Flash News

നൈനാ നേഴ്സസ് ദേശീയ സമ്മേളനം സുന്ദരോജ്ജ്വലം

October 26, 2016

naina1ചിക്കാഗോ: സുന്ദരോജ്ജ്വലം എന്ന പുതുപുത്തന്‍ കുതിപ്പിലേക്ക് “നാഷണല്‍ അസ്സോസിയേഷന്‍ ഓഫ് ഇന്‍ഡ്യന്‍ നേഴ്സസ് ഓഫ് അമേരിക്ക” എന്ന “നൈന”യെ കരം പിടിച്ചുയര്‍ത്തിക്കൊണ്ട് കഴിവുറ്റ സംഘാടക എന്ന പൊന്‍തൂവല്‍ നൈനാ പ്രസിഡന്‍റ് പദത്തിനു നേടിക്കൊടുത്ത്, സാറാ ഗബ്രിയേലിന്‍റെ നേതൃത്വത്തില്‍, നൈനയുടെ അഞ്ചാം ദ്വൈവാര്‍ഷിക ദേശീയ വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍, ഇന്ത്യന്‍ അമേരിക്കന്‍ പൗരാവലിയുടെ സംഘചേതനയില്‍, സൂര്യതേജസ്സിന്‍റെ സിന്ദൂരത്തിലകം ചാര്‍ത്തി.

