Flash News

യുവജനസംഘടനകളുടെ ഐക്യവേദി ഉയര്‍ത്തിക്കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു; ഡി.വൈ.എഫ്.ഐക്കെതിരെ എ.ഐ.വൈ.എഫ് വിമര്‍ശനം

October 9, 2016

aaaതിരുവനന്തപുരം: ഇടത് യുവജനസംഘടനകളെ നയിക്കേണ്ട കൂട്ടുത്തരവാദിത്തം ഡി.വൈ.എഫ്.ഐ നിര്‍വഹിച്ചില്ളെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തനറിപ്പോര്‍ട്ട്. ഇടത് യുവജനസംഘടനകളെ കൂട്ടായി കൊണ്ടുപോകേണ്ട ഉത്തരവാദിത്തം മുഖ്യ യുവജനസംഘടന എന്ന നിലയില്‍ ഡി.വൈ.എഫ്.ഐക്കായിരുന്നു. എന്നാല്‍, ഇത് പലപ്പോഴും നിര്‍വഹിക്കാന്‍ അവര്‍ തയാറായില്ല. രാഷ്ട്രീയമായി പ്രതിപക്ഷത്തുള്ള സമയത്ത് ഇടത് യുവജനസംഘടനകളുടെ ഐക്യവേദി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഉത്തരവാദപ്പെട്ട ഡി.വൈ.എഫ്.ഐ ഇക്കാര്യത്തില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി.

‘സമരസമയമായതുകൊണ്ടുതന്നെ നിരവധി കാമ്പയിനുകള്‍ എല്‍.ഡി.വൈ.എഫ് എന്ന നിലയില്‍ സംഘടിപ്പിക്കേണ്ടിവന്നു. പക്ഷേ, ഡി.വൈ.എഫ്.ഐയുടെ തന്‍പ്രമാണിത്തം പലപ്പോഴും പ്രശ്നങ്ങള്‍ സൃഷ്ടിച്ചു. എ.ഐ.വൈ.എഫ് ഒഴികെയുള്ള ഇടത് യുവജന സംഘടനകള്‍ പൊതുവേ ദുര്‍ബലമായതും വേണ്ടത്ര സജീവമല്ലാത്തതും കൊണ്ട് അവരെ തീരെ പരിഗണിക്കാന്‍ ഡി.വൈ.എഫ്.ഐ തയാറായില്ല. ഒഴിവാക്കാന്‍ കഴിയാത്ത യുവജന സംഘടനാ സാന്നിധ്യമായത് കൊണ്ട് നമ്മളുമായി വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നത് ഒഴിച്ചാല്‍ മറ്റൊരുതരത്തിലും പൊതുവേദികള്‍ക്ക് ഡി.വൈ.എഫ്.ഐ തയാറായിരുന്നില്ല. വ്യവസ്ഥാപിതമായ ചില പരിപാടികള്‍ മാത്രമാണ് ഇക്കാലയളവില്‍ അവര്‍ സൃഷ്ടിച്ചത്.

കേവലം ഭരണവിലാസം സംഘടനയായി യൂത്ത് കോണ്‍ഗ്രസ് അധ$പതിച്ചു. എന്നാല്‍, പ്രതിപക്ഷ യുവജന സംഘടനയായി ഉയര്‍ന്നുവരാന്‍ യുവമോര്‍ച്ച ശ്രമിച്ചു. വാര്‍ത്തകളില്‍ ഇടംനേടിയതല്ലാതെ സംഘടനാപരമായ നേട്ടങ്ങളൊന്നും അവര്‍ക്ക് ലഭിച്ചില്ല. ഇടത് യുവജന മുന്നണിയിലെ സംഘടനകള്‍ പൊതുവില്‍ ദുര്‍ബലമായിരുന്നു. ഭാരവാഹികള്‍ പോലും നിരവധി തവണ മാറി. അപകടകരമായ വിധത്തില്‍ രംഗത്തത്തെിയ ചില മതസംഘടനകള്‍ പ്രധാനമായും യുവജനങ്ങളെ അവരുടെ ബാനറിന് പിന്നില്‍ അണിനിരത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top