Flash News

അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമായ ഒരു ജനനം; 80 വയസ്സു തോന്നിക്കുന്ന നവജാത ശിശു

September 29, 2016

childചുക്കിച്ചുളുങ്ങിയ മുഖവും കുഴിഞ്ഞ കണ്ണുകളുമായി ഒരു 80 വയസ്സുള്ള വൃദ്ധന്‍ എന്ന് തോന്നും ബംഗ്ലാദേശിലെ ഈ നവജാത ശിശുവിനെ കണ്ടാല്‍. ഓസ്‌കാര്‍ നേടിയ ദി ക്യൂരിയസ് കേസ് ഒഫ് ബെഞ്ചമിന്‍ ബട്ടണ്‍ എന്ന വിഖ്യാത ഹോളിവുഡ് ചിത്രത്തിലെ കഥാപാത്രത്തെ പോലെ അപൂര്‍വ രോഗ ബാധിതനാണ് ഈ കുഞ്ഞ്. കഴിഞ്ഞ ആഴ്ചയാണ് ചെറുപ്പത്തില്‍ തന്നെ വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ ബാധിക്കുന്ന അപൂര്‍വമായ ജനിതക രോഗമായ പ്രൊഗേരിയ ബാധിച്ച് നവജാത ശിശു ജനിച്ചത്. മറ്റുള്ളവരെക്കാള്‍ എട്ടുതവണ വേഗത്തില്‍ വാര്‍ദ്ധക്യ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും ഈ കുഞ്ഞുങ്ങള്‍. പാ എന്ന ചിത്രത്തില്‍ അമിതാ ബച്ചന്‍ അവതരിപ്പിച്ച ഔര എന്ന കഥാപാത്രവും പ്രൊഗേരിയ രോഗബാധിതനായിരുന്നു.

ബംഗ്ലാദേശില്‍ മഗുറലെ ജില്ലയിലെ ബുല്‍ബാരി ഗ്രാമത്തിലെ സ്വദേശികളായ പരുള്‍ പട്രോബിസൗജിത്ത് പട്രോ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ്. കുട്ടിക്ക് ആവശ്യമായ ചികിത്സ നല്‍ക്കാന്‍ സാധാരണ കര്‍ഷകനായ പരുള്‍ പട്രോയ്ക്ക് സാധിക്കാത്തതിനാല്‍ ബന്ധുക്കള്‍ക്കും മറ്റും കൗതുകമായി മാറുകയാണ് ഈ കുഞ്ഞ്. എന്നാല്‍ രോഗബാധിതനാണെങ്കിലും മനസ്സിലെ വേദന ഉള്ളില്‍ ഒതുക്കി, ഇരു കൈയും നീട്ടിയാണ് കുടുംബം നവജാത ശിശുവിനെ സ്വീകരിച്ചത്.

മിക്ക പ്രൊഗേറിയ രോഗികളും ചെറുപ്പത്തില്‍ തന്നെ മരിച്ച് പോകുകയാണ് പതിവ്. എന്നാല്‍, ഇവന്‍ ആരോഗ്യവാനായി വളരുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.

ഈ രോഗം ബാധിച്ച കുറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതില്‍ ഒന്നാണ് ജാര്‍ഖണ്ഡിലെ റാഞ്ചിയിലെ കേശവ് കുമാര്‍, അഞ്ചലി കുമാരി എന്നീ സഹോദരങ്ങള്‍. ചെറുപ്പത്തില്‍ തന്നെ വൃദ്ധര്‍ക്ക് സമാനമായ ശരീര പ്രകൃതിയാണിവര്‍ക്കുള്ളത്. അഞ്ചലിക്ക് ഏഴുവയസ്സും സഹോദരന്‍ കോശവിന് ഒന്നരവയസ്സും. പക്ഷേ വാര്‍ദ്ധക്യത്തില്‍ അനുഭവിക്കുന്ന ശരീരാസ്വസ്ഥതകള്‍ അനുഭവിക്കുകയാണ് ഇരുവരും. ഡോക്ടര്‍മാരും കുട്ടികളുടെ ഈ രോഗാവസ്ഥയ്ക്കു മുമ്പില്‍ നിസഹായരാവുകയാണ്.

child1 child2


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top