Flash News
മാധ്യമ പ്രവര്‍ത്തകന്‍ ഏലിയാസ് മാര്‍ക്കോസ് (66) നിര്യാതനായി   ****    വിവാദങ്ങള്‍ വിട്ടൊഴിയാത്ത ‘ആമി’ എന്ന സിനിമയെക്കുറിച്ച് കമല്‍   ****    ആദിയുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞു; പ്രണവ് മോഹന്‍‌ലാല്‍ യാത്രയിലാണ്….ഹിമാലയസാനുക്കളിലേക്ക് !   ****    കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ച് ഇ.എം.എസ്സിനെ താഴെയിറക്കാന്‍ പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നെന്ന്; വിവാദവിവരങ്ങളടങ്ങിയ പുസ്തകം അണിയറയില്‍ ഒരുങ്ങുന്നു   ****    നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന്‍ കിക്ക് ഓഫും റാഫിള്‍ വിതരണവും നടത്തി   ****   

‘യെ ദില്‍ ഹേ മുഷ്കില്‍’ റിലീസ് ചെയ്യാന്‍ സൈന്യത്തിന് അഞ്ചുകോടി നല്‍കണമെന്ന് നവനിര്‍മാണ്‍ സേന, നല്‍കാമെന്ന് നിര്‍മാതാക്കള്‍, ഇനി പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്നും ഉറപ്പ്

October 22, 2016

raj-thackeray-7592മുംബൈ: പാക്കിസ്ഥാന്‍ താരങ്ങള്‍ അഭിനയിച്ച ‘യെ ദില്‍ ഹേ മുഷ്കില്‍’ എന്ന ചിത്രം റിലീസ് ചെയ്യണമെങ്കില്‍ നിര്‍മാതാക്കള്‍ അഞ്ചുകോടി രൂപ സൈനിക ക്ഷേമനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന. ഈ വ്യവസ്ഥ നിര്‍മാതാക്കള്‍ അംഗീകരിച്ചു. ഇതോടെ വരുന്ന 28ന് ചിത്രം റിലീസ് ചെയ്യും. എം.എന്‍.എസ് നേതാവ് രാജ് താക്കറെയുമായി സംവിധായകന്‍ കരണ്‍ ജോഹര്‍ നടത്തിയ ചര്‍ച്ചയെതുടര്‍ന്നാണ് ഒത്തുതീര്‍പ്പ്. ഇനിയുള്ള ചിത്രങ്ങളില്‍ പാക് താരങ്ങളെ അഭിനയിപ്പിക്കില്ളെന്നും പ്രദര്‍ശനത്തിനുമുമ്പ് രക്തസാക്ഷികളായ സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന സന്ദേശം പ്രദര്‍ശിപ്പിക്കുമെന്നും ചര്‍ച്ചയില്‍ നിര്‍മാതാക്കള്‍ ഉറപ്പുനല്‍കുകയും ചെയ്തു.

രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്ക ശര്‍മ എന്നിവര്‍ മുഖ്യവേഷത്തിലത്തെുന്ന ചിത്രം ഒക്ടോബര്‍ 28നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ പാക് നടന്‍ ഫവാദ്ഖാന്‍ വേഷമിട്ടതിനാല്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ളെന്ന് എം.എന്‍.എസ് ഭീഷണിയുയര്‍ത്തിയിരുന്നു.

ഇന്ത്യന്‍ താരങ്ങളെയും ചാനലുകളെയും പാക്കിസ്ഥാന്‍ തടഞ്ഞ സാഹചര്യത്തില്‍ ഇന്ത്യന്‍ സിനിമകളില്‍ പാക് താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിനെ രാജ് താക്കറെ ചോദ്യം ചെയ്തു. ഭാവിയില്‍ പാക് താരങ്ങള്‍ക്ക് അവസരം നല്‍കില്ലെന്ന് നിര്‍മാതാക്കള്‍ എഴുതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

adhm-mumbai-regal-759

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top