Flash News

Republicans Call For Donald Trump To Drop Out; Trump Says He Won’t Quit – ട്രം‌പിന്റെ സ്‌ത്രീവിരുദ്ധ പരാമര്‍ശം തിരിഞ്ഞു കൊത്തുന്നു: തെരഞ്ഞെടുപ്പില്‍ നിന്ന് മാറി നിലക്കണമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍; സാധ്യമല്ലെന്ന് ട്രം‌പ്

October 9, 2016

trumpവാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ മുതിര്‍ന്ന് നേതാക്കള്‍ രംഗത്ത്. ട്രംപ് മത്സര രംഗത്ത് നിന്ന് പിന്മാറണമെന്ന് സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ വലിയൊരു വിഭാഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്നാണ് അവരുടെ നിലപാട്.

അതേസമയം തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ലെന്നും തന്നെ പിന്തുണക്കുന്നവരെ നിരാശപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമുള്ള നിലപാടിലാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

ട്രമ്പിന് വോട്ട് ചെയ്യില്ലെന്ന് നിരവധി റിപ്ലബ്ലിക്കന്‍ നേതാക്കള്‍ വ്യക്തമാക്കി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോണ്‍ മക്കെയ്ന്‍, മുന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ ട്രംപിന് വോട്ട് ചെയ്യില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. ട്രംപിന്റെ പരാമര്‍ശങ്ങള്‍ അദ്ദേഹത്തിനെ ഒരു തരത്തിലും തുടര്‍ന്ന് പിന്തുണയ്ക്കാന്‍ കഴിയാത്ത തരത്തിലാണെന്ന് ജോണ്‍ മക്കെയ്ന്‍ അഭിപ്രായപ്പെട്ടു.

ഡൊണാള്‍ഡ് ട്രംപ് ഒരിക്കലും പ്രസിഡണ്ടാകാന്‍ പാടില്ലെന്ന് കോണ്ടലീസ റൈസ് പറഞ്ഞു. അദ്ദേഹം മത്സരത്തില്‍ നിന്നും പിന്‍മാറണം. ലോകത്തെ ഏറ്റവും മഹത്തരമായ ജനാധിപത്യ രാജ്യത്തെ ഉന്നത സ്ഥാനത്തേക്ക് മത്സരിക്കുന്ന വ്യക്തിക്ക് അന്തസ്സും ഔന്നത്യവും ഉണ്ടായിരിക്കണം. അങ്ങനെയുള്ള ഒരു വ്യക്തിയെ ആണ് റിപ്ലബിക്കന്‍ എന്ന നിലയില്‍ ഞാന്‍ പിന്തുണയ്ക്കുക.യെന്നും അവര്‍ പറഞ്ഞു.

സ്ത്രീകളെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്യുന്ന ഒരാളെ പ്രസിഡന്റ് സഥാനത്തേയ്ക്ക് പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് ന്യൂഹാംപ്ഷയര്‍ സെനറ്റര്‍ കെല്ലി അയോട്ടെ പറഞ്ഞു. അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റനേയും പിന്തുണയ്ക്കില്ലെന്നും റിപ്പബ്ലിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സിന് വോട്ട് ചെയ്യുമെന്നും അയോട്ടെ പറഞ്ഞു. മറ്റ് പല റിപ്പബ്ലിക്കന്‍ നേതാക്കളും പെന്‍സിന് വോട്ട് ചെയ്യുമെന്നും ട്രംപിന് വോട്ട് ചെയ്യില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2005 ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന ട്രംപിന്റൈ വീഡിയോ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടതോടെയാണ് വിവാദങ്ങള്‍ ആളിക്കത്തിയത്. വിവാഹിതയായ സ്ത്രീയോട് ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. വിഡിയോ പുറത്ത് വന്നതിന് പിന്നാലെ ട്രംപിനെതിരെ രൂക്ഷ വിമര്‍ശവുമായി ഡൊമാക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണ്‍ രംഗത്തെത്തിയിരുന്നു.

