Flash News

യു.എസ്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്; ട്രം‌പ് റഷ്യന്‍ പ്രസിഡന്റ് പുടിന്റെ കളിപ്പാവയാണെന്ന് ഹില്ലരി; ഇറാക്കിലെ ഐസിസിനെ വളര്‍ത്തിയത് ഹില്ലരിയാണെന്ന് ട്രം‌പ്

October 19, 2016

trump-6ലാസ് വേഗാസ്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തേതുമായ സ്ഥാനാര്‍ഥികളുടെ സംവാദത്തില്‍ ശക്തമായ വാദങ്ങളും പ്രതിവാദങ്ങളുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപും ഡെമോക്രറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റനും. ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പണം മുടക്കുന്നത് തോക്ക് ലോബിയാണെന്ന് ഹിലരി പറഞ്ഞു. തോക്ക് കൈവശം വെക്കുന്നതിന് പുതിയ നിയമം ആവശ്യമാണ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ കളിപ്പാവയാണ് ട്രം‌പ് എന്ന് ഹില്ലരി ആരോപിച്ചു. യുഎസ് സൈന്യത്തെയും രഹസ്യാന്വേഷണ വിദഗ്ധരെയും പരിഗണിക്കാതെ പുടിനോടാണ് ട്രംപിനു പ്രിയമെന്ന് ഹില്ലരി വാദിച്ചു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തലയിടാൻ റഷ്യ ശ്രമിക്കുന്നുവെന്ന രാജ്യത്തിന്റെ ഔദ്യോഗിക നിലപാട് സ്വീകരിക്കാൻ ട്രംപ് വിസമ്മതിച്ചതാണു ഹില്ലരിയുടെ ആരോപണത്തിനു പിന്നിൽ.

അതേസമയം, പുടിനുമായി സൗഹൃദമില്ലെന്നു പറഞ്ഞ ട്രംപ്, ഇസ്‍ലാമിക തീവ്രവാദം രാജ്യത്ത് അനുവദിക്കില്ലെന്നും വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ അവസാന സ്ഥാനാര്‍ഥി സംവാദത്തിലാണ് ഇരുവരുടെയും ആരോപണപ്രത്യാരോപണങ്ങൾ.

രാജ്യത്തിന് തുറന്ന അതിര്‍ത്തിയാണ് വേണ്ടതെന്ന ഹിലരിയുടെ നിര്‍ദേശത്തെ ട്രംപ് എതിര്‍ത്തു. അമേരിക്കയ്ക്ക് സുരക്ഷിത അതിര്‍ത്തിയാണ് ആവശ്യമെന്ന് ട്രംപ് വ്യക്തമാക്കി. ഹില്ലരി മുന്നോട്ടുവെച്ച നികുതി നിരക്ക് ജനങ്ങളില്‍ നികുതി ഭാരം ഇരട്ടിയായി വര്‍ധിപ്പിക്കും. ഇന്ത്യ ഏഴ് ശതമാനവും ചൈന എട്ട് ശതമാനവും സാമ്പത്തിക വളര്‍ച്ച നേടിയപ്പോള്‍ അമേരിക്ക ഒരു ശതമാനം വളര്‍ച്ച മാത്രമാണ് നേടിയത്. പ്രസിഡന്റായാല്‍ അമേരിക്കയെ കൂടുതല്‍ മികച്ചതാക്കുമെന്നും ട്രംപ് പറഞ്ഞു.

