Flash News

സിറിയന്‍ സൈന്യം മൂന്നാം തവണയും രാസായുധം പ്രയോഗിച്ചെന്ന് ഐക്യരാഷ്‌ട്ര സഭ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്

October 22, 2016

b-21സിറിയയില്‍ സര്‍ക്കാര്‍ മൂന്നാം തവണയും രാസായുധം പ്രയോഗിച്ചെന്ന് യുഎന്‍. അന്തര്‍ദേശീയ അന്വേഷണ സംഘം ഐക്യരാഷ്ട്ര സഭ രക്ഷാസമിതിക്ക് സമര്‍പ്പിച്ച ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് സിറിയന്‍ സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്ന ആരോപണമുള്ളത്.

യുഎന്നും രാസായുധ ആക്രമണങ്ങള്‍ തടയുന്നതിനുള്ള അന്താരാഷ്ട്ര സംഘടനയും(OPCW) സംയുക്തമായി രൂപീകരിച്ച കമ്മിറ്റിയാണ് ഇക്കാര്യം കണ്ടെത്തിയത്. വെള്ളിയാഴ്ച യുഎന്‍ സുരക്ഷസമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ റോയിട്ടേഴ്‌സ് വാര്‍ത്ത ഏജന്‍സിയാണ് പുറത്തുവിട്ടത്.

2015 മാര്‍ച്ച് 16 ന് ഈദ്‌ലിബ് പ്രവിശ്യയിലെ ക്വിമെനാസില്‍ നടന്ന രാസായുധ പ്രയോഗത്തിന് പിന്നില്‍ സിറിയന്‍ സൈന്യമാണെന്ന് കമ്മിറ്റി കണ്ടെത്തി. മാര്‍ച്ച് 2015 ല്‍ ഇദ്‌ലിബിലെ ബിന്നിഷ് മേഖലയിലെ രാസായുധപ്രയോഗവും 2014 ഏപ്രിലില്‍ ഹമാ പ്രവിശ്യയിലെ കഫ്ര്‍ സിറ്റ മേഖലയിലെ രാസായുധപ്രയോഗവും നടത്തിയതിനു പിന്നില്‍ ആരാണെന്നു കണ്ടെത്താന്‍ അന്വേഷണ സംഘത്തിനായിട്ടില്ല.

സിറിയയിലെ രാസായുധ പ്രയോഗത്തെക്കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച കമ്മിറ്റിയുടെ നാലാമത്തേതും അന്തിമവുമായ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സിറിയയില്‍ മൂന്നാം തവണയും സര്‍ക്കാര്‍ രാസായുധം പ്രയോഗിച്ചെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

സിറിയന്‍ സംഘര്‍ത്തിനിടെ നടന്ന ഒമ്പതോളം രാസായുധ ആക്രമണങ്ങളില്‍ മൂന്നെണ്ണം സര്‍ക്കാരും ഒരെണ്ണം ഇസ്ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലെവന്റുമാണ്(ISIL) നടത്തിയതെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട് ചെയ്യുന്നു. നാലാമത്തെ അന്വേഷണ റിപ്പോര്‍ട്ടില്‍ ഇദ്‌ലിബിലെ ക്വിമെനാസില്‍ രാസായുധം പ്രയോഗിച്ചതുമായി ബന്ധപ്പെട്ട് ആവശ്യമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സമിതി വ്യക്തമാക്കി. സൈനികത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനങ്ങള്‍ ക്ലോറിന്‍ നിറച്ച ബാരല്‍ ബോംബുകള്‍ വര്‍ഷിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇരകള്‍ പ്രകടിപ്പിച്ച ലക്ഷണങ്ങളില്‍ നിന്ന് ക്ലോറിന്‍ വാതകമാണ് പ്രയോഗിച്ചതെന്ന് വ്യക്തമായതായും അന്വേഷണ സംഘം അറിയിച്ചു.

1997 രാസായുധ കണ്‍വെന്‍ഷനില്‍ ക്ലോറിന്‍ പ്രയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതാണ്. 2013 ല്‍ സിറിയയും ഈ കരാറില്‍ ഒപ്പിട്ടിരുന്നു. ക്ലോറിന്‍ വാതകം ശ്വസിക്കുകയാണെങ്കില്‍ ശ്വാസകോശത്തില്‍ വെച്ച് ഹൈഡ്രോക്ലോറിക് ആസിഡായി മാറുകയും ശ്വാസകോശം വെന്തുരുകി ഇരകള്‍ കൊല്ലപ്പെടുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അന്വേഷണ റിപ്പോര്‍ട്ട് വരുന്ന ആഴ്ചയില്‍ യുഎന്‍ സുരക്ഷ കൗണ്‍സിലില്‍ ചര്‍ച്ച ചെയ്യുമെന്നും ഇത് തീപിടിച്ച സംവാദങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് സൂചനകള്‍.

a-23


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top