Flash News

സിനിമ, സീരിയല്‍ നടിശ്രീലതാ മേനോന്‍ അന്തരിച്ചു

October 8, 2016

actress-sreelatha-menon-deadതിരുവനന്തപുരം: സിനിമ, സീരിയല്‍ നടി ശ്രീലതാ മേനോന്‍ (47) അന്തരിച്ചു. ‘സിസ്റ്റമിക് ലൂപ്പസ് എറിത്രോമൈറ്റിസ്’ എന്ന എല്ലുപൊടിയുന്ന രോഗത്തിന് ചികിത്സയിലായിരുന്നു. വട്ടിയൂര്‍ക്കാവ് കുലശേഖരം കുഴിക്കട്ടക്കാല്‍ തീര്‍ഥത്തില്‍ വാടകക്ക് താമസിക്കുകയായിരുന്നു. കുന്നുകുഴി വടയക്കാട് മടവിളാകം തറവാട്ടില്‍ റിട്ട. തഹസില്‍ദാര്‍ നാരായണ മേനോന്‍െറയും ഖാദി ബോര്‍ഡ് റിട്ട. സൂപ്രണ്ട് ഭവാനിയുടെയും മകളാണ് ശ്രീലത.

1985ല്‍ മിസ് ട്രിവാന്‍ഡ്രമായി തെരഞ്ഞെടുക്കപ്പെട്ടു. പെരുന്തച്ചന്‍, കൗതുകവാര്‍ത്തകള്‍ തുടങ്ങി ഇരുപതോളം സിനിമകളിലും ഇരുന്നൂറോളം സീരിയലുകളിലും അഭിനയിച്ചു. 20 വര്‍ഷമായി രോഗത്തോട് പൊരുതിയ ഇവര്‍ മൂന്നുവര്‍ഷം മുമ്പ് ‘അമ്മ’ എന്ന സീരിയലിലാണ് അവസാനമായി അഭിനയിച്ചത്. ഇരുവൃക്കക്കും തകരാറുണ്ടായിരുന്നു. ആരെയും തിരിച്ചറിയാനാവാതെ, ഭാഗികമായി ചലനശേഷി നഷ്ടപ്പെട്ട നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഭര്‍ത്താവ് കെ.എസ്. മധു ആറുവര്‍ഷം മുമ്പ് രക്താര്‍ബുദം ബാധിച്ച് മരിച്ചു. മക്കള്‍: അര്‍ജുന്‍, ആദി, അരവിന്ദ്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top