Flash News
ആള്‍ക്കൂട്ടത്തില്‍ തനിയെ; സാധാരണക്കാരില്‍ സാധാരണക്കാരനായി മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്   ****    മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍‌ഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ   ****    നടിയെ ആക്രമിച്ച കേസിലെ ‘മാഡ’ത്തിനേയും ‘വമ്പന്‍ സ്രാവിനേയും’ കുടുക്കാന്‍ പോലീസ്   ****    ദിലീപിനെതിരെയുള്ള കുറ്റപത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; നടിയെ ദിലീപ് ഭീഷണിപ്പെടുത്തുന്നതിന് ദൃക്സാക്ഷി നടന്‍ സിദ്ദിഖ്; പിന്നീട് സിദ്ദിഖും നടിയെ താക്കീത് ചെയ്തെന്ന്; നടിയുടെ സഹോദരന്റെ മൊഴി നിര്‍ണ്ണായകം   ****    ലഷ്‌കര്‍ ഇ തൊയ്ബ നേതാവ് ഹാഫിസ് സെയ്ദ് അമേരിക്ക ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയാണെന്നുള്ള കാര്യം മറക്കരുതെന്ന് പാകിസ്താനോട് അമേരിക്ക   ****   

വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം – ഒക്ടോബര്‍ 2 ഞായറാഴ്ച മുതല്‍

October 1, 2016

saraswati11-1ന്യൂയോര്‍ക്ക്: നവരാത്രി ആഘോഷം വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ 2016 ഒക്ടോബര്‍ 2, ഞായര്‍ മുതല്‍ ഒക്ടോബര്‍ 11, ചൊവ്വ വരെ നവരാത്രി ആഘോഷം വിപുലമായ രീതിയില്‍ നടത്തുന്നു.

ദുര്‍ഗാഷ്ടമി നാളില്‍ പൂജവെച്ച് വിജയദശമി നാളില്‍ പൂജയെടുക്കുന്ന പാവനമായ ഹൈന്ദവാചാരങ്ങള്‍ വരുംതലമുറയ്ക്ക് പകര്‍ന്നുകൊടുക്കുവാന്‍ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെസ്റ്റ് ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നാട്ടില്‍ കാണുന്ന അതേ ആചാരാനുഷ്ടാനങ്ങള്‍ പ്രവാസികളിലും എത്തിക്കുന്നു. ഒന്‍പത് രാത്രികള്‍ നീണ്ട് നില്‍ക്കുന്ന ദേവീ പൂജയാണ് നവരാത്രി. ദുര്‍ഗാദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓര്‍മ്മയ്ക്കായാണ് നവരാത്രി ആഘോഷിയ്ക്കുന്നത്. ഒന്‍പത് രാത്രിയും ഒന്‍പത് പകലും നീണ്ട് നില്‍ക്കുന്ന പൂജയില്‍ ശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ആരാധിയ്ക്കുക.

പരമാത്മ ചൈതന്യ സ്വരൂപനായ ശ്രീ ധര്‍മ്മ ശാസ്താവിന്റെ ആലയമായ വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ അതിവിപുലമായി നടത്തുവാന്‍ നിശ്ചയിച്ചിരിക്കുന്നു. ഈ 9 ദിവസങ്ങളില്‍ നവരാത്രിവ്രതം നോക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ള ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ അറിയിക്കുക. കൂടാതെ 9 ദിവസങ്ങളില്‍ വൈകുന്നേരം നടക്കുന്ന വിശേഷാല്‍ ദേവീപൂജകളില്‍ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ഒക്ടോബര്‍ 1, ശനി: വൈകുന്നേരം ദീപാരാധനയ്ക്കു ശേഷം നവരാത്രിവ്രതം നോക്കുന്ന ഭക്തജനങ്ങള്‍ക്കു പൂജിച്ച ചരടും മന്ത്രദീക്ഷയും നല്‍കുന്നു.

