Flash News
മുഖ്യമന്ത്രിയും തെരഞ്ഞെടുപ്പു വിധിയും: അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്   ****    പട്ടാള ഭരണത്തിനെതിരെ സമരം ചെയ്ത എഴുപതോളം വനിതകളെ സുഡാന്‍ സൈന്യം കൂട്ട ബലാത്സംഗം ചെയ്തെന്ന് റിപ്പോര്‍ട്ട്; ഐക്യരാഷ്ട്ര സംഘടന അന്വേഷണം പ്രഖ്യാപിച്ചു   ****    തിരുവനന്തപുരം വിമാനത്താവളം പൊതുമേഖലയില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തിന്റെ എതിര്‍പ്പ് പ്രധാനമന്ത്രിയെ ധരിപ്പിച്ചു   ****    ചിക്കാഗോ സമുദായ നേതാക്കള്‍ അറ്റ്‌ലാന്റയിലെ ഹോളി ഫാമിലി ക്നാനായ പള്ളിയുടെ ദശാബ്‌ദി ആഘോഷത്തിന് പിന്തുണയുമായി മുന്‍നിരയില്‍   ****    വനിതാ പോലീസ് ഉദ്യോഗസ്ഥയെ തീ കൊളുത്തി കൊന്നു; കൊലയാളി പിടിയിൽ   ****   

ഇന്ന് (ഒക്ടോബര്‍ 1)ലോക വയോജന ദിനം; കേരളത്തെ വയോജന സൗഹൃദ സംസ്ഥാനക്കും: കെ.​കെ. ശൈ​ല​ജ (ആ​രോ​ഗ്യ -​ സാ​മൂ​ഹ്യ​നീ​തി മ​ന്ത്രി)

October 1, 2016

kk-shylaja-570x330സംസ്ഥാനത്തെ വയോജന അംഗസംഖ്യ ആരോഗ്യ-ക്ഷേമ വകുപ്പുകളുടെ കണക്കു പ്രകാരം ജനസംഖ്യ അനുപാതമനുസരിച്ച് ഇതര സംസ്ഥാനങ്ങളേക്കാള്‍ കൂടുതലാണ്, കൂടിവരികയുമാണ്. 2011- ലെ സെന്‍സസില്‍ 3.36 കോടി ജനങ്ങളില്‍ 12.6% പേര്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരാണ്. അടുത്ത ദശാബ്ദത്തില്‍ ഈ അനുപാതം ആകെയുള്ള യുവജനങ്ങളുടെ അനുപാതത്തെക്കാള്‍ കൂടുതലാകുമെന്നാണ് സെന്‍ട്രല്‍ ഫോര്‍ ഡെവലപ്പ്മെന്‍റ് സ്റ്റഡീസിന്‍റെ (സിഡിഎസ്) പഠനം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ വൃദ്ധജനങ്ങള്‍ക്ക് നല്‍കേണ്ട സാമൂഹികവും, ആരോഗ്യപരവുമായ പരിചരണങ്ങള്‍ക്കുള്ള സംവിധാനങ്ങളും വിപുലീകരിക്കേണ്ടതായിട്ടുണ്ട്. പല വികസിത രാജ്യങ്ങളിലും ചെയ്യുന്നതു പോലെ നമ്മള്‍ വയോജനങ്ങള്‍ സ്വതന്ത്ര്യരും, സ്വായാശ്രയരുമായി ജിവിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചു നല്‍കേണ്ടതായിട്ടുണ്ട്.

നമ്മുടെ സംസ്ഥാനം അനുദിനം വളര്‍ച്ചയിലേക്ക് കുതിക്കുകയാണ്. അതിന്‍റെ ഭാഗമായി വന്നു ചേരാവുന്ന മാറ്റങ്ങള്‍ ഒരു യാഥാർഥ്യവുമാണ്. ഈ വസ്തുത വളരെ ഗൗരവപൂര്‍വം നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. മനുഷ്യത്വത്തിനും മാനുഷിക സ്നേഹത്തിനും എന്നും പുകള്‍പെറ്റ നാടാണ് നമ്മുടെ കൊച്ചു കേരളം. ആ മനുഷ്യത്വവും മനുഷ്യസ്നേഹവുമാണ് ഇന്നു കാണുന്ന കേരളത്തെ കേരളമാക്കി മാറ്റിയത്. ഇന്നത്തെ വളര്‍ച്ചക്കുവേണ്ടി നമ്മുടെ മുന്‍തലമുറ അനുഭവിച്ച യാതനകളും സഹിച്ച് ത്യാഗവും നിരവധിയാണ്.

