Flash News
പേമാരിയില്‍ വീടു തകര്‍ന്ന അമ്മയേയും മകളേയും രക്ഷപ്പെടുത്താനെത്തിയവര്‍ ആ കാഴ്ച കണ്ട് അമ്പരന്നു….!!   ****    കേരളത്തില്‍ നിന്നുള്ള സര്‍‌വ്വകക്ഷി ടീമില്‍ അല്‍‌ഫോന്‍സ് കണ്ണന്താനത്തെ ഉള്‍പ്പെടുത്താതിരുന്നതില്‍ കേന്ദ്രത്തിന് അതൃപ്തി   ****    കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് വീട്ടമ്മയെ പീഡിപ്പിച്ച ഓര്‍ത്തഡോക്സ് വൈദികരുടെ രഹസ്യ വാദം പൂര്‍ത്തിയായി; മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനായി മാറ്റി   ****    ശബരിമല സ്ത്രീ പ്രവേശനം; വിശ്വാസത്തിന്റെ ഭാഗമായി എല്ലാ സ്ത്രീകളേയും പ്രവേശിപ്പിക്കാനാവില്ലെന്ന് ദേവസ്വം ബോര്‍ഡ്   ****    ഡബ്ല്യൂസിസി അംഗങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമാന്തര സംഘടന വരാന്‍ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞു; നടിമാരുമായി ചര്‍ച്ചയാകാമെന്ന് ‘അമ്മ’ ഭാരവാഹികള്‍   ****   

സൈബര്‍ ആക്രമണം തുടര്‍ക്കഥയാകുന്നു; അമേരിക്കയിലെ പ്രമുഖ വെബ് സൈറ്റുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടു

October 22, 2016

attackവാഷിംഗ്ടണ്‍: ഇന്റര്‍നെറ്റ് സേവനദാതാക്കളുടെ വെബ്‌സൈറ്റിലുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് ട്വിറ്റര്‍, സ്‌പോട്ടിഫൈ, ആമസോണ്‍, വോക്‌സ്, റെഡ്ഡിറ്റ് തുടങ്ങിയ പ്രമുഖ സൈറ്റുകളുടെ പ്രവര്‍ത്തനം തകരാറിലായി. ഈ സൈറ്റുകള്‍ ആശ്രയിക്കുന്ന ഡൈന്‍ ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റില്‍ സൈബര്‍ ആക്രമണമുണ്ടായതാണു കാരണമെന്നു കമ്പനി സ്ഥിരീകരിച്ചു.

വെള്ളിയാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം നാലരയോടെയാണു വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടത്. രണ്ടു മണിക്കൂറിനകം സര്‍വീസ് പുനഃസ്ഥാപിച്ചുവെന്നു ന്യൂ ഹാംപ്ഷയര്‍ ആസ്ഥാനമായ ഡിവൈഎന്‍ വ്യക്തമാക്കി. രണ്ടു മണിക്കൂറിലേറെ നേരം പ്രമുഖ സൈറ്റുകളിലേക്ക് ഉപയോക്താക്കള്‍ക്കു പ്രവേശിക്കാനായില്ല. സിഎന്‍എന്‍, ദ ഗാര്‍ഡിയന്‍, വയേര്‍ഡ്, എച്ച്ബിഒ തുടങ്ങിയവയുടെയും നിരവധി മണി ട്രാന്‍സ്ഫര്‍ സൈറ്റുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു.

പുതിയ സൈബര്‍ ആക്രമണത്തിന്റെ ഭാഗമായി ഗിറ്റ്ഹബ്, സൗണ്ട് ക്ലൗഡ് തുടങ്ങിയവയും ഹാക്കിംഗിന് വിധേയമായിട്ടുണ്ട്. ആമസോണിന്റെ ചില ക്ലൗഡ് സര്‍വീസുകളുടെ പ്രവര്‍ത്തനവും താറുമാറായിരുന്നു. ഈ ഹാക്കിംഗ് പ്രധാനമായും ബാധിച്ചിരിക്കുന്നത് യുഎസിന്റെ കിഴക്കന്‍ തീരങ്ങളിലുള്ള വെബ് യൂസര്‍മാരെയാണ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഈ ഹാക്കിംഗുകളെക്കുറിച്ചെല്ലാം വിശദമായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് താറുമാറിലാക്കുകയെന്ന ലക്ഷ്യം വെച്ചാണ് ഈ ഹാക്കിംഗ് അരങ്ങേറുന്നതെന്നും, അതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു. സൈബര്‍ ആക്രമണം നേരിട്ടുവെന്ന് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഡൈന്‍ എന്ന ഇന്റര്‍നെറ്റ് സര്‍വീസ് കമ്പനിയായിരുന്നു. പ്രധാനപ്പെട്ട നിരവധി കമ്പനികളുടെ ഇന്റര്‍നെറ്റ് അഡ്രസ് ബുക്ക് നിയന്ത്രിക്കുന്ന കമ്പനിയാണിത്. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ തങ്ങളുടെ സര്‍വീസില്‍ ഹാക്കിംഗ് മൂലം തടസം നേരിട്ടുവെന്നാണ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. നല്ല രീതിയില്‍ ആസൂത്രണം ചെയ്തതും അനുവര്‍ത്തിച്ചതുമായ സൈബര്‍ ആക്രമണമാണ് നടന്നിരിക്കുന്നതെന്നാണ് ഡൈന്‍ വെളിപ്പെടുത്തുന്നത്. ഇതിലൂടെ ഒരേ സമയം മില്യണ്‍ കണക്കിന് ഐപി അഡ്രസുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. രണ്ടാമത്തെ ആക്രമണം ഉച്ചയ്ക്ക് ഒരുമണിക്കായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത് പ്രധാനമായും യുകെ സെര്‍വറുകളെ കേന്ദ്രീകരിച്ചായിരുന്നു നടന്നിരുന്നത്. തുടര്‍ന്ന് ആഗോളവ്യാപകമായുള്ള നിരവധി സെര്‍വറുകളിലും ആക്രമണം അരങ്ങേറിയിരുന്നു.