ഒക്ടോബര്‍ 2, ഞായര്‍ : (നവരാത്രി ഒന്നാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യ ദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ. വൈകുന്നേരം 7 മണിക്കു ശൈലപുത്രി പൂജ, ലളിതാ സഹസ്ര നാമജപം (ഉത്തമമായ കുടുംബ ജീവിതത്തിന് വേണ്ടി).

ഒക്ടോബര്‍ 3, തിങ്കള്‍: (നവരാത്രി രണ്ടാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യ ദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ. വൈകുന്നേരം 7 മണിക്കു ‘ബ്രഹ്മചാരിണീപൂജ, ലളിതാ സഹസ്രനാമജപം ((വൈവാഹിക ജീവിത വിജയത്തിന്).

ഒക്ടോബര്‍ 4, ചൊവ്വ : (നവരാത്രി മൂന്നാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യ ദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ. വൈകുന്നേരം 7 മണിക്കു ചന്ദ്രഘണ്ഠപൂജ, ലളിതാ സഹസ്രനാമജപം (സൗന്ദര്യവും ധീരതയ്ക്കുമായി).

ഒക്ടോബര്‍ 5, ബുധന്‍ : (നവരാത്രി നാലാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ, വൈകുന്നേരം 7 മണിക്കു കുശ്മാണ്ഡദേവീപൂജ, ലളിതാ സഹസ്രനാമജപം (വീടിന്റെ ഐശ്വര്യത്തിനും സമാധാനത്തിനും).

ഒക്ടോബര്‍ 6, വ്യാഴം : (നവരാത്രി അഞ്ചാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ, വൈകുന്നേരം 7 മണിക്കു സ്‌കന്ദമാതാപൂജ, , ലളിതാ സഹസ്രനാമജപം (വ്യക്തിത്വ ധൈര്യത്തിന്).

ഒക്ടോബര്‍ 7 വെള്ളി : (നവരാത്രി ആറാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ, വൈകുന്നേരം 7 മണിക്കു കാര്‍ത്യായനി ദേവീ പൂജ, ലളിതാ സഹസ്രനാമജപം (തടസ്സങ്ങള്‍ മാറുന്നതിന്).

ഒക്ടോബര്‍ 8 ശനി: (നവരാത്രി ഏഴാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പ പൂജ, വൈകുന്നേരം 6 മണിക്കു ശനി പൂജ (ശനിദോഷം മാറുന്നതിന്),
വൈകുന്നേരം 7 മണിക്കു മഹാ കാളീപൂജ ലളിതാസഹസ്രനാമജപം (പലവിധ ഭയങ്ങള്‍ മാറുന്നതിന്).

ഒക്ടോബര്‍ 9, ഞായര്‍ : (നവരാത്രി എട്ടാം ദിവസം ) രാവിലെ 6.30 നു നിര്‍മ്മാല്യദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ, വൈകുന്നേരം 6 മണിക്കു പൂജ പൂജവെപ്പ് (പുസ്തകം പൂജ പൂജവെപ്പ് ), വൈകുന്നേരം 7 മണിക്കു മഹാ ഗൗരീമാതാ, ലളിതാസഹസ്രനാമജപം (ഈ പൂജ സമയത്തു അതിവിശേഷമായ നാരീ പൂജയും ഉണ്ടായിരിക്കുന്നതാണ്. ലോകത്തിലെ സകല സ്ത്രീകളെയും ദേവീ ഭാവത്തില്‍ പൂജിക്കുന്ന ചടങ്ങ്).

ഒക്ടോബര്‍ 10, തിങ്കള്‍ : (നവരാത്രി ഒന്‍പതാം ദിവസം) രാവിലെ 6.30 നു നിര്‍മ്മാല്യ ദര്‍ശനം, അയ്യപ്പ സുപ്രഭാതജപം, 9 മണിക്ക് അയ്യപ്പപൂജ, വൈകുന്നേരം 7 മണിക്കു ശ്രീ ലളിതാപരമേശ്വരി പൂജ , ലളിതാസഹസ്രനാമജപം.

