Flash News

യു.എസ്. കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റര്‍ ജേക്കബിന്റെ വീടിന് നേരെ വിധ്വംസന ആക്രമണം

October 12, 2016

peter-2ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ഏഴാം പ്രതിനിധിസഭാ മണ്ഡലത്തില്‍ നിന്നും ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി യു. എസ് കോണ്‍ഗ്രസ്സിലേക്ക് മത്സരിക്കുന്ന മലയാളിയായ പീറ്റര്‍ ജേക്കബിന്റെ വീടിനു നേരെ കഴിഞ്ഞ വാരാന്ത്യം രണ്ടു തവണ വിധ്വംസന ആക്രമണമുണ്ടായതായി പ്രചാരണ വക്താവ് ജോഷ് ലെവിന്‍ അറിയിച്ചു.

ആദ്യ അക്രമണം നടന്നത് ഒക്ടോബര്‍ ഏഴിനായിരുന്നു. പീറ്റര്‍ ജേക്കബിന്റെ വീടിനു നേരെ പെയ്ന്റ് വലിച്ചെറിയുകയും, സ്വസ്തിക് ചിഹ്നം വരച്ചു വക്കുകയും ചെയ്തതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നതിനു പുറകെ വീണ്ടും ഒക്ടോബര്‍ 9 ന് അര്‍ദ്ധരാത്രിയില്‍ ഇതേ രീതിയിലുള്ള ആക്രമണം നടന്നതായി ജോഷ് 57fd2ed3170000bc16acb31bപറഞ്ഞു.

ഇതൊരു വംശീയ ആക്രമണം എന്നതില്‍ സംശയമില്ല. ആക്രമണം നടത്തുന്നവര്‍ വെച്ചുപുലര്‍ത്തുന്ന വര്‍ഗ്ഗീയ സമീപനം രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കുമെന്നും വക്താവ് അറിയിച്ചു. ന്യൂജേഴ്‌സിയിലെ സാമൂഹ്യ പ്രവര്‍ത്തകനും 30 വയസ്സുകാരനുമായ, ഡെമൊക്രാറ്റിക് പ്രൈമറിയില്‍ വന്‍ വിജയം കൈവരിച്ച പീറ്റര്‍ ജേക്കബ്, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ലിയോനാര്‍ഡ് ലാന്‍സുമായാണ് പൊതുതിരഞ്ഞടുപ്പില്‍ ഏറ്റുമുട്ടുന്നത്. ആക്രമണത്തെ ലാന്‍സ് അപലപിച്ചു.

പീറ്റര്‍ ജേക്കബ് ഈ സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തിന് പുറകില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ആണെന്നും പീറ്റര്‍ ആരോപിച്ചു. തൊലിയുടെ നിറം നോക്കി പീറ്റര്‍ ജേക്കബിനെ ഒരു ഭീകരനാണെന്ന് ചിത്രീകരിക്കുന്ന എതിര്‍ സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പരസ്യം വലിയ വിവാദത്തിന് വഴിയൊരുക്കിയിരുന്നു. തുടര്‍ച്ചയായ ആക്രമണങ്ങള്‍ കൊണ്ട് തന്റെ മനോവീര്യം കെടുത്താനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്നും പീറ്റര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

swatikas


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top