Flash News

യൂസഫ് അറയ്ക്കല്‍; മനുഷ്യന്‍െറ വേദന ആവിഷ്കരിച്ച ചിത്രകാരന്‍

October 4, 2016

kimp_yusuf_arakkal_1409199fഅന്താരാഷ്ട്ര പ്രസിദ്ധനായ മലയാളി ചിത്രകാരനും ശില്‍പിയുമായ യൂസഫ് അറക്കല്‍ (71) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളുരൂവിലെ വീട്ടിലായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. തൃശൂര്‍ ജില്ലയിലെ ചാവക്കാട് സ്വദേശിയായ ഇദ്ദേഹം വളരെ ചെറുപ്പത്തില്‍ ബംഗളൂരുവില്‍ എത്തുകയും കര്‍ണാടക ചിത്രകലാ പരിഷത്ത് കോളേജ് ഓഫ് ഫൈനാര്‍ട്‌സില്‍ നിന്ന് കലാ പരിശീലനം നേടികയും ചെയ്തു.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്കല്‍ ലിമിറ്റഡില്‍ ജോലി ചെയ്തിരുന്നെങ്കിലും പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ കലാപ്രവര്‍ത്തനങ്ങളില്‍ മുഴുകി. ചിത്രകലയിലാണ് ഏറെ പ്രശസ്തനായതെങ്കിലും മികച്ച ശില്‍പിയും കൂടിയായിരുന്നു യൂസഫ് അറയ്ക്കല്‍. കോഴിക്കോട് മാനാഞ്ചിറ സ്‌ക്വയറിലെ പോരാളി എന്ന ശില്‍പം ഏറെ പ്രശസ്തമാണ്. ഭാര്യ സാറയോടൊത്ത് ബംഗളുരുവിലാണ് സ്ഥിരതാമസം. 2012ല്‍ രാജാ രവിവര്‍മ്മ പുരസ്‌കാരം നല്‍കി കേരള സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു. ദേശീയവും അന്തര്‍ദേശീയവുമായ ഒട്ടേറെ ചിത്രപ്രദര്‍ശനങ്ങളില്‍ ഇദ്ദേഹത്തിന്റെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ദുരൂഹത വെടിഞ്ഞ് മനുഷ്യന്‍െറ വേദനയും ദുരിതവും കാന്‍വാസില്‍ പ്രമേയമാക്കിയ ചിത്രകാരനാണ് അന്തരിച്ച യൂസഫ് അറയ്ക്കല്‍. ചിത്രകാരന്‍, ശില്‍പി, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം മികവറിയിച്ച യൂസുഫ് രാജ്യം കണ്ട മികച്ച ചിത്രകാരനാണ്.

തൃശൂര്‍ ജില്ലയിലെ ചാവക്കാട്ട് വലിയകത്ത് കുഞ്ഞിമൊയ്തീന്‍െറയും അറക്കല്‍ കുടുംബത്തിലെ മുംതാസ് എന്ന താജുമ്മയുടെയും മകനായി 1945ലായിരുന്നു ജനനം. 16ാം വയസ്സില്‍ ബംഗളൂരുവിലത്തെി. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡില്‍ ജോലി നേടി. ബംഗളൂരുവിലെ ചിത്രകലാ പരിഷത്ത് കോളജില്‍നിന്ന് ഡിപ്ളോമയുമെടുത്തു.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വരച്ച ‘ഗുജര്‍ണിക്ക’ ഏറെ ശ്രദ്ധ നേടി. ചില്‍ഡ്രന്‍ ഓഫ് കോണ്‍ഫ്ളിക്റ്റ്, പേപ്പര്‍ റീഡര്‍, ബേക്കണ്‍സ് മാന്‍ വിത്ത് ദി ചൈല്‍ഡ് ആന്‍ഡ് പ്രീസ്റ്റ്, വാര്‍-ഗൂര്‍ണിക്ക റീ ഒക്കുവേഴ്സ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്. 2012ല്‍ കേരള സര്‍ക്കാറിന്‍െറ രാജാ രവിവര്‍മ പുരസ്കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ തേടിയത്തെി. ഫ്രാന്‍സിലെ ലോറെന്‍സോ ഡി മെഡിസി എന്ന വിഖ്യാത പുരസ്കാരവും ഈയിടെ ലഭിച്ചു.

ഫ്രാന്‍സ്, സിംഗപ്പൂര്‍, നേപ്പാള്‍, യു.എസ്, യു.കെ, ഹോങ്കോങ്, യു.എ.ഇ, റഷ്യ, ക്യൂബ, ജപ്പാന്‍, ബംഗ്ളാദേശ്, ദക്ഷിണ കൊറിയ, ബ്രസീല്‍, ജര്‍മനി, ദക്ഷിണാഫ്രിക്ക, കാനഡ, ഈജിപ്ത്, ഇറ്റലി, സ്പെയിന്‍ എന്നീ രാജ്യങ്ങളില്‍ ചിത്രങ്ങളുടെ പ്രദര്‍ശനം നടത്തി. വെങ്കലത്തിലും മണ്ണിലും തടിയിലും ഗ്രാനൈറ്റിലും സ്റ്റീലിലും പേപ്പറിലുമെല്ലാം തീര്‍ത്ത ശില്‍പങ്ങള്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇടംപിടിച്ചു.

