Flash News

പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാനാവില്ലെന്ന് യു. എസ്.

October 8, 2016

imageവാഷിംഗ്ടണ്‍: പാക്കിസ്ഥാനെ ഭീകര രാഷ്ട്രമായി പ്രഖ്യാപിക്കാന്‍ ഉന്നയിക്കുന്ന വാദഗതികളെ യാതൊരു കാരണവശാലും പിന്താങ്ങാനാവില്ലെന്ന് യു.എസ്. ഗവണ്‍മെന്റ്  വ്യക്തമാക്കി. എന്നാല്‍, പാക്കിസ്ഥാനുമായി സഹകരിച്ച് ഭീകരര്‍ ഇന്ത്യക്കെതിരെ ഉയര്‍ത്തുന്ന വെല്ലുവിളിയെ ചെറുക്കുന്നതിനും, പാക്കിസ്ഥാനെ ഭീകരരുടെ സുരക്ഷിത താവളമാക്കി മാറ്റുവാന്‍ അനുവദിക്കുന്നതല്ലെന്നും
യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു.  പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരരുടെ കൈകളിലെത്താതെ സുക്ഷിക്കുന്നതിന് പാക്കിസ്ഥാന്‍ ഗവണ്‍മെന്റ് ശ്രദ്ധിക്കണമെന്നും അദ്ദേഹം  ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാനെ ഭീകരരാഷ്ട്രമായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ഇന്ത്യക്കാര്‍ ഒപ്പിട്ട നിവേദനം യു.എസ്. കോണ്‍ഗ്രസ് പരിഗണിക്കുമോ എന്ന ചോദ്യത്തിന് അതേക്കുറിച്ച് അറിവില്ല എന്നാണ് ജോണ്‍ കിര്‍ബി പ്രതികരിച്ചത്. ഇതിന് സമാനമായ ഒപ്പ് ശേഖരണം പ്രവാസി പാക്കിസ്ഥാനികളും നടത്തിയിരുന്നു.

ഇന്ത്യയും പാക്കിസ്ഥാനുമായി ബന്ധപ്പെട്ട് അതിര്‍ത്തിയില്‍ സമാധാനം സ്ഥാപിക്കുവാന്‍ ആവശ്യമായതെന്തും ചെയ്യാന്‍ യു എസ് ഗവണ്‍മെന്റ് സന്നദ്ധമാണെന്ന് ജോണ്‍ കിര്‍ബി വ്യക്തമാക്കി.
പാക്കിസ്ഥാന്‍ ഗവണ്‍മെന്റുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അതീവ ജാഗ്രതയോടെയാണ്‌ അദ്ദേഹം അഭിപ്രായം പറഞ്ഞത്.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top