Flash News

“എന്നാലും അന്താരാഷ്‌ട്ര വിമാനത്താവളമേ..ഇങ്ങനെ അന്തം വിടീക്കല്ലേ…”; നടി അനുശ്രീയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് അധികൃതരുടെ കണ്ണു തുറപ്പിച്ചു

October 6, 2016

1474707541_anusreeസിനിമാ നടി അനുശ്രീയില്‍ നിന്നും ഒരു കട്ടന്‍ചായക്കും രണ്ടു പഫ്‌സിനും കൂടി 680 രൂപ ഈടാക്കിയ കോഫീഷോപ്പിനെതിരെ നടപടി. തിരുവനന്തപുരം വിമാനത്താവളത്തിലെ ലഘുഭക്ഷണശാലയ്‌ക്കെതിരെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. റോയല്‍ കവടിയാല്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കവടിയാര്‍ ആണ് പരാതി നല്‍കിയത്.

കിച്ചന്‍ റസ്റ്റോറന്റില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിച്ചിട്ടില്ല. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് വിലവിവരം അടങ്ങിയ മെനു നല്‍കാറില്ല. ഭക്ഷണശാല സ്റ്റാര്‍ ഗണത്തില്‍പ്പെട്ടവയല്ലെന്നും സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

സെപ്തംബര്‍ 23നാണ് അനുശ്രീ ഇതുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഭവം സമൂഹമാധ്യമങ്ങളില്‍ വലിയചര്‍ച്ചയായിരുന്നു. പഫ്‌സ് ഒന്നിന് 250, കട്ടന്‍ ചായയ്ക്ക് 80, കാപ്പിക്ക് 100. ആകെ മൊത്തം രണ്ടു പഫ്‌സിനും ഒരു കാപ്പിക്കും ഒരു കട്ടന്‍ ചായയ്ക്കും കൂടി 680 രൂപ. എന്നാലും അന്താരാഷ്ട്ര വിമാനത്താവളമേ…! ഇങ്ങനെ അന്തം വിടീക്കല്ലേ എന്നായിരുന്നു ബില്ലിന്റെ ഫോട്ടോസഹിതമുള്ള അനുശ്രീയുടെ കുറിപ്പ്.

എയര്‍പോര്‍ട്ട് ഡയറക്ടര്‍, കിച്ചന്‍ റസ്റ്റാറന്റ് മാനേജര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷന്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും. കമ്മീഷന്‍ ആകിറ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസിന്റേതാണ് ഉത്തരവ്.

anusree1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top