nainaa5നൈനാ പ്രസിഡന്‍റ് സാറാ ഗബ്രിയേല്‍ (ചിക്കാഗോ), എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് ഡോ. ജാക്കി മൈക്കിള്‍ (ഡാളസ്) , സെക്രട്ടറി മേരി ഏബ്രഹാം (ഫിലഡല്‍ഫിയാ) , വൈസ് പ്രസിഡന്‍റ് ബീനാ വള്ളിക്കളം (ചിക്കാഗോ), ട്രഷറര്‍ മറിയാമ്മ കോശി, വിവിധ ചെയറുകളുടെ അദ്ധ്യക്ഷകളായ മേഴ്സി കുര്യാക്കോസ്, ഫിലോമിനാ ഫിലിപ്, ഡോ. അമിതാ അവധാനി, ആഗ്നസ് തേരാടി, ലിഡിയാ അല്‍ബുര്‍ക്കക്കി, ഡോ. സിമി ജോസഫ്, മേരി ജോസഫ്, റെജിനാ സേവ്യര്‍, ചിന്നമ്മ ഞാറവേലി, ഡോ. റേച്ചല്‍ കോശി (നൈനാ ജേണല്‍ ചെയര്‍), ആനി ഏബ്രഹാം, ലിസ്സി പീറ്റേഴ്സ്, പൗളീന്‍ ആലൂക്കാരന്‍, വര്‍ഷാ സിംഗ്, ജൂബി വള്ളിക്കളം, ബീനാ വള്ളിക്കളം, സിബി കടിയമ്പള്ളി എന്നീ ലീഡര്‍മാരും, ചാപ്റ്റര്‍ പ്രസിഡന്‍റുമാരായ മേഴ്സി കുര്യാക്കോസ് (ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഇല്ലിനോയിസ്, ഇനായി, ചിക്കാഗോ), ലൈലാ മാത്യൂ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗനൈസേഷന്‍, പിയാനോ, ഫിലഡല്‍ഫിയാ), ഹരിദാസ് തങ്കപ്പന്‍ (ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് റ്റെക്സസ്, ഐയാനന്‍റ്, ഡാളസ്), അലിഷാ കുറ്റിയാനി (ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് സൗത്ത് ഫ്ളോറിഡ, ഇനാസ്ഫ്, മിയാമി), ജെയിന്‍ ജോളി (ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് സെന്‍‌ട്രല്‍ ഫ്ളോറിഡ, ഇനാസെഫ്, റ്റാമ്പാ), ഡോ. റേച്ചല്‍ കോശി (അമേരിക്കന്‍ അസ്സോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നേഴ്സസ് ഓഫ് ന്യൂ ജേഴ്സി, ആയിന്‍ എന്‍ ജെ 2), ഉഷാ ജോര്‍ജ് (ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, ഐനാ എന്‍ വൈ), ലതാ ജോസഫ് (ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസ്സോസിയേഷന്‍ നോര്‍ത്ത് കരോളിനാ, ഐനാ എന്‍ സി), സാലി സാമുവേല്‍ (ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസറ്റണ്‍, ഐനാ, ഹ്യൂസ്റ്റണ്‍), ലില്ലി ആനിക്കാട്ട്, (ജോര്‍ജിയാ ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍, ജീനാ), ഡോ. അല്‍ഫോന്‍സാ എ. റഹ്മാന്‍(ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് മെരിലാന്‍റ്), സുജാ തോമസ് (ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് ആല്‍ബനി, ഐനാ ആല്‍ബനി), ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് കണെക്ടികട്ട് (ഐനാക്റ്റ്), ഇന്ത്യന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് മിച്ചിഗന്‍ (ഐനാം, ഡിറ്റ്രോയിറ്റ്), ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് അസ്സോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (ഐയനാ-എന്‍ ജെ 1) എന്നീ ഭാരവാഹികളും നൈനയുടെ അഞ്ചാം ദ്വൈവാര്‍ഷിക ദേശീയ കണ്‍വെന്‍ഷന് ഏകോപനം നിര്‍വഹിച്ചു.
നേഴ്സിംഗിലെയും ആരോഗ്യസംരക്ഷയിലെയും സമകാലീന മാതൃകകളെ വിശകലനം ചെയ്യുക, ഈ രംഗത്ത് സാങ്കേതിക വിദ്യകളുടെ സ്വാധീനം എന്തെന്ന് വിലയിരുത്തുക, തെളിവുകളെ അടിസ്ഥാനമാക്കിയ ആതുരസേവനമികവിനെ പാരമ്പര്യ രീതിയിലുള്ള ആതുരസേവനരീതിയില്‍ നിന്ന് മെച്ചപ്പെട്ടതാക്കുന്ന കാര്യങ്ങളെന്തെന്ന് പഠിക്കുക, നേഴ്സിംഗിലേയും ആരോഗ്യസംരക്ഷയിലെയും അതിവേഗമാറ്റങ്ങള്‍ സൃഷ്ടിക്കുന്ന പരിണിതികളെ മനസ്സിലാക്കുക, വൈവിദ്ധ്യമാര്‍ന്ന നേഴ്സിംഗ് പ്രാക്ടീസ്സിലെ വിവിധ പ്രൊഫഷണല്‍ മേഖലകള്‍ തമ്മിലുള്ള സഹകരണമാണ് നേഴ്സിംഗ് പ്രാക്ടീസിന്‍റെ അടിസ്ഥാനം എന്ന തത്വം ഉപയുക്തമാക്കുക, ആരോഗ്യ nainaa7പരിരക്ഷാ രംഗത്തെ സുപ്രധാന നവീകരണങ്ങളില്‍ നേഴ്സുമാരുടെ പങ്ക് അതിപ്രധാനമെന്ന് തിരിച്ചറിയുക എന്നീ ലക്ഷ്യങ്ങളോടെ നടന്ന സെമിനാറുകള്‍, 16 സി ഈ യൂ ക്രെഡിറ്റുകള്‍ നല്‍കുന്ന വിധം ഗംഭീരമാക്കുവാന്‍, നൈനാ പത്താം വാര്‍ഷിക സമ്മേളനം ഉപകരിച്ചു.
രണ്ടു ദിവസങ്ങളിലായി (2016 ഒക്ടോബര്‍ 21, 22) ചിക്കാഗോ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വെറ്റിലും ഹോട്ടല്‍ ക്ലരിയോണിലുമായി നടന്ന നൈനാ കണ്‍വെന്‍ഷന്‍ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സുമാരുടെ സംഘാടക ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറി.

