Flash News

പാക്കിസ്ഥാന്റെ യഥാര്‍ത്ഥ ശത്രു അമേരിക്കയാണെന്ന് ലഷ്‌കര്‍ ഇ ത്വയ്യിബ സ്ഥാപകന്‍ ഹഫീസ് സെയ്ദ്; ഇന്ത്യയുമായി നല്ല ബന്ധം സ്ഥാപിക്കണമെന്നും ഹഫീസ്

October 13, 2016

hafiz-saeed-580x395പാക്കിസ്ഥാന്റെ യഥാര്‍ത്ഥ ശത്രു അമേരിക്കയാണെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ലഷ്‌കര്‍ ഇ ത്വയ്യിബയുടെ സ്ഥാപകനുമായ ഹഫീസ് സെയ്ദ്. തന്റെ തലയ്ക്ക് കോടികള്‍ പാരിതോഷികം പ്രഖ്യാപിച്ച അമേരിക്കയ്ക്ക് കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും സയീദ് പറഞ്ഞു.

എന്നെക്കുറിച്ച് ഇന്ത്യ ആശങ്കപ്പെടുകയാണ്. എന്നാല്‍, സമാധാനപാതയിലാണ് താനിപ്പോഴെന്നും ഹഫീസ് സെയ്ദ് പറഞ്ഞു. അതേസമയം, കശ്മീര്‍ പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനാത്മകമായ ഒരു വാക്കുപോലും ഉന്നയിക്കാന്‍ ഹഫീസ് തയ്യാറായില്ല.

അന്താരാഷ്ട്രതലത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ശ്രമം. ഒറ്റപ്പെടുന്നതിന്റെ വേദന ഇന്ത്യ മനസ്സിലാക്കണം. കശ്മീര്‍ പ്രശനത്തില്‍ പരിഹാരം കാണാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒരുമിച്ചു നില്‍ക്കണമെന്നും, ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനാവില്ലെന്നും ഹഫീസ് സെയ്ദ് പറഞ്ഞു.

അതേസമയം, ഇന്ത്യ മിന്നലാക്രമണം നടത്തിയെന്ന വാദം ഹഫീസ് തള്ളി. മിന്നലാക്രമണം നടത്തിയെന്നത് ഇന്ത്യയുടെ നാടകമാണെന്നും ഹഫീസ് ആരോപിച്ചു.

പാര്‍ലമെന്റ് ആക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം ഉള്‍പ്പെടെയുള്ളവയില്‍ ഇന്ത്യ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഹഫീസ് സയീദിനെ പാക്കിസ്ഥാന്‍ എന്തിനാണ് ഇങ്ങനെ പരിപാലിക്കുന്നതെന്ന് ഭരണകക്ഷിയായ പാക്കിസ്ഥാന്‍ മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) എംപി നേരത്തെ നവാസ് ഷെരീഫിനോട് ചോദിച്ചിരുന്നു.

ഹഫീസ് സെയ്ദിന്റെ പ്രസ്താവനയ്ക്കെതിരെ അമേരിക്ക

ലഷ്‌കര്‍ ഇ തൊയിബ നേതാവ് ഹഫീസ് സെയ്ദിന്റെ പ്രസ്താവനയ്‌ക്കെതിരെ അമേരിക്ക. ഭീകരവാദിയുടെ വാക്കുകളെ മഹത്വവല്‍ക്കരിക്കരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജോണ്‍ കെറി പറഞ്ഞു. ഭീകരവാദികളുടെ ഇത്തരം പ്രസ്താവനയ്ക്കതെിരെ പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അമേരിക്ക വ്യക്തമാക്കി.

അതിര്‍ത്തിയിലെ തീവ്രവാദികള്‍ക്കും തീവ്രവാദ സംഘടനകള്‍ക്കുമെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി എടുക്കണം. മുംബൈ ഭീകരാക്രമണത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് അമേരിക്ക വീണ്ടും ആവശ്യപ്പെടുന്നതെന്നും ജോണ്‍ കെറി പറഞ്ഞു.

ഭീകരവാദികള്‍ക്കെതിരെ നടപടിയെടുക്കാത്ത പാക് സര്‍ക്കാരിനും സൈന്യത്തിനുമെതിരെ വിമര്‍ശനവുമായി പാക്കിസ്ഥാനിലെ മുന്‍നിര ദിനപത്രമായ ദി നേഷനില്‍ ലേഖനം വന്നിരുന്നു. ദേശീയ സുരക്ഷയ്ക്ക് ഭീഷണിയായ ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, ജമാഅത്ത് ഉദ്ദവ നേതാവ് ഹഫീസ് സെയിദ് എന്നിവര്‍ക്കെതിരെ എന്തുകൊണ്ടാണ് പാക് സര്‍ക്കാരും സൈന്യവും നടപടിയെടുക്കാത്തതെന്ന് നേഷന്‍ ചോദിച്ചിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top