സ്ത്രീകളോടു മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്കു യോഗ്യനല്ലെന്ന് ഹില്ലരി ക്ലിന്റൻ പറഞ്ഞു. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇക്കാര്യത്തിൽ തന്റെ ഭാര്യയോടുപോലും മാപ്പു പറയേണ്ടി വന്നിട്ടില്ലെന്നും ട്രംപ് പറഞ്ഞു. ഹില്ലരി പ്രസിഡന്‍റ് ആയാല്‍ യുഎസിന്റെ ഭാവി കുഴപ്പത്തിലാകുമെന്നാണു ട്രംപിന്റെ നിലപാട്. കുടിയേറ്റത്തെ പിന്തുണയ്ക്കില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചു. എന്നാൽ, കുടിയേറുന്നവരെ നിയമപരമായി അംഗീകരിക്കുന്നതു സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്തുമെന്ന നിലപാടാണ് ഹില്ലരിക്ക്. യുഎസിന്റെ സാമ്പത്തിക സ്ഥിതി, സുപ്രീം കോടതി, വിദേശകാര്യം തുടങ്ങിയ വിഷയങ്ങൾ ഈ സംവാദത്തിൽ ചർച്ചയായി.

പ്രസിഡന്റ് ബറാക് ഒബാമയുടെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിച്ചെന്നാണ് തന്റെ അഭിപ്രായമെന്ന് ഹിലരി വ്യക്തമാക്കി. അവസരം ലഭിച്ചാല്‍ ജനങ്ങളുടെ പ്രസിഡന്റായി പ്രവര്‍ത്തിക്കും. സ്ത്രീകളോട് മോശമായി പെരുമാറുന്ന ട്രംപ് പ്രസിഡന്റ് പദവിക്ക് യോഗ്യനല്ലെന്നും ഹിലരി പറഞ്ഞു.

തിരഞ്ഞെടുപ്പു വിധി അംഗീകരിക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാൻ ട്രംപ് വിസമ്മതിച്ചു. അതു സമയമാകുമ്പോൾ വ്യക്തമാക്കാമെന്നാണു ട്രംപിന്റെ നിലപാട്. എന്നാൽ 240 വർഷത്തെ പാരമ്പര്യമുള്ള ജനാധിപത്യത്തെ കുറച്ചുകാണിക്കുന്ന നിലപാടാണു ട്രംപിന്റേതെന്ന് ഹില്ലരി തിരിച്ചടിച്ചു. സ്വതന്ത്രവും പക്ഷപാതരഹിതവുമായ തിരഞ്ഞെടുപ്പാണ് ഇവിടെ നടക്കാറുള്ളതെന്നും ജനഹിതം നമ്മൾ അംഗീകരിക്കാറുള്ളതാണെന്നും ഹില്ലരി പറഞ്ഞു.

അന്തിമ ജനവിധിക്കു മൂന്നാഴ്ചമാത്രം ശേഷിക്കെ മുന്‍തൂക്കം നിലനിര്‍ത്താന്‍ ഹില്ലരിയും പ്രതിച്ഛായ വീണ്ടെടുക്കാന്‍ ട്രംപും കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് മൂന്നാം സംവാദം നടന്നത്. നവംബർ എട്ടിനാണ് തിരഞ്ഞെടുപ്പ്.

പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ കഴിഞ്ഞ രണ്ടു സംവാദങ്ങളിലും ഹിലരിയാണ് മുന്നിലെത്തിയത്. ഫോക്‌സ് ന്യൂസ് കഴിഞ്ഞ ദിവസം നടത്തിയ സര്‍വേയില്‍ ഹിലരി ട്രംപിനെക്കാള്‍ ആറു പോയന്റ് മുന്നില്‍. ഹിലരിക്ക് 49ഉം ട്രംപിന് 42ഉം ശതമാനം വോട്ടാണ് സര്‍വേയില്‍ ലഭിച്ചത്. കഴിഞ്ഞയാഴ്ച ഫോക്‌സ് ന്യൂസ് നടത്തിയ സര്‍വേയിലും ഹിലരി ഏഴു പോയന്റ് മുന്നിലായിരുന്നു. കുടിയേറ്റം, സുപ്രീംക്കോടതി, പൊതുകടം തുടങ്ങിയ ആറു വിഷയങ്ങളിലാണ് ചര്‍ച്ച നടന്നത്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top