സമാപന സമ്മേളനത്തില്‍ റിയര്‍ അഡ്മിറല്‍ ഡോ. ജിം ലാന്‍ഡോ (അസിസ്റ്റന്‍റ് സര്‍ജന്‍ ജനറല്‍ ആന്‍റ് റീജിയണല്‍ ഹെല്‍ത്ത് അഡ്മിനിസ്‌ട്രേറ്റര്‍), യു.എസ്. ജനറല്‍ സര്‍വീസസ് റീജനല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ലത കാലായില്‍ (കേരള പുത്രി) എന്നിവര്‍ മുഖ്യ ആശംസാസന്ദേശങ്ങള്‍ നല്‍കി. ഓപിയോയിഡ്സ് മരുന്നുകളുടെ അമിതോപയോഗം തടയുവാന്‍ ശ്രമിക്കുക, വ്യായാമം നിര്‍ബന്ധ ശീലമാക്കുക എന്നീ കാര്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കണമെന്ന് റിയര്‍ അഡ്മിറല്‍ ഡോ. ജിം ലാന്‍ഡോ പറഞ്ഞു. മെഡിക്കല്‍ രംഗത്തെ ഏറ്റവും പ്രധാനവും ശക്തവുമായ പ്രവര്‍ത്തകക്കണ്ണി നേഴ്സുമാരാണ്, ഇന്ത്യന്‍ നേഴ്സുമാരുടെ സേവനമികവ് രാജ്യത്തിന് വന്‍ മുതല്‍ക്കൂട്ടാണ്, അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് പിന്തുണ നല്‍കുക എന്നത് കര്‍ത്തവ്യം മാത്രമാണ് : ലതാ കാലായില്‍ പറഞ്ഞു.

നൈനാ പ്രസിഡന്‍റ് സാറാ ഗബ്രിയേല്‍ അദ്ധ്യക്ഷയായിരുന്നു. നൈനാ സെക്രട്ടറി മേരി ഏബ്രാഹം (ശാന്തി) റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

നൈനയ്ക്ക് 16 ചാപ്റ്ററുകള്‍ നിലവിലായി, 501 സി പദവി ലഭ്യമാക്കി, നിരവധി വിദ്യാഭ്യാസ സെമിനാറുകള്‍ സംഘടിപ്പിച്ചു, വിവിധ യൂണിവേഴ്സിറ്റികളുമായും നാഷനല്‍ നേഴ്സിംഗ് പ്രസ്ഥാനങ്ങളുമായും പങ്കാളിത്തം ഉറപ്പാക്കി, സി.ജി.എഫ്.എന്‍.എസ്. പോലുള്ള സ്ഥാപനങ്ങളില്‍ നിര്‍ണ്ണായക പദവി നേടി, നേഴ്സിംഗിലെ വൈവിദ്ധ്യത്തെയും മികവിനെയും ആദര്‍ശവാക്യങ്ങള്‍ എന്ന nainaaa1തലത്തില്‍ നിന്ന് സംഘടനാ രംഗത്തെ പ്രായോഗികപഥത്തിലേക്ക് കൊണ്ടുവന്നു, അടുത്ത വര്‍ഷങ്ങളില്‍ ആഗോള ഇന്ത്യന്‍ നേഴ്സുമാരുടെ ഐക്യത്തിനും മികച്ച പ്രൊഫഷണല്‍ വളര്‍ച്ചയ്ക്കും വഴികാട്ടിയായി നൈയനയെ ഉയര്‍ത്തുന്നതിനുള്ള അടിസ്ഥാന കാര്യങ്ങള്‍ നടപ്പാക്കി, എന്നെല്ലാമുള്ള നേട്ടങ്ങളില്‍ നൈനാ ഭാരവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ചാപ്റ്ററുകള്‍ക്കും അഭിമാനിക്കാം എന്ന് നൈനാ പ്രസിഡന്‍റ് സാറാ ഗബ്രിയേല്‍ പറഞ്ഞു.

