി വാരിയന്റുകളിലായിരിക്കും ഡിവൈസ്. ആപ്പിളിന്റെ ഏറ്റവും പുതിയ മാക്ക്ബുക്കിലേത് പോലെ ബാക്ക്‌ലിറ്റ് കീബോഡ്, ഗ്ലാസ് ട്രാക്ക്പാഡ് എന്നീ ഫീച്ചറുകും ബിസണിലുണ്ടാകും.

ഏകീകൃത ഒഎസ്സിനായി ഗൂഗിള്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ക്രോ ബ്രൗസറിനും ക്രോം ഒഎസ്സിനും അന്ത്യമാകില്ലെന്ന് ടെക്ക് വിദഗ്ധര്‍ പറയുന്നു. ആന്‍ഡ്രോമെഡ ഒഎസിനെ കുറിച്ച് ഗൂഗിള്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top