നാം ഇന്നു അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും മുന്‍തലമുറയുടെ കഠിനാധ്വാനത്തിന്‍റെയും വിയര്‍പ്പിന്‍റെയും മണമുള്ളതാണ്. അവരുടെ ത്യാഗോജ്വലമായ അനുഭവങ്ങളും, വിജ്ഞാനവും നമ്മുടെ സമൂഹത്തിന്‍റെ അമൂല്യമായ സമ്പത്തുമാണ്. നാടിന്‍റെ സര്‍വ്വോതോന്മുഖമായ വളര്‍ച്ചക്കും വികസനത്തിനും, ഐശ്വര്യത്തിനും വേണ്ടി ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിച്ചവരാണ് നമ്മുടെ മുന്‍തലമുറക്കാര്‍. അവരുടെ സമാധാനപരവും, സന്തോഷപൂര്‍വവും, ഊര്‍ജസ്വലവുമായ ഒരു വാര്‍ധക്യകാല ജീവിതം നയിക്കാനാവശ്യമായ സാഹചര്യം സൃഷ്ടിച്ചുനല്‍കേണ്ടത് നമ്മളോരോരുത്തരുടെയും കടമയും, അത്യന്തികവുമായ ബാധ്യതയുമാണ്.

വളരുന്ന കേരളത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളില്‍ നാമറിയാതെ നമ്മള്‍ വ്യക്തിഗത സ്വാര്‍ഥതകളിലേക്ക് വഴുതി പോകുന്ന സാഹചര്യം വളര്‍ന്നു വരുന്നുവെന്ന വസ്തുത കൂടി നാം കാണേണ്ടതുണ്ട്. നമ്മള്‍ ഇന്നനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങള്‍ക്കും വേണ്ടി അവര്‍ നമുക്ക് സഹിച്ച ത്യാഗവും കാട്ടിയ മനുഷ്യത്വവും സ്നേഹവും പലപ്പോഴും നമ്മളില്‍ അന്യവല്‍ക്കരിയ്ക്കപ്പെടുന്നുവെന്ന ആശങ്ക പൊതു സമൂഹത്തില്‍ ശക്തിപ്പെട്ടു വരുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ ഇതിനെല്ലാം വേഗത കൂട്ടുന്നുവെന്നതും, ഒരു പുതിയ കമ്പോളവല്‍ക്കരണ സംസ്ക്കാരം രൂപപ്പെടുത്തുന്നുവെന്ന യാഥാര്‍ഥ്യം നമ്മള്‍ തിരിച്ചറിഞ്ഞേ മതിയാകൂ. ബോധപൂര്‍വമായ പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെയുള്ളില്‍ നിന്നും കൈവിട്ടുപോകുന്ന മാനുഷികമൂല്യങ്ങള്‍ വീണ്ടെടുക്കാനും പൊതു സമൂഹത്തെ ബോധവല്‍ക്കരിച്ച് സ്വാർഥതാല്‍പര്യങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധമേര്‍പ്പെടുത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തേണ്ടതും ഈ കാലഘട്ടത്തിന്‍റെ ഏറ്റവും പ്രധാന കടമയാണ്.

ഈ പശ്ചാത്തലത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രകടന പത്രികയില്‍ 379 മുതല്‍ 381 വരെയുള്ള ഖണ്ഡികയില്‍ വയോജനക്ഷേമത്തെ കുറിച്ച് പ്രഖ്യാപിച്ചിരിക്കുന്നതിന്‍റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും വയോജനങ്ങള്‍ക്ക് പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുന്നതിനും സൗജന്യ ചികിത്സ സംവിധാനവും വയോജനങ്ങള്‍ക്കാവശ്യമായ ടോയ്ലറ്റുകള്‍ സ്ഥാപിക്കുന്നതിനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും.

വയോജന നയത്തിന്‍റെ ഭാഗമായി വയോജന സംസ്ഥാന-ജില്ലാ കൗണ്‍സിലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുകയും ബ്ലോക്ക്- ഗ്രാമപഞ്ചായത്തുകളിലും, നഗരസഭകളിലും വയോജനക്ഷേമ പദ്ധതികള്‍ താഴെതട്ടിലെത്തിക്കുന്നതിന് ജാഗ്രത സമിതികള്‍ രൂപപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.

80 വയസിനു മുകളില്‍ പ്രായമുള്ള വയോജനങ്ങള്‍ക്ക് പ്രധാന വൈകല്യമായ കാഴ്ചവൈകല്യം പരിഹരിക്കുന്നതിന് നേത്രപരിശോധനാ ക്യാംപുകള്‍ സംഘടിപ്പിച്ച് ഇവര്‍ക്ക് ആവശ്യമായ നേത്ര ശസ്ത്രക്രിയകളും ചികിത്സകളും സൗജന്യമാക്കുവാന നടപടി സ്വീകരിക്കും.

വയോജനങ്ങള്‍ക്കാവശ്യമായ ചികിത്സയും മരുന്നുകളും അവര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍പോയി സൗജന്യമായി നല്‍കുന്നതിനുള്ള മൊബൈല്‍ മെഡിക്കല്‍ ക്ലിനിക്കുകള്‍ വയോമിത്രം പദ്ധതി വഴി നടപ്പിലാക്കും.

കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ 09/09/2016- ലെ ഗവേണിംഗ്ബോഡി മീറ്റിംഗ് നിലവില്‍ സംസ്ഥാനത്തെ വയോജനങ്ങളുടെ പ്രശ്നങ്ങള്‍ പഠനവിധേയമാക്കുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. കമ്മിറ്റി റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ഇതിനാവശ്യമായ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top