Flash News

ഗവ. കോളജില്‍ എസ്.എഫ്.ഐക്കാരുടെ ക്രൂരമായ റാഗിങ്; എസ്.എഫ്.ഐക്കാരുടെ പീഡനം സഹിക്കാനാവാതെ വിദ്യാര്‍ഥി അയല്‍വീട്ടില്‍ ഓടിക്കയറി

October 19, 2016

ragging-studentഇടുക്കി: കട്ടപ്പന ഗവ. കോളജില്‍ എസ്.എഫ്.ഐക്കാരുടെ ക്രൂരമായ റാഗിങ്ങിനിരയായ ബി.എസ്.സി. കെമിസ്ട്രി ഒന്നാം വര്‍ഷ വിദ്യാര്‍ഥി വിഷ്ണു പ്രസാദ് (19) ആശുപത്രിയില്‍. എസ്.എഫ്.ഐ പ്രവര്‍ത്തകരായ ആറംഗ സംഘം ഒരു മാസമായി കോളജ് ഹോസ്റ്റലില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയായിരുന്നുവെന്ന് വിഷ്ണുപ്രസാദ് പറഞ്ഞു. അവശനായ വിഷ്ണുപ്രസാദിനെ പരിസരവാസികളാണ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

നിര്‍ധന കുടുംബത്തിലെ അംഗമായ വിഷ്ണു കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്‍െറ സഹായത്തോടെയാണ് നാലാം ക്ളാസ് മുതല്‍ പഠിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച രാത്രി ഹോസ്റ്റലിലെത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പീഡനം സഹിക്കാനാവാതെ അയല്‍വീട്ടില്‍ ഓടിക്കയറുകയായിരുന്നെന്ന് വിഷ്ണു പറഞ്ഞു. തുടര്‍ന്ന് അധ്യാപകരെയും അദ്വൈതാശ്രമം അധികൃതരെയും വിവരം അറിയിച്ചു. രാഖി അഴിക്കാന്‍ ആവശ്യപ്പെട്ട സംഘം പുകവലിക്കാന്‍ നിര്‍ബന്ധിക്കുകയും മുടിയില്‍ പിടിച്ച് തല നിലത്തടിക്കുകയും ചെയ്തു. മണ്ണില്‍ ഉരുളാന്‍ ആവശ്യപ്പെടുക, മദ്യപാനത്തിനും പുകവലിക്കും പണം ആവശ്യപ്പെടുക, രാത്രി ഉറങ്ങാന്‍ അനുവദിക്കാതെ എഴുന്നേല്‍പിച്ചിരുത്തുക, വധഭീഷണി എന്നിവയും നേരിടേണ്ടി വന്നിരുവെന്ന് വിഷ്ണു പ്രസാദ് പറയുന്നു.

ഞായറാഴ്ച ബാറ്റുകൊണ്ട് അടിച്ചെങ്കിലും ഒഴിഞ്ഞുമാറി. വിവരമറിഞ്ഞെത്തിയ അധ്യാപകര്‍ വിദ്യാര്‍ഥി സംഘത്തെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പ്രിന്‍സിപ്പലിനും ഹോസ്റ്റല്‍ വാര്‍ഡനും വിഷ്ണു നല്‍കിയ പരാതികള്‍ പൊലീസിനു കൈമാറി. കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

banner1

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top