സംഭവം വിവാദമായതോടെ ട്രംപ് മാപ്പ് പറഞ്ഞിരുന്നു. എതിര്‍പ്പ് ശക്തമാകുമ്പോഴും ഒരു കാരണവശാലും മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ട്രംപ് വ്യക്തമാക്കി. അവിശ്വസനീയമായ പിന്തുണയാണ് തനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന് ട്രംപ് അവകാശപ്പെട്ടു. മാധ്യമങ്ങളും ചില സ്ഥാപിത താല്‍പര്യക്കാരും തന്നെ തിരഞ്ഞെടുപ്പില്‍ നിന്ന് പുകച്ച് പുറത്തു ചാടിക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു.

ഹിലരിയും ട്രംപും പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് സംവാദത്തിന്റെ രണ്ടാം ഭാഗം ഇന്ന് (ഒക്ടോബര്‍ 9 ഞായര്‍) നടക്കാനിരിക്കുകയാണ്. ആദ്യ ഡിബേറ്റില്‍ ഹിലരി മുന്‍തൂക്കം നേടിയിരുന്നു.

Republicans Call For Donald Trump To Drop Out; Trump Says He Won’t Quit

Reaction to the video of Donald Trump using explicit language and apparently describing himself forcing himself on women continues to roll in. And it is not good for the GOP nominee. Prominent Republicans are calling on him to drop out and elected officials are running from him and fast.

The candidate isn’t backing down, telling the Washington Post’s Robert Costa in an interview today, “I’d never withdraw. I’ve never withdrawn in my life.”

The Post reports, Trump called from his home in Trump Tower and said, “No, I’m not quitting this race. I have tremendous support.”

cuqrhmuvyaaroyvTrump also tweeted, seemingly downplaying the firestorm that has consumed his campaign.

Just to give a sense of how bad things have gotten in the past 24 hours, he’s lost Hugh Hewitt.

The conservative talk show host had been a strong supporter of Trump arguing Republicans must back him to get a conservative justice on the Supreme Court.

Carly Fiorina, who lost to Trump in the GOP primary, called for him to step aside and for the Republican Party to run vice president nominee Mike Pence in his place.

Add senators Mike Lee (R-UT) and Jeff Flake (R-AZ), neither of whom endorsed Trump, to the growing list of prominent and elected republicans to get out.

But, this would be significantly easier said than done according to a leading Republican election lawyer.

“People in the GOP are understandably nervous. People are looking for an escape,” Ben Ginsberg told NPR. “The rules don’t provide a ready-made escape. Nor do ballot rules, nor the electoral college. While people are looking for an out, this die was cast in Cleveland.”

Ginsberg, who is a partner at the Jones Day law firm, spoke with the NPR Politics Podcast.

“The RNC rules allow for replacement of a candidate on death or declining the nomination, but no provision for replacing,” said Ginsberg. “At this stage, Donald Trump would have to resign. There’s no way to stage a coup.”

If Trump were to resign, Ginsberg says, the GOP would have to go through a complicated process to nominate a new candidate.

“Under the rules, if there is a vacancy, it doesn’t go to the VP candidate. It’s a matter of rules. It can be anyone. Part of what the RNC would have to do is figure out the nomination rules to see who would be eligible. It’s an all-bets-are-off scenario. There might be a political consensus for Mike Pence, but it is not mandated by the rules,” he said.

But it is four weeks from election day. And the idea of a drawn out fight over the top ticket is almost politically unfathomable.

Elected republicans aren’t waiting. They are now running away from their party’s nominee. Senator Kelly Ayotte who is in a tough race for re-election and never endorsed Trump, now says she won’t vote for him either.

Congresswoman Martha Roby in deep red Alabama says she can’t support him either.

The reason is simple, as seasoned political analyst Stuart Rothenberg put it on Twitter, “This certainly raises the possibility of a down-ballot bloodbath for Republicans.”

Trump was initially supposed to attend a rally today in Wisconsin with Speaker of the House Paul Ryan. Then after the video release, it was announced that Pence would attend in Trump’s place. Now the Trump campaign confirms Pence won’t be attending the rally either.

Sen. John Thune (R-SD), a member of the GOP’s leadership, tweeted that Trump should drop out immediately.

For elected Republicans, it is rapidly becoming clear that merely rejecting Trump’s remarks isn’t enough. Every one of them can expect to be asked whether they are withdrawing their endorsements and whether they will even vote for their party’s nominee.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top