Flash News

തകര്‍ന്നുപോയ പ്രണയങ്ങള്‍; ചാര്‍മിള ബാബു ആന്റണി

October 17, 2016

maxresdefaultനടന്‍ ബാബു ആന്റണിയുമായുള്ള ചാര്‍മിളയുടെ പ്രണയം ആളുകള്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട വിഷയമാണ്. സിനിമയിലെ പലരും ഇത് എതിര്‍ത്തിരുന്നു. കുടുംബാംഗങ്ങളുടെ എതിര്‍പ്പും വകവെയ്ക്കാതെയാണ് കുറേകാലം പ്രണയം മുന്നോട്ട് കൊണ്ടുപോയതെങ്കിലും ഒരു സുപ്രഭാതത്തില്‍ ആ പ്രണയവും വഴി പിരിയുകയായിരുന്നു. അതിന് ശേഷം ചാര്‍മ്മിള തമിഴ്‌നാട്ടുകാരനായ രാജേഷിനെ വിവാഹം കഴിച്ചെങ്കിലും അതും അധിക നാള്‍ നീണ്ടു നിന്നില്ല. വിവാഹമോചിതയായ ഇവര്‍ ഇപ്പോള്‍ വീണ്ടും മിനിസ്‌ക്രീനിലൂടെ അഭിനയലോകത്ത് സജീവമാകുകയാണ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന മംഗല്യപ്പട്ട് എന്ന് സീരിയലില്‍ അഭിനയിക്കുകയാണ്. ഇതിനിടെ ബാബു ആന്റണിയുമായുള്ള പ്രണയത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ചാര്‍മിള.

എനിക്ക് ബാബു ആന്റണിയോടു ദേഷ്യം തോന്നിട്ടില്ല. പ്രതികാരം ചെയ്യണമെന്നും തോന്നിയിട്ടില്ലെന്ന് നടി പറയുന്നു. എല്ലാവര്‍ക്കും എല്ലാ ഗുണവും ഉണ്ടാകണം എന്നില്ല. ആ വ്യക്തിയുടെ കാര്യവും അങ്ങനെയെ കണ്ടിട്ടുള്ളു. എന്റെ അച്ഛനു ഹൃദയാഘതം വന്നപ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയതും കൂടെ നിന്നതും അദ്ദേഹമാണ്. അച്ഛന് അസുഖം വന്നപ്പോള്‍ ബാബുവിന് അതു കണ്ടില്ല എന്നു നടിക്കാമായിരുന്നു. പക്ഷേ അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ അതു ചെയ്തില്ല. ആ കടപ്പാട് ബാബു ആന്റിണിയോടു എനിക്ക് ഇന്നുമുണ്ടെന്ന് നടി പറയുന്നു. അടുത്ത കാലത്ത് അമ്മയുടെ യോഗത്തില്‍ വച്ച് കണ്ടിരുന്നു. വീട്ടുവിശേഷങ്ങള്‍ ചോദിച്ചാണ് അന്നു പിരിഞ്ഞത് എന്നും ചാര്‍മിള പറഞ്ഞു.

1991 ലെ സിബി മലയില്‍ ചിത്രമായ ധനത്തിലൂടെയാണു ചാര്‍മിള മലയാള സിനിമയില്‍ എത്തിയത്. 2006ല്‍ ചെന്നൈ സ്വദേശിയായ രാജേഷിനെ വിവാഹം ചെയ്തശേഷം വീട്ടമ്മയുടെ റോളിലേക്ക് ഒതുങ്ങുകയായിരുന്നു ചാര്‍മിള. എന്നാല്‍ ദാമ്പത്യജീവിതത്തില്‍ താളപ്പിഴകള്‍ നിറഞ്ഞതോടെ കഴിഞ്ഞവര്‍ഷം ആണ് വിവാഹമോചിതയായത്.നല്ല സുഹൃത്തുക്കളായിട്ടാണ് തങ്ങള്‍ പിരിഞ്ഞതെന്ന് ചാര്‍മിള പറഞ്ഞിരുന്നു. ‘വിവാഹമോചനത്തിന്റെ അന്ന് സുഖമില്ലാതിരുന്നപ്പോള്‍ വെള്ളം വാങ്ങി തന്നതുപോലും അദ്ദേഹമാണ്. ഇപ്പോഴും മകനെ കാണാന്‍ എത്താറുണ്ടെന്നും’ ചാര്‍മിള പറയുന്നു.

babu-1

maxresdefault-1


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top