യുകെയില്‍ പടിഞ്ഞാറന്‍ തീരത്തായിരുന്നു സൈബര്‍ ആക്രമണത്തിന്റെ പ്രത്യാഘാതം കൂടുതല്‍ രൂക്ഷമായിരുന്നത്. ആരാണ് ഈ ഹാക്കിംഗിന് പുറകിലെന്ന് ഇപ്പോള്‍ വ്യക്തമായിട്ടില്ല. ആക്രമണത്തിന്റെ എല്ലാ പ്രധാനപ്പെട്ട കാരണങ്ങളും അന്വേഷണ വിധേയമാക്കുന്നുണ്ടെന്നാണ് യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയിലെ ഗില്ലിയാന്‍ ക്രിസ്റ്റെന്‍സെന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. നവംബറില്‍ യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അന്ന് നടത്താനിരിക്കുന്ന കടുത്ത സൈബര്‍ ആക്രമണത്തിന് മുന്നോടിയായിട്ടുള്ള ആക്രമണമായിരിക്കാമിതെന്നാണ് പൊളിറ്റിക്കല്‍ കമന്റേറ്ററായ കെയ്ത്ത് ഓല്‍ബെര്‍മാന്‍ മുന്നറിയിപ്പേകിയിരിക്കുന്നത്.

ഹില്ലരി ക്ലിന്റന്റെ പ്രചരണ ചെയര്‍മാനായ ജോണ്‍ പോഡെസ്റ്റയുടെ ജിമെയില്‍ അക്കൗണ്ടിലെ ആയിരക്കണക്കിന് ഇമെയിലുകള്‍ വിക്കിലീക്ക്സ് ഒക്ടോബര്‍ ഏഴ് മുതല്‍ പുറത്തു വിട്ടുകൊണ്ടിരിക്കുന്നുണ്ട്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ട്രംപിനെ വിജയിപ്പിക്കുന്നതിനായി റഷ്യയാണ് ഈ ഹാക്കിംഗിന് പുറകിലെന്ന് ഹില്ലരി ആരോപണമുന്നയിക്കുകയും ചെയ്തിരുന്നു.

തങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണം അധികം വൈകാതെ പരിഹരിക്കാന്‍ സാധിച്ചുവെന്നാണ് ഡൈന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം കമ്പനിയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു. ഹാക്കിംഗിനെ തുടര്‍ന്ന് മില്യണ്‍ കണക്കിന് ഇന്റര്‍നെറ്റ് യൂസര്‍മാര്‍ക്ക് പ്രധാനപ്പെട്ട ഓണ്‍ലൈന്‍ കമ്പനികളുടെ വെബ്സൈറ്റുകള്‍ ആക്സസ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. നെറ്റ്ഫിക്സ്, റെഡ്‌ഇറ്റ്, തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ക്രാഫ്റ്റ്സ് മാര്‍ക്കറ്റ് പ്ലേസായ എറ്റ്സി, സോഫ്റ്റ് വെയര്‍ ഡെവലപര്‍ സൈറ്റായ ഗിറ്റ്ഹബ്, തുടങ്ങിയവയും ആക്സസ് ചെയ്യാനായിരുന്നില്ല.

മാധ്യമസ്ഥാപനങ്ങളായ സിഎന്‍എന്‍, ദി ഗാര്‍ഡിയന്‍, വയേര്‍ഡ്, എച്ച്‌ബിഒ, തുടങ്ങിവയുടെ സൈറ്റുകളെയും ഹാക്കിംഗ് ബാധിച്ചിരുന്നു. സ്പോട്ടിഫൈ, ബോക്സ്, വിക്സ് കസ്റ്റമര്‍ സൈറ്റുകള്‍, സോഹോ, സിആര്‍എം, ഐഹേര്‍ട്ട്.കോം (ഐഹേര്‍ട്ട്റേഡിയോ), ദി വെര്‍ജ്, ക്ലീവ്ലാന്‍ഡ്.കോം, എച്ച്‌ബോനൗ.കോം, ബിഗ് കാര്‍ട്ടല്‍, വയേര്‍ഡ്.കോം, പീപ്പിള്‍.കോം, അര്‍ബന്‍ ഡിക്ഷ്ണറി.കോം, ബേസ്കാംപ്, ആക്‌ട്ബ്ലൂ, സെന്‍ഡെസ്ക്.കോം, ഇന്റര്‍കോം, ട്വിലോ, പിന്‍ടെറസ്റ്റ്, ഓക്ട, യാമെര്‍, പ്ലേസ്റ്റേഷന്‍ നെറ്റ് വര്‍ക്ക്, തുടങ്ങിയ നിരവധി പ്രമുഖ വെബ്സൈറ്റുകളെ ഹാക്കിങ് ബാധിച്ചിട്ടുണ്ട്.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top