അബുദാബി: അബുദാബിയിലെ ആദ്യ ഹിന്ദുക്ഷേത്രം പണിയാന്‍ സര്‍ക്കാര്‍ 20,000 ചതുരശ്രമീറ്റര്‍ (4.95 ഏക്കര്‍) സ്ഥലമനുവദിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ആരംഭിക്കുന്ന ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വ്യവസായി ബി.ആര്. ഷെട്ടിയാണ് ഇക്കാര്യമറിയിച്ചത്. അബുദാബി നഗരത്തില്‍നിന്ന് 30 കി.മീറ്റര്‍ അകലെ അല്‍ വത്ബയില് അല്‍ അമീന് റോഡിനുസമീപത്താണ് സ്ഥലമനുവദിച്ചത്.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപസര്‍വസൈന്യാധിപനുമായ ശൈഖ് മുഹമ്മദിന്റെ നിര്‍ദേശപ്രകാരമാണ് ക്ഷേത്രസമുച്ചയം ഉയരുന്നത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദര്‍ശനവേളയില്‍ വിശ്വാസികള്‍ക്കായി ക്ഷേത്രമനുവദിക്കുന്നകാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.
മഹാവിഷ്ണു, പരമശിവന്, അയ്യപ്പന് തുടങ്ങിയ ദൈവങ്ങളുടെ പ്രതിഷ്ഠകള്‍ ക്ഷേത്രത്തിലുണ്ടാവുമെന്നും നിര്മാണപ്രവര്ത്തനങ്ങള്ക്കുമുന്നോടിയായി കണ്‍സള്‍ട്ടന്‍സിയെ നിയമിച്ചതായും ബി.ആര്. ഷെട്ടി അറിയിച്ചു. ക്ഷേത്രനിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കകം ഔദ്യോഗികമായി പ്രഖ്യാപിക്കും. അടുത്ത ദുര്‍ഗാഷ്ടമിക്കു മുന്‍പായി പണി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
വിനോദസഞ്ചാരികളെക്കൂടി ആകര്‍ഷിക്കും വിധമാണ് ക്ഷേത്രസമുച്ചയവും അനുബന്ധസൗകര്യങ്ങളും ഒരുക്കുക. അബുദാബി സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായും ഷെട്ടി പറഞ്ഞു. 2017 ജനവരി 26 ന് ഇന്ത്യന്‍ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വിശിഷ്ടാതിഥി ശൈഖ് മുഹമ്മദാണ്. അദ്ദേഹത്തിന്റെ ഡല്‍ഹിയാത്രയ്ക്ക് മുന്‍പായി ക്ഷേത്രനിര്‍മാണത്തിന് തുടക്കം കുറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഷെട്ടി വ്യക്തമാക്കി.
Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Leave a Reply