Flash News

കെ. ബാബുവിനെ വിജിലന്‍സ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു; മൊഴിയില്‍ പൊരുത്തക്കേട്

October 17, 2016

k-babu-after-vigilance-questioningകൊച്ചി: ബാര്‍ കോഴക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെ വിജിലന്‍സ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തു. ആരോപണങ്ങള്‍ക്ക്് അദ്ദേഹം നല്‍കിയ വിശദീകരണങ്ങളില്‍ പൊരുത്തക്കേടുണ്ട്.

ബിവറേജസ് കോര്‍പറേഷന്‍ മദ്യശാലകള്‍ അടച്ചുപൂട്ടിയതില്‍ ചട്ടങ്ങള്‍ പാലിക്കാതിരുന്നതും മദ്യനയം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളിലെ ന്യൂനതകളുമടക്കം ത്വരിതാന്വേഷണത്തില്‍ ക്രമരഹിതമെന്ന് കണ്ടത്തെിയ വിവരങ്ങളെക്കുറിച്ച വിശദീകരണമാണ് വിജിലന്‍സ് തേടിയത്. ബാര്‍ ലൈസന്‍സിനുള്ള അപേക്ഷകളില്‍ ചിലത് വെച്ചു താമസിപ്പിക്കുകയും ചില അപേക്ഷകളില്‍ തിടുക്കത്തില്‍ തീരുമാനം എടുക്കുകയും ചെയ്തത് സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നല്‍കാന്‍ ബാബു തയാറായില്ല. ബാര്‍ ഉടമകള്‍ ലീഗല്‍ ഫണ്ടിലേക്ക് പിരിച്ച പണം എവിടേക്ക് പോയെന്നതു സംബന്ധിച്ച വിശദ അന്വേഷണവും വരുംദിവസങ്ങളില്‍ നടക്കും. വിജിലന്‍സ് സംഘം അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി കണക്കുകള്‍ ഹാജരാക്കിയെങ്കിലും അതില്‍ ലീഗല്‍ ഫണ്ടിലേക്ക് നടത്തിയ പണപ്പിരിവിന്‍െറ വിവരങ്ങളില്ല.

ബാര്‍ പൂട്ടിയപ്പോള്‍ വരുമാന നഷ്ടമുണ്ടായ ബാറുടമകളാണ് തനിക്കെതിരെയുള്ള ഗൂഢാലോചനക്കും പരാതികള്‍ക്കും പിന്നിലെന്ന് കെ. ബാബു ചോദ്യം ചെയ്യലിന് ശേഷം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ബാറിന് സമീപത്തും ബിവറേജസ് ഔട്ട്‌ലെറ്റുകളുണ്ടാവും. ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടിയതിന്‍െറ ഗുണം പരാതിക്കാരനായ വി.എം. രാധാകൃഷ്ണന് കിട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ അനുവദിക്കുന്നതില്‍ മനഃപൂര്‍വമായ വീഴ്ചകളുണ്ടായിട്ടില്ല. നിരപരാധിത്വം തെളിയിക്കാന്‍ നിയമത്തിന്‍െറ വഴിതേടും. പാര്‍ട്ടിയുടെയും നേതാക്കളുടെയും പിന്തുണയുണ്ടെന്നും കെ. ബാബു പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ബാറുകള്‍ അനുവദിക്കുന്നതില്‍ ചട്ടവിരുദ്ധമായി താനൊന്നും ചെയ്തിട്ടില്ല. ചില കാലതാമസങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് സ്വാഭാവികം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top