Flash News

കോവക്ക അച്ചാര്‍ ഭക്ഷണത്തിന്റെ ഒരു ഭാഗമാക്കൂ …

October 18, 2016

kovakka-achar-sizedകോവല്‍ ഇല്ലാത്ത മലയാളികളുടെ അടുക്കളത്തോട്ടം അമേരിക്കയില്‍ ഇല്ല. അതും വളരെ ധരാളമായി വിളവ് തരുന്ന ചെടി. കോവക്ക പ്രകൃതി അനുഗ്രഹിച്ചു നല്‍കിയ ഒരു ഇന്‍സുലിനാണ്. ഒരു പ്രമേഹ രോഗി നിത്യവും ചുരുങ്ങിയത് 100 ഗ്രാം കോവക്ക ഉപയോഗിച്ചു വരികയാണെങ്കില്‍ പാന്‍ക്രിയാസിലെ ബീറ്റാ കോശങ്ങളെ ഉത്തേജിപ്പിച്ച് കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പ്പദിപ്പിക്കുവാനും, നശിച്ചുകൊണ്ടിരിക്കുന്ന കോശങ്ങളെ പുനരുജ്ജീവിപ്പിക്കാനും കഴിയും. കോവക്ക ഉണക്കിപ്പൊടിച്ച പൊടി പത്തു ഗ്രാം വീതം ദിവസവും രണ്ട് നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാലും ഇതേ ഫലം സിദ്ധിക്കും. കോവക്ക നിത്യവും ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹക്കുരു വരാനുള്ള സാദ്ധ്യത വളരെക്കുറവാണ്. കോവക്കയുടെ ഈ അത്ഭുത സിദ്ധിയെക്കുറിച്ച് ശാസ്‌ത്രജ്ഞന്മാര്‍ ധാരാളം പഠനം നടത്തിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ നിത്യവും അവരുടെ ഭക്ഷണക്രമത്തില്‍ കോവയ്ക്കയെ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. സീസണ്‍ തീരുന്ന സമയത്തു കുറെ അച്ചാറിട്ടു സൂക്ഷിക്കുന്നതു നല്ലതല്ലേ. വളരെ പെട്ടെന്ന് പാചകം ചെയ്യാവുന്നതും എന്നാല്‍ ദീര്‍ഘ കാലത്തേക്ക് ഉപയോഗിക്കുവാനും സാധിക്കും.

kovakka-pickle001ചേരുവകള്‍:
കോവക്ക – 25 എണ്ണം
വെള്ളുതുള്ളി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
മഞ്ഞള്‍ പൊടി – 1/2 റ്റീസ്പൂണ്‍
മുളകുപൊടി – 3 റ്റീസ്പൂണ്‍
കായപൊടി – പാകത്തിന്
ഉലുവാപൊടി – 1/2 റ്റീസ്പൂണ്‍
ഉലുവാ – 1/2 റ്റീസ്പൂണ്‍
കടുക്, ഉപ്പ്, എണ്ണ (പാകത്തിനു)
വിനാഗിരി -3-4 റ്റീസ്പൂണ്‍
കറിവേപ്പില – 2 തണ്ട്

പാചക രീതി:
കോവക്കാ കഴുകി തുടച്ച് നെടുകെ മുറിച്ച് ചെറിയ കനം കുറഞ്ഞ കഷണങ്ങളായി അരിഞ്ഞ്, കുറച്ച് ഉപ്പ് പുരട്ടി അപ്പ ചട്ടിയില്‍ പുഴുങ്ങുക. കടുക്, ഉലുവാ, കറിവേപ്പില (പാകത്തിന് ഇട്ടു) മൂപ്പിച്ച എണ്ണയിലേക്ക് പുഴുങ്ങിയ കോവക്കാ ഇട്ടു ഇളക്കിക്കൊണ്ടിരിക്കുക. മൂത്ത് നിറം മാറുന്ന സമയത്തു അടുപ്പില്‍ നിന്നും വാങ്ങി മറ്റൊരു പാത്രത്തിലേക്കു പകരുക.

വെളുത്തുള്ളി, പച്ചമുളക് അരിഞ്ഞതും, തുടര്‍ന്ന് മഞ്ഞള്‍പൊടി, ഉലുവാപൊടി, മുളക് പൊടി, കായപൊടി എന്നിവ എണ്ണയില്‍ കരിയാതെ മൂപ്പിക്കുക. ഇതിലേക്ക് മാറ്റിവെച്ചിരിക്കുന്ന പാത്രത്തിലെ കോവക്ക കൂടി ചേര്‍ത്തു പാകത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. അര കപ്പു തിളപ്പിച്ചാറിച്ച വെള്ളം ചേര്‍ത്ത് വേവിക്കുക. വെള്ളം കുറച്ച് വലിഞ്ഞ് എണ്ണ തെളിയുമ്പോള്‍ തീയില്‍ നിന്ന് മാറ്റി വിനാഗിരി കൂടി ചേര്‍ത്ത് ഇളക്കി യോജിപ്പിച്ച് എടുക്കുക. കോവക്ക അച്ചാര്‍ റെഡി. ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം. കുപ്പിയുടെ മേലെ കുറച്ച് നല്ലെണ്ണ കൂടി ഒഴിച്ചാല്‍ കൂടുതല്‍ നാള്‍ ഉപയോഗിക്കുവാന്‍ സാധിക്കും.

suaj

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top