ഒക്ടോബര്‍ 11, ചൊവ്വ : വിജയദശമി പൂജയെടുപ്പ് , വിദ്യാരംഭം. ‘ഹരിശ്രീഗണപതയെ നമഃ’ എഴുതിച്ച് വിദ്യാഭ്യാസത്തിന്റെ ആരംഭം കുറിക്കുന്നു. സരസ്വതീ പൂജയോടുകൂടി രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. തിന്മക്ക് മേല്‍ നന്മ വിജയം നേടുന്ന ദിനം. സരസ്വതീ ദേവിയുടെ കടാക്ഷം ചൊരിയപ്പെടുന്ന ഈ ദിനത്തിലാണ് വിദ്യാരംഭത്തിന് തുടക്കം കുറിയ്ക്കുന്നത്. പൂജ വച്ച പുസ്തങ്ങളെ പ്രാര്‍ത്ഥനയോടെ തൊട്ട് വന്ദിച്ച് പുതിയ തുടക്കം. അറിവിന്റെ ആദ്യാക്ഷരമായ ഹരിശ്രീ കുറിയ്ക്കുന്നത് വിജയദശമി ദിനത്തിലാണ്. എഴുത്തിനിരിക്കണമെന്ന് താല്പര്യമുള്ളവര്‍ അന്നേദിവസം ചടങ്ങില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. പൂജയ്ക്കു വേണ്ടതായ സാധനസാമഗ്രികള്‍ അമ്പലത്തില്‍നിന്നു ലഭിക്കുന്നതാണ്.

‘നാം ചെയ്യുന്ന ഓരോ പ്രവൃത്തിക്ക് പിന്നിലും ഒരു വാക്കുണ്ട്. ഓരോ വാക്കിനു പിന്നിലും ഒരു ചിന്തയുണ്ട്. ഓരോ ചിന്തക്കു പിന്നിലും ഒരു വാസന (ജന്മസിദ്ധമായ ആഗ്രഹം) ഉണ്ട്. ആഗ്രഹത്തിന് പിന്നിലും പ്രാരബ്ധം, അല്ലെങ്കില്‍ ഭൂതകാല കര്‍മ്മത്തിന്റെ പ്രേരണ, ഉണ്ട്. ഇതാണ് പ്രവൃത്തിയുടെ കാലക്രമം. വളരെ ദുര്‍ലഭമായി മാത്രം ലഭിച്ചിരിക്കുന്ന ഈ മനുഷ്യജന്മം നല്ല കര്‍മങ്ങള്‍ മാത്രം ചെയ്യുവാന്‍ മാത്രമായി ഉപയോഗിക്കാം.

എല്ലാം മറന്നു ഒരു പുതിയ തുടക്കം, വീണ്ടും ആദ്യാക്ഷരം ചൊല്ലി ‘ഹരിശ്രീഗണപതയെ നമഃ’

Print This Post Print This Post
To toggle between English & Malayalam Press CTRL+g

One response to “വെസ്റ്റ്ചെസ്റ്റര്‍ അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം – ഒക്ടോബര്‍ 2 ഞായറാഴ്ച മുതല്‍”

  1. Manoj. V. Nampoothiri says:

    വായിക്കുന്ന ഓരോരുത്തരിലും ഭക്തിയുണ്ടാക്കാൻ തക്കവാക്ക് സമ്പത്ത് എന്നും എപ്പോഴും ഭഗവതി നൽകട്ടെ. എല്ലാം നന്നായി ചെയ്യുന്ന world ayyappa Seva trust ന് എല്ലാ ഐശ്വര്യങ്ങളും ജഗദീശ്വൻനല്കട്ടെ

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top