1984ല്‍ ദേശീയ കലാ അക്കാദമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇദ്ദേഹത്തെ 1987ല്‍ സാവോ പോളോ ഇന്‍റര്‍നാഷനല്‍ ബിനാലെയില്‍ ഇന്ത്യന്‍ കമീഷണറായും നിയോഗിച്ചു. 1988ല്‍ കര്‍ണാടക ലളിതകലാ അക്കാദമിയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട യൂസുഫിനെ 1992ല്‍ കേരള ലളിതകലാ അക്കാദമിയിലേക്കും 99ല്‍ ദേശീയ കലാ അക്കാദമിയിലേക്കും നാമനിര്‍ദേശം ചെയ്തെങ്കിലും സ്വീകരിച്ചില്ല. 2004ലും 2005ലും റുമാനിയയിലെ അറാദില്‍ നടന്ന ബിനാലെയില്‍ ഇന്‍റര്‍നാഷനല്‍ ആര്‍ട്ടിസ്റ്റിക് കമ്മിറ്റി അംഗമായി. 2007ലെ തുര്‍ക്കി ബിനാലെയിലും ആര്‍ട്ടിസ്റ്റിക് കമ്മിറ്റി അംഗമായി. ലണ്ടനിലെ ബ്രിട്ടീഷ് മ്യൂസിയത്തിലും ന്യൂയോര്‍കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടിലുമടക്കം നിരവധി രാജ്യങ്ങളില്‍ ഇദ്ദേഹത്തിന്‍െറ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കലയുമായി ബന്ധപ്പെട്ട് നിരവധി പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളത്തിലെ യാത്രാനുഭവങ്ങളുമായി ബന്ധപ്പെട്ട് ‘ഇന്‍ സെര്‍ച്ച് ഓഫ് മൈ റൂട്ട്സ്’, ‘ബീന്‍ ടൗണ്‍ ബൂം ടൗണ്‍’, ‘കേരള കേരള ക്വയ്റ്റ് കോണ്‍ട്രറി’ തുടങ്ങിയവ പ്രധാന രചനകളാണ്.

1979, 81 വര്‍ഷങ്ങളില്‍ കര്‍ണാടക ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ നേടിയ യൂസുഫിനെ 86ല്‍ കര്‍ണാടക സര്‍ക്കാര്‍ ആദരിച്ചു. 1983ല്‍ ദേശീയ അവാര്‍ഡ്, 86ല്‍ ധാക്കയില്‍ നടന്ന ഏഷ്യന്‍ ആര്‍ട്ട് ബിനാലെയില്‍ പ്രത്യേക അവാര്‍ഡ്, 99ല്‍ കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, 2003ല്‍ ഫ്ളോറന്‍സ് ഇന്‍റര്‍നാഷനല്‍ ബിനാലെയില്‍ വെള്ളി മെഡലും 2005ല്‍ സ്വര്‍ണമെഡലും, 2008ല്‍ കേരള ലളിതകലാ അക്കാദമി ഫെലോഷിപ് എന്നീ അംഗീകാരങ്ങള്‍ നേടി. ഓയില്‍, വാട്ടര്‍ കളര്‍, ഗ്രാഫിക്സ് എന്നിവയുപയോഗിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയ ഇദ്ദേഹം 1967 മുതല്‍ രാജ്യത്തിനകത്തും പുറത്തുമായി എണ്‍പതോളം പ്രദര്‍ശനങ്ങള്‍ നടത്തി.

മനുഷ്യന്‍െറ വേദനകളാണ് ചിത്രങ്ങളില്‍ കൂടുതലും പ്രതിഫലിച്ചത്. പൊട്ടാഷ് എന്ന ചിത്രകലാരീതി പരീക്ഷിച്ച അപൂര്‍വം ചിത്രകാരന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ‘സ്റ്റില്‍ ഇന്‍ ഡാര്‍ക്നസ്’ എന്ന പേരിലായിരുന്നു ആദ്യം പ്രദര്‍ശനം നടത്തിയിരുന്നത്. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ കേന്ദ്രത്തിലും എച്ച്.എ.എല്ലിലും ബ്രൂക്ഫീല്‍ഡിലും എം.ജി റോഡിലുമെല്ലാം യൂസുഫിന്‍െറ ശില്‍പങ്ങള്‍ ഉയര്‍ന്നു. 40 അടി ഉയരത്തില്‍ സ്റ്റെയിന്‍ലെസ് സ്റ്റീലില്‍ ബയോകോണ്‍ ആസ്ഥാനത്ത് നിര്‍മിച്ച ശില്‍പം ഏറെ ശ്രദ്ധ നേടി.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top