Flash News

മൂന്നാം യു.എസ്. പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ്; സാമ്പത്തിക വളര്‍ച്ചയില്‍ ഇന്ത്യയുടെ നേട്ടം എടുത്തുപറഞ്ഞ് ഡോണാള്‍ഡ് ട്രം‌പ്

October 20, 2016

161019224249-16-vegas-debate-1019-exlarge-169വാഷിംഗ്ടണ്‍: ഇന്ത്യ എട്ട് ശതമാനം വളര്‍ച്ച കൈവരിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള മൂന്നാം സംവാദത്തിലാണ് ട്രംപ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചത്.

താന്‍ ഇന്ത്യയുടെ ഉന്നത പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഇന്ത്യ എട്ട് ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയതെന്നും ട്രംപ് പറഞ്ഞു. ഇതുപോലും അമേരിക്കയ്ക്ക് ഉണ്ടാക്കാനായില്ല. ഒബാമ സ്വീകരിച്ച നടപടികള്‍ അമേരിക്കന്‍ സാമ്പത്തിക മേഖലയെ രക്ഷപ്പെടുത്തിയെന്ന ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹില്ലരി ക്ലിന്റന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ട്രംപ്. കുടിയേറ്റം, പൊതു കടം, അന്താരാഷ്ട്ര ബന്ധങ്ങള്‍ തുടങ്ങി ആറ് വിഷയങ്ങളാണ് മൂന്നാമത്തെയും അവസാനത്തേതുമായ സംവാദത്തില്‍ ചര്‍ച്ചയായത്.

സാമ്പത്തിക രംഗത്ത് അമേരിക്ക നേരിട്ട തിരിച്ചടികള്‍ ചൂണ്ടിക്കാട്ടിയാണ് ട്രംപ് ഹില്ലരിയെയും ഡെമോക്രാറ്റിക് പാര്‍ട്ടിയെയും വിമര്‍ശിച്ചത്. ഇന്ത്യ നേടിയ വളര്‍ച്ച പോലും അമേരിക്കയ്ക്ക് ഉണ്ടാക്കാനായില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയെ തിരിച്ചു കൊണ്ടുവരികയാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

അതേസമയം ട്രംപ് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ കളിപ്പാവയാണെന്ന് ഹില്ലരി വിമര്‍ശിച്ചു. അതുകൊണ്ടാണ് ട്രംപ് വിജയിക്കണമെന്ന് റഷ്യ ആഗ്രഹിക്കുന്നതെന്നും അവര്‍ പറഞ്ഞു. കൂടാതെ വിക്കിലീക്സ് പോലുള്ള ഏജന്റുമാരെ നിയോഗിച്ചിരിക്കുന്നത് റഷ്യയാണെന്നും, അമേരിക്കയുടെ ഭരണസം‌വിധാനം താറുമാറാക്കാനാണ് റഷ്യ ശ്രമിക്കുന്നതെന്നും ഹില്ലരി ആരോപിച്ചു. അങ്ങനെയുള്ളവരുടെ കളിപ്പാവയായി മാറിയ ട്രം‌പ് അമേരിക്കന്‍ പ്രസിഡന്റായാലുള്ള അവസ്ഥ എന്തായിരിക്കുമെന്നും ഹില്ലരി തിരിച്ചടിച്ചു.

രണ്ടാം പരസ്യസംവാദത്തോടെ ഹില്ലരി ക്ലിന്റണ്‍ ട്രംപിനേക്കാള്‍ 11 ശതമാനത്തിന്റെ മുന്നേറ്റമുണ്ടാക്കിയിരുന്നു. സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമര്‍ശവും ലൈംഗികാരോപണങ്ങളും ട്രംപിനെ പ്രതിരോധത്തിലാക്കി. അതിനിടെ ഉയര്‍ന്നുവന്ന ഇ മെയില്‍ വിവാദം ഹില്ലരിയ്‌ക്കെതിരായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ട്രംപ് ശ്രമിക്കുകയും ചെയ്തിരുന്നു.


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top