Flash News

ഞാന്‍ പ്രസിഡന്റായാല്‍ നീ ജയിലിലാകും; ഹില്ലരി ക്ലിന്റനോട് ഡൊണാള്‍ഡ് ട്രം‌പ്

October 10, 2016

Republican presidential nominee Donald Trump speaks with Democratic presidential nominee Hillary Clinton during the second presidential debate at Washington University in St. Louis, Sunday, Oct. 9, 2016. (AP Photo/John Locher)

Republican presidential nominee Donald Trump speaks with Democratic presidential nominee Hillary Clinton during the second presidential debate at Washington University in St. Louis, Sunday, Oct. 9, 2016. (AP Photo/John Locher)

മിസൗറി: അമേരിക്കയുടെ പ്രസിഡന്റായാല്‍ ഇ-മെയില്‍ കേസില്‍ ഹിലരി ക്ലിന്റനെ ജയിലിലടക്കുമെന്ന് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. എന്നാല്‍ സ്ത്രീകളെ അപമാനിച്ച ട്രംപ് പ്രസിഡന്റാകാന്‍ യോഗ്യനല്ലെന്ന് ഹില്ലരി തിരിച്ചടിച്ചു. രണ്ടാം സംവാദത്തില്‍ ട്രംപിന്റെ സ്ത്രീ വിരുദ്ധ വീഡിയോയാണ് മുഖ്യ ചര്‍ച്ചയായായത്. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളില്‍ വൂണ്ടും മാപ്പു പറഞ്ഞാണ് ഡൊണാള്‍ഡ് ട്രംപ് സംവാദം തുടങ്ങിയത്. സ്ത്രീകളെ ബഹുമാനിക്കുന്നയാളാണ് താനെന്ന് അവകാശപ്പെട്ട ട്രംപ്, ഹിലരിയുടെ ഭര്‍ത്താവ് ബില്‍ ക്ലിന്റണ്‍ 12 വയസുകാരിയെ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. ട്രംപിന്റെ വിഡിയോ ടേപ്പ് രാജ്യത്തിന്റെയാകെ പ്രതിച്ഛായ മോശമാക്കിയെന്നു ഹിലരി ആരോപിച്ചു.

2005 ല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ സ്ത്രീകളെക്കുറിച്ച് മോശമായി സംസാരിക്കുന്ന ട്രംപിന്റെ വീഡിയോ വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ടതോടെയാണ് ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉണ്ടായത് . സ്വന്തം പാര്‍ട്ടിയില്‍ നിന്നു പോലും കനത്ത വിമര്‍ശമാണ് ട്രംപിനെതിരെ ഉയര്‍ന്നത്. ഈ സാഹചര്യത്തിലായിരുന്നു രണ്ടാമത്തെ പൊതു ചര്‍ച്ചയ്ക്കിടെ ഹിലരിക്കെതിരെ ഭീഷണിയുമായി ട്രംപ് രംഗത്തെത്തിയത്. ഹിലരിയുടെ ഭര്‍ത്താവും മുന്‍ അമേരിക്കന്‍ പ്രസിഡന്റുമായ ബിന്‍ ക്ലിന്റനെതിരെ ഉയര്‍ന്ന സമാന ആരോപണങ്ങള്‍ ഉയര്‍ത്തി തിരിച്ചടിക്കാനാണ് ട്രംപിന്റെ നീക്കം .

അമേരിക്കന്‍ നിയമത്തിന്റെ ഇന്‍ചാര്‍ജ് ഡൊണാള്‍ഡ് ട്രംപ് അല്ലെന്ന് ട്രംപിന്റെ ആരോപണത്തിനും ഭീഷണിക്കും ഹില്ലരി മറുപടി നല്‍കി. 90 മിനിറ്റോളം നീണ്ട് നില്‍ക്കുന്നതായിരുന്നു രണ്ടാമത്തെ സംവാദം. ആദ്യ സംവാദത്തില്‍ നിന്നും വ്യത്യസ്തമായി വെല്ലുവിളികളോടെയുള്ളതായിരുന്നു ട്രംപിന്റെയും ഹില്ലരിയുടെയും രണ്ടാം സംവാദം.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top