Flash News

അയ്യനെ വണങ്ങാന്‍ പി.ടി. ഉഷ ശബരിമല സന്നിധാനത്ത്

October 19, 2016

pt-usha-sabarimala-visitഎരുമേലി: ശബരിമലയിലെത്തി അയ്യപ്പനെ വണങ്ങണമെന്ന ഒളിമ്പ്യൻ പി.ടി. ഉഷയുടെ ആഗ്രഹം സഫലമായത് 52–ാം വയസിൽ. ഇന്നലെ ഭർത്താവ് ശ്രീനിവാസനും സഹോദരിയും ബന്ധുക്കളുമുൾപ്പെട്ട 21 അംഗ സംഘത്തിനൊപ്പമാണ് പിടി ഉഷ സന്നിധാനത്തെത്തിയത്.

വ്രതനിഷ്ഠയോടെ മാലയണിഞ്ഞു തലശേരിയിൽ തിരുവങ്ങാട്ട് ക്ഷേത്രത്തിൽ ഇരുമുടിക്കെട്ടുകൾ നിറച്ചാണ് യാത്ര ആരംഭിച്ചത്. യാത്രയ്ക്കിടെ വിവിധ ക്ഷേത്രങ്ങളിൽ കയറി പ്രാർഥിച്ചു. എരുമേലിയിൽ കൊച്ചമ്പലത്തിലും നൈനാർ ജുംഅ മസ്ജിദിലും കയറി തൊഴുത് കാണിക്കയർപ്പിച്ചു. കറുത്ത വസ്ത്രങ്ങൾ ധരിച്ച് മാളികപ്പുറം വേഷത്തിലായിരുന്ന ഉഷയെ പേട്ടതുള്ളൽ ആചാരമായ കളഭവും സിന്ദൂരവുമണിയിച്ചത് ഭർത്താവ് ശ്രീനിവാസനായിരുന്നു. പേട്ടതുള്ളൽ പാതയിലൂടെ നടന്ന് വലിയമ്പലത്തിലെത്തി ദർശനം നടത്തിയ ഉഷയെ പൊന്നാട ചാർത്തി ദേവസ്വം പ്രതിനിധികൾ സ്വീകരിച്ചു. ഒളിംപിക്സിലും ജീവിതത്തിലും ലഭിച്ച നേട്ടങ്ങൾക്കെല്ലാം നന്ദിയർപ്പിക്കാൻകൂടിയാണ് ഈ യാത്രയെന്നും ഉഷ പറഞ്ഞു.

ushaശിഷ്യഗണങ്ങളുടെ കായികക്ഷമത വര്‍ധിപ്പിക്കണമെന്ന പ്രാര്‍ഥനയുമായാണ് താന്‍ സന്നിധാനത്ത് എത്തിയതെന്ന് അവര്‍ പറഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് 4.30ഓടെ പമ്പാ ഗണപതിക്ഷേത്രത്തിലെത്തിയ പി.ടി. ഉഷ അഞ്ചുമണിയോടെയാണ് മല കയറിയത്. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് ഓടിക്കയറി അയ്യനെ വണങ്ങാന്‍ ആഗ്രഹമുണ്ടെങ്കിലും ഇരുമുടിക്കെട്ട് തലയിലിരിക്കുന്നതും സംഘാംഗങ്ങള്‍ കൂടെയുള്ളതും തടസ്സമായെന്ന് ഉഷ പറഞ്ഞു. അയ്യപ്പന്‍െറ ഹിതമനുസരിച്ചാണ് സ്ത്രീകള്‍ ശബരിമലയില്‍ എത്തേണ്ടതെന്നാണ് തന്‍െറ അഭിപ്രായമെന്ന് ഉഷ പറഞ്ഞു.

അടുത്ത ഒളിമ്പിക്സില്‍ പങ്കെടുക്കാന്‍ തയാറാകുന്ന കുട്ടികള്‍ക്കായി ശബരിമലയില്‍ പ്രത്യേക പൂജകളും നടത്തി. ബുധനാഴ്ച രാവിലെ നിര്‍മാല്യം തൊഴുത് നെയ്യഭിഷേകത്തിനുശേഷം ഉച്ചയോടെ മലയിറങ്ങും. അരയാക്കൂര്‍ സ്വദേശി വിജയനാണ് കെട്ടുനിറച്ചുകൊടുത്തത്. തൃപ്രയാര്‍, കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, വൈക്കം, ഏറ്റുമാനൂര്‍, ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയശേഷമാണ് ഉഷ പമ്പയിലത്തെിയത്. ഭര്‍ത്താവ് ശ്രീനിവാസനും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. ഇതാദ്യമായാണ് പി.ടി. ഉഷ ശബരിമലയിലെത്തുന്നത്.

 


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top