Flash News

ഏക സിവില്‍കോഡിന്‍െറ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള കേന്ദ്ര നീക്കം അംഗീകരിക്കാനാവില്ല – കാന്തപുരം

October 8, 2016

kanthapuram-ap-aboobacker-musliyarകോഴിക്കോട്: ഏക സിവില്‍കോഡിന്‍െറ പേരില്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കി രാജ്യത്തെ മതന്യൂനപക്ഷ വിഭാഗങ്ങളില്‍ ആശങ്ക സൃഷ്ടിക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ നീക്കം അംഗീകരിക്കാനാവില്ലെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍. ഏക സിവില്‍കോഡ് നടപ്പാക്കുമ്പോള്‍ ആരുടെ നിയമമാണ് നടപ്പാക്കുകയെന്നത് സര്‍ക്കാര്‍ വ്യക്തമാക്കണം.

70 വര്‍ഷമായി ഇന്ത്യയിലെ വ്യത്യസ്ത മതവിഭാഗങ്ങള്‍ അവരുടെ മതവിശ്വാസമനുസരിച്ചാണ് ജീവിച്ചുപോരുന്നത്. നാനാത്വത്തില്‍ ഏകത്വമെന്ന സന്ദേശമാണ് രാജ്യം എക്കാലവും ഉയര്‍ത്തിപ്പിടിച്ചതെന്നും കാന്തപുരം വ്യക്തമാക്കി.

ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ബഹുഭാര്യത്വവും മുത്തലാഖും നിയമവിരുദ്ധമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ബോധിപ്പിച്ചത് ആശങ്ക പടര്‍ത്തുന്നതാണ്. ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെങ്കില്‍ അവരുടെ മതവിശ്വാസ സ്വാതന്ത്ര്യത്തെ അംഗീകരിക്കാനും തയാറാവണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top