Flash News

ഡോ. യൂയാക്കിം മര്‍ കൂറിലോസ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ (ഐപി‌എല്‍)ഒക്ടോബര്‍ 18 ന്

October 8, 2016

euyakimഡിട്രോയ്റ്റ്: നോര്‍ത്ത് അമേരിക്ക – യൂറോപ്പ് മുന്‍ ഭദ്രസനാധിപനും കൊട്ടാരക്കര പുനലൂര്‍ മാര്‍ത്തോമാ ഭദ്രസനാധിപനുമായ റൈറ്റ് റവ. ഡോ. യൂയാക്കിം മര്‍ കൂറിലോസ് എപ്പിസ്‌ക്കോപ്പാ ഒക്ടോബര്‍ 18 ചൊവ്വാഴ്ച ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനില്‍ മുഖ്യ പ്രഭാഷണം നല്‍കുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (EST) (ന്യൂയോര്‍ക്ക് സമയം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു. പ്രഗത്ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ.പി.എല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

ഒക്ടോബര്‍ 18 ചൊവ്വാഴ്ചയിലെ പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്നത് യൂയാക്കിം മെത്രാച്ചനാണ്. അമേരിക്കന്‍-കാനഡ ഹൃസ്വ സന്ദര്‍ശനത്തിനെത്തിച്ചേര്‍ന്നിരിക്കുന്ന തിരുമേനിയുടെ പ്രഭാഷണം ശ്രവിക്കുന്നതിനും, അനുഗ്രഹം പ്രാപിക്കുന്നതിനും 1-605 562 3140 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 656750 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

ഡിട്രോയ്റ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിനും താഴെ കൊടുത്തിരിക്കുന്ന ഇ-മെയില്‍ വഴിയോ ഫോണ്‍ നമ്പറിലോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

സി.വി. സാമുവേല്‍ (ഡിട്രോയ്റ്റ്) – 586 216 0602, ടി.എ. മാത്യു (ഹ്യൂസ്റ്റണ്‍)- 713 436 2207. ഇ-മെയില്‍: ucmprayerline@gmail.com

mar-coorilos

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top