Flash News
“വിദേശ സന്ദര്‍ശനം സംസ്ഥാനത്തിന് ഗുണം ചെയ്യും; പ്രളയ പുനരധിവാസത്തിന് നെതര്‍ലാന്റ് മാതൃക”- മുഖ്യമന്ത്രി   ****    റവ. ബൈജു മാര്‍ക്കോസിന് ഡോക്ടറേറ്റ്   ****    തിരിച്ചടി ചോദിച്ചു വാങ്ങരുത്; അമേരിക്കന്‍ യുദ്ധക്കപ്പല്‍ യു‌എസ്‌എസ് ഐസന്‍‌ഹോവറിന്റെ മുകളിലൂടെ ഇറാന്റെ ഡ്രോണ്‍ പറന്ന് ചിത്രങ്ങളെടുത്തു; ഞെട്ടലോടെ ലോക രാഷ്ട്രങ്ങള്‍   ****    എക്സിറ്റ് പോളുകള്‍ വോട്ടിംഗ് മെഷീനുകള്‍ അട്ടിമറിയ്ക്കാന്‍; ഇംഗ്ലീഷ്-ഹിന്ദി ചാനലുകള്‍ മോഡിഷാ പക്ഷത്തിന്റെ മെഗാഫോണുകളാണെന്ന് എം.കെ. മുനീര്‍   ****    പ്രളയത്തിന് കാരണം അതിവര്‍ഷം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സര്‍ക്കാര്‍   ****   

മന്ത്രി കെ.ജെ. ജോര്‍ജിന് എതിരായ കേസില്‍നിന്ന് ഡിവൈ.എസ്.പിയുടെ മകന്‍ പിന്മാറി

September 30, 2016

karnataka-home-minister-kj-george_650x400_71444377033മംഗളൂരു: ആത്മഹത്യ ചെയ്ത ഡിവൈ.എസ്.പി എം.കെ. ഗണപതിയുടെ മകന്‍ നിഹാല്‍ കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജിനും രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരായ കേസില്‍നിന്ന് പിന്മാറി. നിഹാല്‍ ഫയല്‍ ചെയ്ത സ്വകാര്യ ഹരജിയുടെ അടിസ്ഥാനത്തിലായിരുന്നു മടിക്കേരി സിവില്‍ (ജൂനിയര്‍ ഡിവിഷന്‍)ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി മൂവര്‍ക്കുമെതിരെ കേസെടുക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കിയത്. എന്നാല്‍, കേസ് അന്വേഷിച്ച സി.ഐ.ഡി ഒന്നാം പ്രതി ജോര്‍ജ്, രണ്ടും മൂന്നും പ്രതികളായ ഇന്‍റലിജന്‍സ് എ.ഡി.ജി.പി എ.എം. പ്രസാദ്, ലോകായുക്ത പൊലീസ് ഐ.ജി പ്രണബ് മൊഹന്തി എന്നിവര്‍ക്ക് ക്ളീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ടാണ് സെപ്റ്റംബര്‍ 17ന് സമര്‍പ്പിച്ചത്.

സി.ഐ.ഡി റിപ്പോര്‍ട്ട് പൂര്‍ണമായി അംഗീകരിക്കുന്നുവെന്നും കേസ് തുടരാന്‍ താല്‍പര്യമില്ളെന്നും തന്‍െറ അഭിഭാഷകന്‍ പ്രസന്നകുമാര്‍ മുഖേന നിഹാല്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍, ഡിവൈ.എസ്.പി ഗണപതിയുടെ പിതാവ് കുശലപ്പ, മാതാവ് പൊന്നമ്മ, സഹോദരന്‍ മച്ചയ്യ, സഹോദരി സബിത എന്നിവര്‍ ഇതേ കോടതിയില്‍ സമര്‍പ്പിച്ച മറ്റൊരു അന്യായത്തില്‍നിന്ന് അവര്‍ പിന്മാറിയില്ല.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top