Flash News

സ്‌ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടാന്‍ സൗദിയില്‍ നിന്നൊരു രാജകുമാരി

October 20, 2016

ameeraസ്ത്രീകള്‍ക്കു മേല്‍ കടുത്ത നിയന്ത്രണവും വിലക്കുകളുമുള്ള സൗദി അറേബ്യയില്‍ നിന്നും സ്ത്രീകളുടെ അവകാശ പോരാട്ടത്തിനായി സൗദി രാജകുടുംബത്തില്‍ നിന്നുതന്നെയുള്ള ഒരു സ്ത്രീശബ്ദം ഉയര്‍ന്നു വരുന്നു. സൗദി രൗജകുമാരി സ്ത്രീകളുടെ അവകാശം സംരക്ഷിക്കാന്‍ ഹിജാബും ബുര്‍ഖയും ധരിക്കാതെ ഇനി പൊതുവേദികളില്‍ പ്രത്യക്ഷപ്പെടും. അമീറാ അല്‍ തവീല്‍ രാജകുമാരിയാണ് വിപ്ലവപോരാട്ടവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സൗദിയില്‍ സ്ത്രീകള്‍ നേരിടുന്ന അവകാശ ലംഘനങ്ങളെ ചോദ്യം ചെയ്ത് അമീറ ഇതിനു മുമ്പും രംഗത്തെത്തിയിരുന്നു. കൂടാതെ പൊതു ഇടങ്ങള്‍ സ്ത്രീകള്‍ക്ക് നിരസിക്കപ്പെടുന്നതിനെതിരായ പ്രതിഷേധവുമായി വീടിന്റെ അകത്തളങ്ങളില്‍ ചെലവഴിക്കാനും വിസമ്മതിച്ചിരുന്നു.

2001 ല്‍ 18ാം വയസില്‍ ലോകത്തിലെ സമ്പന്നരായ 30 വ്യവസായികളില്‍ ഒരാളായ അല്‍ വലീദ് ബിന്‍ തലാലിയാണ് രാജകുമാരിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് ഉടന്‍ തന്നെ ബില്‍ തലാലല്‍ ഫൗണ്ടേഷന്റെ വൈസ് ചെയര്‍പേഴ്‌സണായി നിയമിക്കപ്പെട്ടിരുന്നു. എന്നാല്‍ 2013 ല്‍ ഇരുവരും വിവാഹമോചിതരായി.

അഭ്യന്തരയുദ്ധമൂലം പലായനം ചെയ്ത സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കും സൊമാലിയയിലെ കുട്ടികള്‍ക്കും സഹായമെത്തിക്കാന്‍ അമീറ രാജകുമാരി നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പൊതുചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഹിജാബും ബുര്‍ഖയും ധരിക്കാന്‍ വിസമ്മതിച്ചിരുന്നു. സൗദി സ്ത്രീകള്‍ക്കു വാഹനം ഓടിക്കാനുള്ള വിലക്കിനേയും ചോദ്യം ചെയ്തിരുന്നു.

wanita-paling-popular-di-arab3


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top