Flash News

നിയമന വിവാദത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് ഡീന്‍ കുര്യാക്കോസ്

October 9, 2016

dean-kuriakoseകൊച്ചി: ബന്ധുക്കളുടെയും പാര്‍ശ്വവര്‍ത്തികളുടെയും ക്രമവിരുദ്ധമായ നിയമന വിവാദത്തില്‍ ഒന്നാം പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. സര്‍ക്കാര്‍ സംവിധാനത്തില്‍ താല്‍ക്കാലിക നിയമനങ്ങള്‍ തുടങ്ങി ഭരണത്തിന്‍െറ ആനുകൂല്യം പേറുന്ന മുഴുവന്‍ കാര്യങ്ങളും, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചാണ് നടപ്പാക്കുന്നത്. പി.കെ. ശ്രീമതിയുടെ ഫേസ് ബുക് പോസ്റ്റിലൂടെ മുഖ്യമന്ത്രി പിണറായി വിജയന് ഈക്കാര്യത്തിലുള്ള പങ്ക് വ്യക്തമായിരിക്കുകയാണ്.

അഞ്ജു ബോബി ജോര്‍ജിന്‍െറ സഹോദരന്‍െറ സ്പോര്‍ട്സ് കൗണ്‍സില്‍ നിയമന കാര്യത്തില്‍ സ്വജനപക്ഷപാതം ഉയര്‍ത്തിയവര്‍ അഴിമതിക്കായി നാടു മുഴുവന്‍ പാര്‍ശ്വവര്‍ത്തികളെയും ബന്ധുക്കളെയും തിരുകി കയറ്റുകയാണെന്നും കുറ്റാരോപിതനായ മന്ത്രി ജയരാജന്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിന്‍െറ വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top