Flash News
പ്രളയദുരന്തം കാരണമാണ് മറുപടിക്ക് വൈകിയതെന്ന് ഡബ്ല്യുസിസിയ്ക്ക് എ‌എം‌എം‌എയുടെ വിചിത്ര മറുപടി; ദിലീപ് അഞ്ച് കോടി രൂപ സംഘടനക്ക് നല്‍കിയിട്ടുണ്ടെന്ന് മഹേഷ്; അതുകൊണ്ട് വിധേയത്വം കാണിക്കണമെന്ന്   ****    ടെക്‌സസില്‍ ജന്മദിനാഘോഷത്തിനിടയില്‍ വെടിവയ്പ്; നാലു മരണം   ****    ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം; കുറുവിലങ്ങാട് മഠത്തില്‍ കന്യാസ്ത്രീകള്‍ ഭീതിയില്‍; ജലന്ധറില്‍ നിന്ന് പുതിയ രണ്ട് കന്യാസ്ത്രീകളെ മഠത്തിലെത്തിച്ചതില്‍ ദുരൂഹതയുണ്ടെന്ന് സിസ്റ്റര്‍ അനുപമ   ****    ശബരിമലയ്ക്ക് പിറകെ മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവും വിവാദത്തില്‍; സിസ സംഘടന അദ്ധ്യക്ഷ വി പി സുഹ്റക്ക് സൈബര്‍ ഭീഷണി   ****    ജമാല്‍ ഖഷോഗിയുടെ കൊലപാതകം- സൗദിയുടെ പങ്ക് വ്യക്തമായാല്‍ കര്‍ശന നടപടിയെന്ന് ട്രമ്പ്   ****   

അമല ആശുപത്രിക്കുമുന്നില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്നുപേര്‍ മരിച്ചു; ഡ്രൈവര്‍ ഉറങ്ങിയത് അപകടകാരണം

October 8, 2016

amala-accidentഅമലനഗര്‍: തൃശൂരില്‍ അമല ആശുപത്രിക്ക് മുന്നില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചു കയറി കോളജ് വിദ്യാര്‍ഥിനിയടക്കം മൂന്നുപേര്‍ മരിച്ചു. അമലനഗര്‍ സ്വദേശി ഗംഗാധരന്‍ (മണി -65), വടക്കേക്കാട് ഞമനേങ്ങാട് സ്വദേശി ഹംസ(52), പറപ്പൂര്‍ ചിറ്റിലപ്പിള്ളി കുന്നത്ത് ചാക്കോച്ചന്‍െറ മകള്‍ മിഷേല്‍ (18) എന്നിവരാണ് മരിച്ചത്. അപകടത്തെതുടര്‍ന്ന് ബസ് വെയ്റ്റിങ് ഷെഡ് ചോരക്കളമായി.

amala-accident-deathഗംഗാധരന്‍ രാവിലെ ചായ കുടിക്കാന്‍ വരികയായിരുന്നു. ഹംസ അമല ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മക്ക് ചായ വാങ്ങാന്‍ റോഡ് മുറിച്ചു കടന്നതാണ്. മിഷേലും അനുജന്‍ ജോഹനും അമ്മക്കൊപ്പം കോതമംഗലത്തേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയും. സെക്കന്‍റുകള്‍ കൊണ്ട് മൂന്നുപേരും കാറിനടിയില്‍പെട്ടു.

ശബ്ദവും നിലവിളിയും കേട്ടാണ് അങ്ങിങ്ങ് നിന്നവര്‍ ബസ് ഷെല്‍ട്ടറിനടുത്തേക്ക് ഓടിക്കൂടിയത്. ആശുപത്രിയുടെ ഒമ്പതാം നിലയില്‍ പുറത്തേക്ക് നോക്കി നിന്നിരുന്ന ചെറുതുരുത്തി സ്വദേശി amala-accident-death2നിഷാദാണ് പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിച്ചത്. അപകടമുണ്ടായ ഉടന്‍ അമലയുടെ ആംബുലന്‍സുകള്‍ സ്ഥലത്തെത്തി.

അമ്മക്കും സഹോദരനുമൊപ്പം ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ നിന്ന പെണ്‍കുട്ടിയാണ് മരിച്ച മിഷേല്‍. കണ്ണൂര്‍ തളിപ്പറമ്പില്‍നിന്ന് പാലാ ഈരാറ്റുപേട്ടയിലേക്ക് പോയ കാറാണ് അപകടത്തില്‍പെട്ടത്. amala-accident-death3അമിത വേഗത്തില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം.

ചീരക്കുഴി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ഗംഗാധരന്‍ പ്രഭാത നടത്തത്തിനുശേഷം ബസ് സ്റ്റോപ്പില്‍ വിശ്രമിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലുള്ള ഉമ്മക്ക് പ്രഭാത ഭക്ഷണം വാങ്ങാന്‍ ഹോട്ടലിലേക്ക് വരുന്നതിനിടെയാണ് ഹംസ അപകടത്തില്‍പെട്ടത്. പൂജ അവധിക്ക് നാട്ടിലെത്തിയ മിഷേല്‍ പറപ്പൂരിലെ വീട്ടില്‍നിന്ന് കോതമംഗലത്തെ മാതാവിന്‍െറ വീട്ടില്‍ പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top