Flash News

‘തൈക്കുടം ബ്രിഡ്ജ്’ ലൈവ് മ്യൂസിക് ഷോ അറ്റ്‌ലാന്റയില്‍

September 29, 2016

double_spreadസംഗീതാസ്വാദന രീതിയില്‍ സമൂലമായ മാറ്റങ്ങളുമായി വാക്കിലും നോക്കിലും സംഗീതത്തിലും, അടിമുടി വ്യത്യസ്ഥതകളോടെ ‘തൈക്കുടം ബ്രിഡ്ജ്’ എന്ന മലയാളികളുടെ സ്വന്തം മ്യൂസിക്ക് ബാന്റ്’ അറ്റ്‌ലാന്റയില്‍, ഒക്ടോബര്‍ 2 ഞായറാഴ്ച വൈകീട്ട് 4.30ന് സംഗീത വിരുന്ന് ഒരുക്കുന്നു.

വ്യത്യസ്തമായ ആലാപന ശൈലികൊണ്ടും, അവതരണ രീതികൊണ്ടും മലയാളി മനസ്സിനെ കീഴടക്കി ഗോവിന്ദമേനോന്‍, സിദ്ധാര്‍ത്ഥ മേനോന്‍, വിയാന്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോര്‍ത്തിണക്കിയ ഈ സംഗീത ലൈവ് മ്യൂസിക്ക് ഷോ ഇന്ന് ലോകമെമ്പാടുമുള്ള സംഗീത പ്രേമികളുടെ ഹരമായി മാറിയിരിക്കുന്നു. ഗാനങ്ങളിലെ സ്‌ഫോടനാത്മകമായ അതി നവീനത്വം കൊണ്ടും, പാടി പതിഞ്ഞ പഴമ മണക്കുന്ന ഗാനങ്ങള്‍ക്ക്, ആത്മാവ് നഷ്ടപെടുത്താതെ, പുത്തന്‍ ഈണങ്ങള്‍ നല്‍കിയും, കാണികള്‍ക്ക് സംഗീതം എന്ന ലഹരി സമ്മാനിക്കുന്ന ബാന്റ് അംഗം അശോക് നെല്‍സനും തികഞ്ഞ വ്യത്യസ്തതയോടെ ഷോയിലുടനീളം നിറഞ്ഞു നില്‍ക്കുന്നു.

കേരളത്തിനു പുറമേ, ആസ്‌ട്രേലിയ, ന്യൂസിലാന്റ്, ഇംഗ്ലണ്ട്, മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെ വിജയകരമായ പര്യടനത്തിനുശേഷം, അമേരിക്കയുടെ മണ്ണിലും ‘തൈക്കുടം ബ്രിഡ്ജിന്റെ’ ജൈത്രയാത്ര തുടരുകയാണ്.

മലയാളം, തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തുടങ്ങിയ വിവിധ ഭാഷകളിലെ പ്രശ്ത ഗാനങ്ങള്‍ ഇരുപതില്‍ പരം കലാകാരന്മാര്‍ ആധുനിക സാങ്കേതിക സംവിധാനങ്ങളോടെ, ആലപിക്കുമ്പോള്‍ സംഗീതാസ്വാദകരെ താളലയങ്ങളുടെ മാസ്മരിക ലോകത്തിലേക്ക് ആനയിക്കുക തന്നെ ചെയ്യും.

സ്‌റ്റോണ്‍ മൗണ്ടന്‍ സെന്റ് മേരീസ് സിറിയക്ക് ദേവാലയത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ സംഗീത വിരുന്ന് വന്‍വിജയമാക്കി തീര്‍ക്കുന്നതിന് ഏവരുടേയും സാന്നിദ്ധ്യ സഹകരണം പ്രതീക്ഷിക്കുന്നതായി ചീഫ് കോര്‍ഡിനേറ്റര്‍ ജോസ് കെ. മനോജ് അറിയിച്ചു.

http://events.sulekha.com/thaikkudam-bridge event-in marietta-ga 306041 എന്ന വെബസൈറ്റിലൂടെ ഓണ്‍ലൈന്‍ ടിക്കറ്റിങ്ങ് സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് 678-472-3086, ബിനോയ് 404-944-0926, അജിന്‍ 770-306-3782

റിപ്പോര്‍ട്ട്: കറുത്തേടത്ത് ജോര്‍ജ്

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top