ദ്വൈവാര്‍ഷിക റിപ്പോര്‍ട്ടില്‍ സെക്രട്ടറി മേരി ഏബ്രഹാം നൈനയുടെ വളര്‍ച്ചയുടെ ചിത്രം ഭംഗിയായി വരച്ചു വച്ചു. “ലേണിംഗ് ടു ലീഡ്” എന്ന ആദര്‍ശവാക്യവുമായി നൈനയുടെ നാഷനല്‍ ലീഡര്‍ഷിപ് സെമിനാര്‍ ഫിലഡല്‍ഫിയയില്‍ നടത്താനായി, ഗോര്‍ഡന്‍ ആന്‍റ് ബെറ്റി മൂര്‍ ഫൗണ്ടേഷന്‍റെ ലീഡര്‍ഷിപ് ഗ്രാന്‍റ് നേടാനായി, ജിസിയൂവിന്‍റെ 15% വിദ്യഭ്യാസ ട്യൂഷന്‍ ഡിസ്കൗണ്ടിനുള്ള പാര്‍ടനര്‍ഷിപ് ലഭിച്ചു, ചാമ്പെര്‍ലെയിന്‍ കോളജ് ഓഫ് നേഴ്സിംഗുമായി പഠന ഫീസിളവില്‍ കരാറിലായി, അഡ്വാന്‍സ് പ്രാക്ടീസ് നേഴ്സസിന്‍റെ ഐക്യവേദിയായി നൈനയില്‍ ഒരു പുതിയ ഫോറം ആരംഭിച്ചു, അമേരിക്കന്‍ നേഴ്സസ് അസ്സോസിയേഷന്‍ എന്ന വിശാല നേഴ്സസ് സംഘടനയുമായി (അന) സഹകരിച്ചു പ്രവര്‍ത്തിക്കുവാന്‍ വേദികള്‍ ഉറപ്പാക്കി, നൈനാ വെബ്സൈറ്റ് നവീകരിച്ചു, നൈനാ ന്യൂസ്‌ലറ്റര്‍ കെട്ടിലും മട്ടിലും മെച്ചപ്പെടുത്തി എന്നീ കാര്യങ്ങള്‍ മേരി ഏബ്രഹാം ചൂണ്ടിക്കാണിച്ചു.

വിവിധ ചാപ്റ്ററുകള്‍ അവതരിപ്പിച്ച പ്ലോട്ടുകളും, മഴവില്‍ വര്‍ണ്ണം ചൊരിഞ്ഞ ഘോഷയാത്രയും, മിഴിവാര്‍ന്ന നൃത്തനൃത്യങ്ങളും നേഴ്സുമാരുടെ സൗന്ദര്യ ബോധം , കലാബോധം, സഹൃദയത്വം, സംഘാടക പാടവം, അച്ചടക്കബോധം എന്നീ ഗുണങ്ങള്‍ക്ക് മാറ്റൊലി ചാര്‍ത്തി. വിവിധ ഇന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്ന ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സുമാര്‍ സമ്മേളനത്തില്‍ പങ്കു കൊണ്ടു.

ഫൊക്കാനാ മുന്‍ പ്രസിഡന്‍റ് മറിയാമ്മ പിള്ള, പത്രപ്രവര്‍ത്തകരായ ജോയിച്ചന്‍ പുതുക്കുളം, ജോസ് ചെന്നിക്കര, ബിജു സക്കറിയാ, ജോഷി വള്ളിക്കളം എന്നിവരും സന്നിഹിതരായിരുന്നു.

naina2 naina4 naina7 naina9 nainaa8 nainaa9 nainaaa2 nainaaa4 nainaaa5 nainaaa7 nainaaa8 nainaaa9 nainaaaa2 nainaaaa5 nainaaaa5_1 nainaaaa7 santhy1a


Like our page https://www.facebook.com/MalayalamDailyNews/ and get latest news update from USA, India and around the world. Stay updated with latest News in Malayalam, English and Hindi.

Print This Post Print This Post
To toggle between English & Malayalam Press CTRL+g

Leave a Reply

Your email address will not be published. Required fields are marked *

Read More

Scroll to top